Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 5:42 pm

Menu

Published on January 27, 2016 at 3:56 pm

മല്ലിയില നിത്യവും ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് പറയുന്നത് ഇതുകൊണ്ടൊക്കെ തന്നെയാണ്

health-benefits-of-coriander

പ്രധാനമായും ഭക്ഷണം അലങ്കരിക്കാനാണു മല്ലിയില ഉപയോഗിക്കുന്നത്. അലങ്കാരത്തിനും സുഗന്ധത്തിനുമപ്പുറം നിരവധി ആരോഗ്യ ഗുണങ്ങളും മല്ലിയിലയ്ക്കുണ്ട്.അവ എന്തൊക്കെയെന്ന് നോക്കാം….

ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും മല്ലിയില വളരെ നല്ലതാണ്.

നിത്യവും രാവിലെ ഒരു ടിസ്പൂൻ മല്ലിച്ചാറും അത്രതന്നെ തേനും ചേർത്ത് കഴിച്ചാൽ രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കും.

മല്ലിയില ദഹനത്തെ സഹായിക്കുകയും ഗ്യാസ് ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. കൂടാതെ ധാതുക്കളെ പുഷ്ടിപ്പെടുത്തുകയും ആമാശയ ഭിത്തികളെ ബലപ്പെടുകയും ദഹന സ്രവത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.

രണ്ടു സ്‌പൂണ്‍ മല്ലിയില മോരില്‍ ചേര്‍ത്ത്‌ കുടിച്ചാല്‍ വയറിളക്കവും ഛര്‍ദിയും മാറും.

ആന്റി ഡയബെറ്റിക് എന്നു വേണമെങ്കില്‍ മല്ലിയെ വിളിയ്ക്കാം. ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാനും അതുവഴി പ്രമേഹം കുറയ്ക്കാനും ഇത് സഹായിക്കും. ചീത്ത കൊളസ്‌ട്രോള്‍ അകറ്റാനും ഇത് ഗുണകരം തന്നെ.

ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന സാന്‍മോണെല്ല ബാക്ടീരിയയെ പ്രതിരോധിക്കാനും മല്ലിയിലയിലടങ്ങിയിരിക്കുന്ന ഇന്‍ഫ്ളമേറ്ററി ഘടകങ്ങള്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

പല വിധത്തിൽ ശരീരത്തിനുള്ളിൽ എത്തിപ്പെടുന്ന ലേഡ്, മെർക്കുറി, ആഴ്സനിക് പോലുള്ള ഉപദ്രവകാരിയായ ലോഹങ്ങൾക്കെതിരെ പ്രവർത്തിക്കും. .

മല്ലിവെള്ളത്തില്‍ അല്‍പം പഞ്ചസാര ചേര്‍ത്ത്‌ ഇളംചൂടോടെ കുടിക്കുന്നത്‌ ആര്‍ത്തവവേദന കുറയ്‌ക്കാന്‍ സഹായിക്കും.

ചര്‍മത്തിനും ഇത് ഗുണം ചെയ്യും. മുഖക്കുരു, ബ്ലാക്‌ഹെഡ്‌സ് തുടങ്ങിയ അകറ്റാന്‍ മല്ലിയില ജ്യൂസ് മഞ്ഞളില്‍ ചേര്‍ത്ത് പുരട്ടിയാല്‍ മതി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News