Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 5:52 am

Menu

Published on January 6, 2019 at 9:00 am

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഈന്തപ്പഴം കൊടുക്കൂ..

health-benefits-of-dates-for-babies

കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അമ്മ എപ്പോഴും ടെന്‍ഷനടിക്കുന്ന അവസ്ഥയാണ് ഉണ്ടാവാറുള്ളത്. കാരണം കുഞ്ഞിന് എന്ത് ഭക്ഷണം നല്‍കണം, കുഞ്ഞിന് എന്ത് ഭക്ഷണം നല്‍കരുത്, എത്ര നല്‍കണം, ഉറക്കേണ്ടത് എപ്പോള്‍ ഇതെല്ലാം പലപ്പോഴും അമ്മമാരെ വളരെയധികം ആശയക്കുഴപ്പത്തില്‍ ആക്കാറുണ്ട്. കാരണം കുഞ്ഞിന്റെ ഓരോ വളര്‍ച്ചയിലും കുഞ്ഞിന് കിട്ടേണ്ട പോഷകങ്ങളും മറ്റും കൃത്യമായി ലഭിച്ചില്ലെങ്കില്‍ കുഞ്ഞിന്റെ വളര്‍ച്ചയെ അത് കാര്യമായി തന്നെ ബാധിക്കുന്നു.

ആറ് മാസം വരെ കുഞ്ഞിന് മുലപ്പാല്‍ മാത്രമേ കൊടുക്കാന്‍ പാടുകയുള്ളൂ. മാത്രമല്ല കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധയും വേണം. എന്നാല്‍ ആറ് മാസത്തിന് ശേഷം ചെറിയ ചില ഭക്ഷണങ്ങള്‍ കൊടുത്ത് നോക്കാം. ആറ് മാസം കഴിഞ്ഞുള്ള കുഞ്ഞിന് കൊടുക്കേണ്ട ഒന്നാണ് ഈന്തപ്പഴം. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. കുഞ്ഞിന്റെ ആരോഗ്യത്തിന് ഈന്തപ്പഴം കൊടുക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്ന് നോക്കാം. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. കുഞ്ഞിന്റെ ആരോഗ്യ സംരക്ഷണത്തിന് ഇത് എങ്ങനെയെല്ലാം സഹായിക്കുന്നു എന്ന് നോക്കാം.

വയറ്റിലെ അസ്വസ്ഥതകള്‍

കുഞ്ഞിന് ഇടക്കിടക്ക് ഉണ്ടാവുന്ന പ്രധാനപ്പെട്ട പ്രതിസന്ധികളില്‍ ഒന്നാണ് വയറ്റിലെ അസ്വസ്ഥതകള്‍. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്നു ഈന്തപ്പഴം. ഇത് വയറ്റിലെ അസ്വസ്ഥത ഉണ്ടാക്കുന്ന ബാക്ടീരിയകളേയും മറ്റും ഇല്ലാതാക്കി കുടലില്‍ ഉണ്ടാവുന്ന പല അനാരോഗ്യകരമായ അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ കുഞ്ഞിന് ധൈര്യമായി കൊടുക്കാവുന്ന ഒന്നാണ് ഈന്തപ്പഴം.

കുഞ്ഞു കരളിന്റെ ആരോഗ്യത്തിന്

കുഞ്ഞിനെ പെട്ടെന്ന് തന്നെ രോഗങ്ങള്‍ പിടികൂടുന്നു. പലപ്പോഴും രോഗപ്രതിരോധ ശേഷി വളരെ കുറവായിരിക്കും കുട്ടികളില്‍ അതുകൊണ്ട് തന്നെ രോഗങ്ങള്‍ വളരെ എളുപ്പത്തില്‍ ഇവരെ പിടികൂടുന്നു. എന്നാല്‍ കുഞ്ഞു കരളിനെ സംരക്ഷിക്കുന്നതിനും ആരോഗ്യം നല്‍കുന്നതിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഈന്തപ്പഴം. ഇത് കരളിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

