Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നമ്മുടെയൊക്കെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഭക്ഷ്യവസ്തുവാണ് നെല്ലിക്ക.പച്ചയായും, അച്ചാറായും ,ഉപ്പിലിട്ട നെല്ലിക്കയായും നിരവധി രൂപത്തില്‍ നെല്ലിക്ക നമ്മള്‍ കഴിക്കാറുണ്ട്.എന്നാല്‍ നെല്ലിക്കയുടെ യഥാര്‍ത്ഥ പോഷക ഗുണങ്ങളെ കുറിച്ചറിയാവുന്നവര്‍ നമുക്കിടയില്‍ ചുരുക്കമാണ്. നെല്ലിക്ക ദിവസവും കഴിക്കുന്നത് വഴി അനേകം രോഗങ്ങളില്‍ നിന്നും ആശ്വാസം കിട്ടും എന്ന കാര്യം ഉറപ്പാണ്.എന്തൊക്കെയാണ് നെല്ലിയ്ക്ക കഴിക്കുന്നതിലൂടെ നമ്മുക്ക് ലഭിക്കുന്നത് എന്ന് നോക്കാം…
നെല്ലിക്കയില്‍ 80 ശതമാനം നാരു ഉള്ളത് കൊണ്ട് പ്രമേഹം ഗുണപെടുത്താന്‍ വളരെ നല്ലതാണ് എന്ന് വിദഗ്ദ്ധന്മാര്‍ പറയുന്നു.വിറ്റമിന്‍ c അധികം ഉള്ളതാലും പ്രമേഹ രോഗികള്‍ക്ക് നെല്ലിക്ക നല്ല മരുന്നാണ്.
ശക്തമായ പനിയും ചുമയും അലട്ടുന്ന സമയത്ത് അല്‍പം നെല്ലിക്ക പൊടിച്ചത് തേനില്‍ ചേര്‍ത്തു കഴിച്ചാല്‍ മതി. പിന്നീട് പനി പോയിട്ട് ഒരു ജലദോഷം പോലും വരില്ലെന്നതാണ് സത്യം.
വയറിളക്കം തടയുന്നതിന് നെല്ലിയ്ക്ക സഹായിക്കുന്നു. എന്നാല്‍ നെല്ലിയ്ക്ക് ജ്യൂസ് ആയി കഴിക്കുന്നത് ഇത്തരം പ്രശ്‌നത്തിന് പരിഹാരം നല്‍കില്ലെന്നതും സത്യമാണ്.
ആമാശയ സംബന്ധമായ അസുഖങ്ങള്‍ക്കും നെല്ലിക്ക ഉത്തമ പ്രതിവിധിയാണ്. നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന ഫൈബറിന്റെയും വിവിധ കാര്‍ബോളിക് അമ്ലങ്ങളുടെയും വെള്ളത്തിന്റെയും സത്തുക്കള്‍ ദഹന പ്രക്രിയയിലുണ്ടാകുന്ന പ്രശ്നങ്ങളെ പ്രതിരോധിക്കുന്നു. നിത്യേന ഒരു സ്പൂണ്‍ നെല്ലിക്കാ നീര് കഴിക്കുന്നത് വയറ്റിലുണ്ടാകുന്ന അസഡിറ്റിയും വയറ്റിലെ അസ്വസ്ഥതകളെയും പ്രതിരോധിക്കാന്‍ പ്രാപ്തമാണ്.
ദാമ്പത്യ ജീവിത്തിലും നെല്ലിക്ക ഏറെ ഗുണകരമാണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ബീജങ്ങളുടെ അളവ് വര്‍ദ്ധിപ്പിക്കാന്‍ നെല്ലിക്കയിലെ ഇരുമ്പ് സഹായിക്കുന്നു. നിത്യേന ഒരു കപ്പ് നെല്ലിക്കജ്യൂസ് കഴിക്കുന്നതിലൂടെ ലൈംഗികഉണര്‍വ്വ് ലഭിക്കുമെന്ന് ആയുര്‍വേദത്തിന്റെ പുതിയപഠനങ്ങളും നിര്‍ദ്ദേശിക്കുന്നു.
ആര്‍ത്രൈറ്റിസ് ഇല്ലാതാക്കുന്നതിന് നെല്ലിക്ക വഹിക്കുന്ന പങ്ക് വളരെ വലുതാണ്. നെല്ലിക്ക കഴിക്കുന്നത് ജോയിന്റ് പെയിന്‍ ഇല്ലാതാക്കും.
ആല്‍ക്കഹോളിന്റെയും രാസവസ്തുക്കളുടെയും ഉപയോഗത്തിലൂടെ കരളിനുണ്ടാകുന്ന പ്രത്യാഘാതങ്ങളെ ഒരു പരിധി വരെയെങ്കിലും തടയാനും നെല്ലിക്ക ഉപയോഗപ്രദമാണ്.
ശരീരത്തെ പ്രായാധിക്യത്തില്‍ നിന്നു സംരക്ഷിക്കുന്ന പ്രധാന വിറ്റാമിനാണ് വിറ്റാമിന്‍ എ. ശരീരത്തില്‍ ചുളിവുകളും മടക്കുകളും ഉണ്ടാകാതെ നിത്യ യൌവ്വനം നിലനിര്‍ത്താന്‍ വിറ്റാമിന്‍ എ സഹായകമാണ്, നെല്ലിക്കയും വിറ്റാമിന്‍ എയാല്‍ സമ്പുഷ്ടമാണ്. വെറുംവയറ്റില്‍ നെല്ലിക്ക സ്ഥിരമായി കഴിക്കുന്നത് ശരീരത്തെ പ്രായാധിക്യ ലക്ഷണങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ കഴിയുമെന്ന് വിവിധ പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്.
കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് നെല്ലിക്കക്ക് പ്രത്യേക കഴിവുണ്ട്. എല്ലാ ദിവസവും രാവിലെ അരക്കപ്പ് വെള്ളത്തില്‍ രണ്ട് ടീസ്പൂണ്‍ നെല്ലിക്ക ജ്യൂസ് ചേര്‍ത്തു കഴിക്കുന്നത് കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നു.
വിറ്റാമിന്‍ സിയുടെ കലവറയായതിനാല്‍ നെല്ലിക്ക രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.
രക്തം ശുദ്ധീകരിക്കുന്നതിന് നെല്ലിക്ക വഹിക്കുന്ന പങ്ക് അത്ഭുതാവഹമാണ്. രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും രക്തയോട്ടം ത്വരിതഗതിയിലാക്കുകയും ചെയ്യുന്നു.
Leave a Reply