Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിട്ടുമാറാതെയുള്ള തലവേദന ബ്രെയിന്‍ ട്യൂമറിന്റെ ലക്ഷണമാണെന്നു പഠനം.ജേണല്‍ ന്യൂറോസര്‍ജറിയിലാണ് ബ്രെയിന്‍ ട്യൂമറിലേക്കു വഴിവച്ചേക്കാവുന്ന തലവേദനയെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.പല ആളുകളും തലവേദനയ്ക്കു ഡോക്ടറെ കാണാറുണ്ട്. എന്നാല്‍, തലവേദനക്കുള്ള കാരണമാണ് ആദ്യം കണ്ടെത്തി ചികിത്സിക്കേണ്ടതെന്നു പഠനം പറയുന്നു.ഒരാള്‍ക്ക് ബ്രയിന്‍ ട്യൂമര്‍ ഉണ്ടെങ്കില്‍ അയാള്‍ക്കു കൂടെക്കൂടെ കഠിനമായ തലവേദനയുണ്ടാവുകയും ഇതു രോഗിക്ക് പല തരത്തിലുള്ള നാഡീപ്രശ്നങ്ങളുമുണ്ടാക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഇത് സ്ഥിരീകരിക്കാനായി 95 രോഗികളെ ഗവേഷകര്‍ നിരീക്ഷിച്ചു. ഇതില്‍ 11 പേരില്‍ തലവേദന മാത്രമാണ് ഏക ലക്ഷണമായി കണ്ടെത്തിയത്. ഇതില്‍ നാലു പേരില്‍ ന്യൂറോ ഇമേജിങ് ടെസ്റ്റുകളിലൂടെ രോഗം കണ്ടെത്തുകയായിരുന്നു. മറ്റു എഴ് രോഗികളിലും മൈഗ്രെന്‍ പോലുള്ള തലവേദന ലക്ഷണങ്ങളും ഉണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞു.
Leave a Reply