Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:59 am

Menu

Published on September 11, 2018 at 5:06 pm

ദിവസവും ഒരു കപ്പ് തൈര് കഴിച്ചു നോക്കൂ.. ഗുണങ്ങൾ ഏറെ !!

health-benefits-of-drinking-one-cup-curd-daily

ഒരു കപ്പ് തൈര് ദിവസവും കഴിച്ചാല്‍ പലവിധത്തിൽ ഗുണങ്ങൾ നൽകുന്നു. ദിവസവും തൈര് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. തുടർച്ചയായുള്ള തൈരിന്റെ ഉപയോഗത്തിലൂടെ പല ആരോഗ്യ പ്രശ്‌നങ്ങളും നമുക്ക് പരിഹാരം കാണാവുന്നതാണ്. ആരോഗ്യം ശ്രദ്ധിക്കുന്നവരുടെ ഇടയില്‍ തൈര് വളരെയധികം ഒഴിവാക്കാനാവാത്ത ഒരു ഘടകമാണ്. തൈര് കഴിക്കുന്നതിന് മുന്‍പ് ഇനി അതിന്റെ ഗുണങ്ങളെക്കുറിച്ച് കൂടി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. എന്തൊക്കെയാണ് ഇത്തരത്തില്‍ തൈര് കഴിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ എന്ന് നോക്കാം.

-എല്ലിന്റെ ആരോഗ്യം

എല്ലിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് തൈര്. ഇതില്‍ ധാരാളം കാല്‍സ്യവും വിറ്റാമിന്‍ ഡിയും അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ ഉറപ്പും ആരോഗ്യവും നിലനിര്‍ത്തുന്നതിന് വളരെയധികം സഹായിക്കുന്നു. തൈരില്‍ അടങ്ങിയിട്ടുള്ള കാല്‍സ്യം എല്ലുകള്‍ക്ക് ആരോഗ്യവും ബലവും നല്‍കുന്നു. കുട്ടികള്‍ക്ക് തൈരും പാലും എല്ലാം കൊടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഒരിക്കലും പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഉണ്ടാകുന്നില്ല എന്നതാണ് സത്യം. എല്ല് തേയ്മാനം പോലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു. അതുകൊണ്ട് ദിവസവും ഒരു കപ്പ് തൈര് കഴിക്കുന്നത് കