Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 1:49 am

Menu

Published on June 8, 2015 at 12:27 pm

ഈന്തപ്പഴത്തിന്റെ ഔഷധഗുണങ്ങൾ

health-benefits-of-dates

ഈന്തപ്പഴം കഴിക്കാനിഷ്ടമില്ലാത്തവർ ആരുണ്ട്? എന്നാൽ . ഇത് കഴിക്കുന്നതുകൊണ്ടുള്ള പ്രയാജനങ്ങൾ എന്തെല്ലാമാണെന്ന് എത്ര പേർക്ക് അറിയാം. ഇതാ ഈന്തപ്പഴതിന്റെ ഔഷധ ഗുണങ്ങൾ.

ഉപവാസത്തിനുശേഷം ഈന്തപ്പഴം കഴിക്കുന്നതു ഗുണപ്രദം. ഉപവാസശേഷം അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാന്‍ അതു സഹായകം. ഈന്തപ്പഴത്തിലെ ഉയര്‍ന്ന തോതിലുളള പോഷകങ്ങള്‍ ശരീരം ആഗിരണം ചെയ്തു തുടങ്ങുന്നതോടെ അമിതവിശപ്പിന്റെ അഗ്നി കെടും. മാത്രമല്ല ഈന്തപ്പഴത്തിലുളള പൊട്ടാസ്യം നാഡികളെ ഉണര്‍ത്തും. ക്ഷീണം പമ്പ കടക്കും. കഴിച്ച് അര മണിക്കൂറിനകം തന്നെ ഈന്തപ്പഴത്തിലളള ഊര്‍ജം ശരീരത്തിനു ലഭിക്കുന്നു.

 

മലബന്ധം മൂലം കഷ്ടത അനുഭവിക്കുന്നവർക്ക് പലപ്പോഴും വയറിളക്കത്തിനുള്ള മരുന്നായി ഈന്തപ്പഴം ഉപയോഗിക്കുന്നുണ്ട്. ഡ്രൈ ആയി കഴിക്കുന്നതിനെക്കാൾ നല്ലത് ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തു വച്ചിട്ട് രാവിലെ കഴിക്കുന്നതായിരിക്കും.

 

ഫ്രക്ടോസ്, സൂക്രോസ്, ഗ്ലൂക്കോസ് എന്നീ നാച്വറൽ ഷുഗർ അടങ്ങിയിട്ടുള്ളതിനൽ തന്നെ ആരോഗ്യദായകമാണ് ഈന്തപ്പഴം. അതിനാൽത്തന്നെ അലസമായിരിക്കുന്നവരെ ഊർജസ്വലരാക്കാനുള്ള കഴിവ് ഈന്തപ്പഴത്തിനുണ്ട്.

 

ഉയർന്ന അളവിൽ അയൺ ഉള്ളതിനാൽ രക്തക്കുറവു മൂലമുണ്ടാകുന്ന രോഗങ്ങൾ, അനീമിയ എന്നിവയെ പ്രതിരോധിക്കുന്നതാണ്. നിങ്ങൾ അനീമിക് ആണെങ്കിൽ ദിവസവും ഈന്തപ്പഴം കഴിച്ചാൽ വളരെ പെട്ടെന്നു തന്നെ മാറ്റം കാണാവുന്നതാണ്.

 

വളരെ അപൂർവമായി മാത്രം ഭക്ഷ്യവസ്തുക്കളിൽ കണ്ടുവരുന്ന ഓർഗാനിക് സൾഫർ ഈന്തപ്പഴത്തിലുണ്ട്. അലർജിക് റിയാക്ഷനുകളും സീസണൽ അലർജിയും അകറ്റാൻ ഓർഗാനിക് സൾഫർ ഉത്തമമത്രേ.

 

ഈന്തപ്പഴം മിനറലുകളാൽ സംപുഷ്ടമായതിനാൽ എല്ലുകളെ കരുത്തുറ്റതാക്കി അസ്ഥിക്ഷതത്തിൽ നിന്നു ചെറുക്കാൻ കഴിയുമത്രേ. ഇതിലടങ്ങിയിരിക്കുന്ന സെലേനിയം, മാംഗനീസ്, കോപ്പർ തുടങ്ങിയവ എല്ലുകളുടെ ആരോഗ്യം വർധിപ്പിക്കുന്നു.

 

Loading...

Leave a Reply

Your email address will not be published.

More News