Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:08 am

Menu

Published on January 19, 2019 at 11:00 am

പച്ചപപ്പായ മതി കരളിനും ഹൃദയത്തിനും

health-benefits-eating-raw-papaya-daily

ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തിൽ പല വിധത്തിലുള്ള പ്രശ്നങ്ങൾ നമ്മൾ അനുഭവിക്കുന്നുണ്ട്. പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകൾ ഇന്നുള്ളത്. പ്രകൃതിദത്ത മാർഗ്ഗങ്ങൾ ഉപയോഗിക്കുമ്പോൾ അത് എത്രത്തോളം ഉപയോഗ പ്രദമാണ് എന്ന കാര്യം കൂടി നമ്മൾ മനസ്സിലാക്കേണ്ടതാണ്. പപ്പായ ഇത്തരത്തിൽ രോഗങ്ങളെയെല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ്. ധാരാളം പോഷക മൂല്യങ്ങളാണ് പപ്പായയിൽ ഉള്ളത്. പല വിധത്തിലുള്ള പേരുകളിലാണ് പപ്പായ അറിയപ്പെടുന്നത്. പപ്പായ പഴുത്ത് കഴിഞ്ഞാലും അത് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങളിൽ മാറ്റമൊന്നും ഇല്ല എന്ന് തന്നെയാണ് പറയുന്നത്.

ആരോഗ്യസംരക്ഷണത്തിന് പച്ചപപ്പായയും പഴുത്തതും എല്ലാം ഉപയോഗിക്കാവുന്നതാണ്. പച്ചപപ്പായ കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. കരളിന്റെ ആരോഗ്യം വരെ സംരക്ഷിക്കുന്നതിന് വരെ സഹായിക്കുന്നു പപ്പായ. പച്ചപപ്പായയുടെ ഔഷധ ഗുണങ്ങൾ ചില്ലറയല്ല. ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങൾ ആണ് നൽകുന്നത്.ആരോഗ്യസംരക്ഷണത്തിനുള്ള ഗുണങ്ങളെക്കുറിച്ച് വാ തോരാതെ വേണമെങ്കിൽ പറയാം. അത്രക്കും ആരോഗ്യഗുണങ്ങളുണ്ട് ഇതിന്.

ആർത്രൈറ്റിസ് പരിഹാരം

ആർത്രൈറ്റിസ് എന്ന രോഗാവസ്ഥ ആരോഗ്യത്തിന് എത്രത്തോളം ബാധിക്കുന്നതാണെന്ന് അത് അനുഭവിച്ചവർക്ക് അറിയാവുന്നതാണ്. പല ആരോഗ്യ പ്രതിസന്ധികൾക്കും പരിഹാരം കാണാൻ ശ്രമിക്കുമ്പോൾ പലരും സന്ധിവാതത്തെ മറക്കുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇനി പച്ചപപ്പായ ഉപയോഗിക്കാവുന്നതാണ്. പച്ചപപ്പായ കഴിക്കുന്നതിലൂടെ ആർത്രൈറ്റിസ്, ഓസ്റ്റിയോ അർത്രൈറ്റിസ് എന്നീ പ്രതിസന്ധികൾക്കെല്ലാം നമുക്ക് പരിഹാരം കാണാവുന്നതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന ഏത് അവസ്ഥക്കും ഒന്ന് പരീക്ഷിക്കാവുന്നതാണ് ഇത്.

വയറ്റിലെ ക്യാൻസർ

ക്യാന്‍സർ എല്ലാവരേയും ഭയപ്പെടുത്തുന്ന ഒന്ന് തന്നെയാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോൾ അത് എപ്പോഴും ഉറപ്പുള്ള മാർഗ്ഗം തന്നെയായിരിക്കണം. വയറ്റിൽ ക്യാന്‍സർ ഉണ്ടാവുന്നതിന് കാരണമാകുന്ന ടോക്സിനുകളേയും കോശങ്ങളേയും പുറന്തള്ളുന്നതിന് സഹായിക്കുന്നു പപ്പായ. പപ്പായ സ്ഥിരമായി കഴിക്കുന്നതിലൂടെ ഇത്തരത്തിലുള്ള ക്യാന്‍സറിനെ നമുക്ക് ഒതുക്കാവുന്നതാണ്.

കരൾ രോഗത്തെ പ്രതിരോധിക്കാൻ

കരൾ രോഗം ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ മരണകാരണമാവുന്ന ഒന്നാണ്. കരൾ രോഗത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി സഹായിക്കുന്നു പച്ചപപ്പായ. പച്ചപപ്പായ കൊണ്ട് കരൾ രോഗത്തെ ഇല്ലാതാക്കാന്‍ അതിലെ വൈറ്റമിൻ എയാണ് സഹായിക്കുന്നത്. പച്ചപപ്പായ സ്ഥിരമായി കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. കരൾ രോഗത്തെ എന്നും തടഞ്ഞ് നിര്‍ത്താൻ ഇത് സഹായിക്കുന്നു.

കൊളസ്ട്രോൾ കുറക്കാൻ

കൊളസ്ട്രോൾ ആരോഗ്യത്തിന് എന്നും വില്ലനായ ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നു പച്ചപപ്പായ. ഇതിലെ ആന്റി ഓക്സിഡൻറുകൾ കൊളസ്ട്രോള്‍ ഇല്ലാതാക്കി ആരോഗ്യത്തിന് സഹായിക്കുന്നു. ആരോഗ്യപ്രതിസന്ധികളിൽ പലതും തുടക്കമാവുന്നത് പലപ്പോഴും കൊളസ്ട്രോളിൽ നിന്നാണ്. അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു പച്ചപപ്പായ.

ചർമ പ്രശ്നങ്ങളും അലർജിയും

ചർമ്മസംബന്ധമായ പ്രശ്നങ്ങളും അലർജിയും എല്ലാം ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു എന്തുകൊണ്ടും പച്ചപപ്പായ. ഇതിന്റെ ജ്യൂസ് കഴിക്കുന്നത് ചർമ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇതിന്റെ ജ്യൂസ് കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും അലര്‍ജിക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു.

ആർത്തവ പ്രശ്നങ്ങൾ

ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് വലയുന്നവരിലും പലപ്പോഴും പപ്പായ നൽകുന്ന ഗുണം ചില്ലറയല്ല. ആർത്തവസമയത്തുണ്ടാവുന്ന വേദന, അമിതമായ ആർത്തവ രക്തം, ആർത്തവം കൃത്യമല്ലാത്തത് എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു പച്ചപപ്പായ. ഇത് ഉപ്പിട്ട് വേവിച്ച കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അതുകൊണ്ട് സംശയമൊന്നും ഇല്ലാതെ തന്നെ പച്ചപപ്പായ കഴിക്കാവുന്നതാണ്.‌

പ്രമേഹ പരിഹാരം

പ്രമേഹ സംബന്ധമായ അസ്വസ്ഥതകൾ കൊണ്ട് വലയുന്നവർക്ക് നല്ലൊരു പരിഹാരമാർഗ്ഗമാണ് പച്ചപപ്പായ. ഇതിൽ വൈറ്റമിൻ സി ഉള്ളത് കൊണ്ട് പല അനാരോഗ്യകരമായ അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ പപ്പായ കഴിക്കുന്നത് നല്ലതാണ്. പ്രമേഹത്തിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാർഗ്ഗങ്ങളിൽ ഒന്നാണ് പപ്പായ എന്ന കാര്യത്തിൽ സംശയം വേണ്ട.

തൊണ്ട വേദനക്ക് പരിഹാരം

തൊണ്ട വേദന ജലദോഷം പോലുള്ള പ്രശ്നങ്ങൾ കൊണ്ട് വലയുന്നവരിൽ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പച്ചപപ്പായ. പച്ചപപ്പായ നീരിൽ അൽപം തേൻ മിക്സ് ചെയ്ത് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന ഗുണങ്ങൾ നിരവധിയാണ്. പല ആരോഗ്യ പ്രതിസന്ധികളേയും ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു പച്ചപപ്പായ. പച്ചപപ്പായയില്‍ ഒതുങ്ങാത്ത രോഗങ്ങളില്ല എന്ന് തന്നെ പറയാവുന്നതാണ്.

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഇന്നത്തെ കാലത്ത് വളരെ കൂടുതലാണ്. അതിന് പരിഹാരം കാണുന്നതിനും നല്ല സ്മാര്‍ട്ടായ ഹൃദയത്തിനും കരളിനും ആരോഗ്യം നൽകുന്നതിനും സഹായിക്കുന്നു പച്ചപപ്പായ. പപ്പായ ഉപ്പിട്ട് വേവിച്ച് കഴിക്കുന്നത് ശീലമാക്കുക.

എന്നാൽ പപ്പായ കഴിക്കുന്നവർ അൽപം ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് ഗർഭകാലത്ത്. കാരണം ഗുണങ്ങൾ ധാരാളം ഉണ്ടെങ്കിലും ഇതിലുള്ള ചില എൻസൈമുകള്‍ ഗര്‍ഭം അലസുന്നതിന് കാരണമാകുന്നുണ്ട്. പഴുത്ത പപ്പായയും കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ് അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധയോടെ മാത്രമേ പപ്പായ ഗർഭിണികള്‍ കഴിക്കാന്‍ പാടുകയുള്ളൂ.

Loading...

Leave a Reply

Your email address will not be published.

More News