Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 10, 2026 10:49 pm

Menu

Published on February 15, 2017 at 6:06 pm

ഫുട്ബോള്‍ കളിക്കാര്‍ക്ക് മറവിരോഗം പിടിപെടാന്‍ സാധ്യത

heading-football-repeatedly-lead-dementia

ലണ്ടന്‍: ഫുട്ബോള്‍ കളിക്കാര്‍ക്ക് മറവിരോഗം പിടിപെടാന്‍ സാധ്യതയെന്ന് പുതിയ പഠനം. സി.ടി.ഇ എന്ന ചുരുക്കപ്പേരുള്ള ക്രോണിക്ക് ട്രോമാറ്റിക് എന്‍സെഫലോപ്പതിയാണ് ഫുട്‌ബോള്‍ കളിക്കാര്‍ക്ക് പിടിപെടാന്‍ സാധ്യതയെന്ന് പഠനം പറയുന്നു.

തലയില്‍ തുടര്‍ച്ചയായി തലയില്‍ ഏല്‍ക്കുന്ന ക്ഷതങ്ങളാണ്  ഇതിലേക്ക് നയിക്കുന്നതെന്ന് വ്യക്തമായതായി യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോളജിയില്‍ ഈ പഠനം നടത്തിയ സംഘത്തിലെ അംഗമായിരുന്ന ഹെലന്‍ ലിങ് പറഞ്ഞു.

ഏറെക്കാലം നീണ്ട ഫുട്‌ബോള്‍ കരിയറിനു ശേഷം മറവിരോഗം ബാധിച്ച ആറ് കളിക്കാരില്‍ നടത്തിയ പഠനങ്ങളിലാണ് ഇത് വ്യക്തമായത്.

പന്ത് ഹെഡ് ചെയ്യുന്നതിലൂടെയും കളിക്കിടെ തലകള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നതിലൂടെയും ഉണ്ടാകുന്ന ക്ഷതങ്ങളാണ് ഇതിലേക്ക് നയിക്കുന്നത്. മറവിരോഗം ബാധിച്ചിരുന്ന ആറ് പേരുടെയും മരണശേഷം തലച്ചോറില്‍ നടത്തിയ പഠനങ്ങളില്‍ ഇവരെല്ലാം അല്‍ഷൈമേഴ്‌സ് രോഗബാധിതരായിരുന്നുവെന്നുകൂടി കണ്ടെത്തി.

ഫുട്‌ബോള്‍ താരങ്ങള്‍ തങ്ങളുടെ കരിയറിനിടെ എത്രതവണ പന്ത് ഹെഡ് ചെയ്യുമെന്നതിന് യാതൊരു കണക്കുമില്ല. ഇത്തരത്തില്‍ ഏല്‍ക്കുന്ന ക്ഷതങ്ങളെല്ലാം തന്നെ ഭാവിയില്‍ ദോഷകരമായി മാറുമെന്നാണ് പഠനം പറയുന്നത്.

എന്നാല്‍ കളിക്കാരുടെ ജീവിതരീതികളും ജനിതക കാരണങ്ങളും പരിഗണിക്കേണ്ടതാണെന്ന് വിമര്‍ശകര്‍ പറയുന്നു. അല്ലാതെ ഫുട്‌ബോള്‍ കളിച്ചതുകൊണ്ടു മാത്രം മറവിരോഗം ഉണ്ടാവില്ലെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.

പഠനത്തിന് വിധേയരാക്കിയ നാലുപേര്‍ക്ക് തലച്ചോര്‍ ക്ഷയിക്കുന്ന അസുഖവും ഉണ്ടായിരുന്നതായി കണ്ടെത്തി. തലയില്‍ ആവര്‍ത്തിച്ച് ഏല്‍ക്കുന്ന ക്ഷതമാണ് ഇതിന്  കാരണം. ചില പ്രത്യേകതരം പ്രോട്ടീനുകള്‍ തലച്ചോറില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നതുമൂലമാണ് ഈ രണ്ടു രോഗങ്ങളും ഉണ്ടാകുന്നത്. എന്നാല്‍ ഇവ എവിടെയാണ് രൂപപ്പെടുന്നതെന്ന് പോസ്റ്റ്മോര്‍ട്ടം പരിശോധനകളിലേ വ്യക്തമാവൂ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News