ദഹന പ്രശ്‌നങ്ങള്‍

ചെറിയ കുഞ്ഞാണെങ്കില്‍ പോലും ദഹന പ്രശ്‌നങ്ങള്‍ ഇവരെ വളരെയധികം ബുദ്ധിമുട്ടിക്കുന്നു. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി പലപ്പോഴും അമ്മമാര്‍ വളരെയധികം ശ്രദ്ധിക്കണം. കുഞ്ഞിന് നല്‍കുന്ന ഓരോ ഭക്ഷണവും ഇത്തരത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്നതാണ് എന്ന കാര്യം അറിഞ്ഞിരിക്കണം. എന്നാല്‍ ഈന്തപ്പഴം നല്‍കുന്നത് കുഞ്ഞിന്റെ ദഹന പ്രശ്‌നത്തെ അകറ്റി കുഞ്ഞിന് ആരോഗ്യവും കരുത്തും വയറിന്റെ അസ്വസ്ഥതയും മാറ്റുന്നതിന് സഹായിക്കുന്നു.

ബലമുള്ള ആരോഗ്യമുള്ള പല്ലുകള്‍

പല്ലിന്റെ കാര്യത്തിലും വളരെയധികം സഹായിക്കുന്നു ഈന്തപ്പഴം. കുഞ്ഞിപ്പല്ലുകള്‍ വരുന്നതോടെ അത് ആരോഗ്യമുള്ളതാക്കി മാറ്റുന്നതിന് വളരെയധികം സഹായിക്കുന്നു ഈന്തപ്പഴം. ഒരു ഈന്തപ്പഴത്തിന്റെ ചെറിയ കഷ്ണം കൊടുത്താല്‍ മതി അത് കടിച്ച് കടിച്ച് അതിലൂടെ കുഞ്ഞിന്റെ പല്ലിന് നല്ല ബലവും കരുത്തും ലഭിക്കുന്നു. മാത്രമല്ല മോണയുടെ ആരോഗ്യത്തിനും വളരെയധികം മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

പനിക്ക് പരിഹാരം

കുതിര്‍ത്ത ബദാം കുഞ്ഞിന് നല്‍കുന്നതും ആരോഗ്യത്തിന് സഹായിക്കുന്നു. പനി പോലുള്ള അവസ്ഥയില്‍ ഈന്തപ്പഴം കുതിര്‍ത്ത് നല്‍കുന്നത് വളരെ നല്ലതാണ്. പനി, ചുമ, ചിക്കന്‍പോക്‌സ് എന്നീ അവസ്ഥകളില്‍ ഈന്തപ്പഴം തണുത്ത വെള്ളത്തില്‍ കുതിര്‍ത്ത് നല്‍കുന്നത് കുഞ്ഞിന് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. പെട്ടെന്ന് പനിയില്‍ നിന്നെല്ലാം മോചനം നല്‍കുന്നതിന് ഇത് സഹായിക്കുന്നു.

വയറിളക്കം

കുഞ്ഞുങ്ങളില്‍ പെട്ടെന്ന് ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് വയറിളക്കം. ഇതിന് പരിഹാരം കാണുന്നതിനും വളരെയധികം സഹായിക്കുന്നു ഈന്തപ്പഴം. ഇത് ബാക്ടീരിയല്‍ ഇന്‍ഫെക്ഷന്‍ മൂലം ഉണ്ടാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം നല്‍കി ആരോഗ്യവും കരുത്തും കുഞ്ഞിന് നല്‍കുന്നു. വയറിളക്കം കുഞ്ഞുങ്ങളില്‍ ഉണ്ടാവുന്ന അനാരോഗ്യകരമായ അവസ്ഥയും ക്ഷീണവും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

മലബന്ധത്തിന് പരിഹാരം

പല കുട്ടികളും അനുഭവിക്കുന്ന ഒന്നാണ് പലപ്പോഴും മലബന്ധം. വളരെ ചെറിയ കുട്ടികള്‍ വരെ ഇത്തരം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈന്തപ്പഴം. ഇത് നല്ല ദഹനത്തിന് സഹായിക്കുന്നതോടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. എന്നാല്‍ കുഞ്ഞിന് എന്ത് കൊടുക്കുമ്പോഴും വളരെയധികം ശ്രദ്ധിച്ച് മാത്രമേ കൊടുക്കാന്‍ പാടുകയുള്ളൂ. അല്ലെങ്കില്‍ അത് നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുക.

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നു

ഈന്തപ്പഴത്തില്‍ ഉള്ള വിറ്റാമിന്‍ എ കുഞ്ഞിന് കാഴ്ച ശക്തിയും കണ്ണിന്റെ ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇന്നത്തെ കാലത്ത് കാഴ്ചക്കുറവ് പോലുള്ള പ്രശ്‌നങ്ങള്‍ കുട്ടികളിലും വളരെയധികം വില്ലനായി മാറുന്ന ഒന്നാണ്. എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്നതിനും കുഞ്ഞിന്റെ കാഴ്ച ശക്തിക്കും വളരെയധികം സഹായിക്കുന്നു ഈന്തപ്പഴം.

കുഞ്ഞിന്റെ തൂക്കം വര്‍ദ്ധിപ്പിക്കാന്‍

കുഞ്ഞിന് തൂക്കമില്ല എന്നത് പല അമ്മമാരുടേയും പരാതിയാണ്. എന്നാല്‍ കുഞ്ഞിന് തൂക്കം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഈന്തപ്പഴം. ഇത് കുഞ്ഞിന്റെ ഭാരം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന പല രോഗങ്ങളില്‍ നിന്നും കുഞ്ഞിനെ സംരക്ഷിക്കുകയും ചെയ്യുന്നു.

ഹിമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കുന്നു

കുഞ്ഞു ശരീരത്തിലെ ചുവന്ന രക്തകോശങ്ങളുടെ കാര്യത്തില്‍ കുറവ് വരുന്നത് ആരോഗ്യത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇത് പലപ്പോഴും അനീമിയ പോലുള്ള അവസ്ഥകളിലേക്ക് നിങ്ങളെ നയിക്കുന്നു. അതിന് പരിഹാരം കാണുന്നതിനും ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഈന്തപ്പഴം. അതുകൊണ്ട് കുഞ്ഞിന് ഇത് നല്‍കാവുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുഞ്ഞിന് ഏത് ഭക്ഷണം കൊടുക്കുമ്പോഴും ശ്രദ്ധിക്കേണ്ട ചിലതുണ്ട്. പ്രത്യേകിച്ച് കുഞ്ഞിന് ഇഷ്ടമില്ലാതെ കൊടുക്കുമ്പോള്‍. എത്രയൊക്കെ ആരോഗ്യമാണെന്ന് പറഞ്ഞാലും ഒരു ഭക്ഷണവും അളവില്‍ കൂടുതല്‍ കൊടുക്കരുത്. ഈന്തപ്പഴമാണെങ്കില്‍ കൂടി ഒരു ഈന്തപ്പഴം ആണ് ആറ് മാസം പ്രായമുള്ള കുഞ്ഞിന് കൊടുക്കേണ്ടത്. മാത്രമല്ല കുഞ്ഞിന് കുത്തി നിറച്ച് ഒരിക്കലും ഭക്ഷണം കൊടുക്കരുത്. കുഞ്ഞിന്റെ വയററിഞ്ഞ് വേണം ഭക്ഷണം കൊടുക്കാന്‍ എന്നത് ഏത് അമ്മമാരും ശ്രദ്ധിക്കേണ്ടതാണ്.

Loading...

Leave a Reply

Your email address will not be published.

More News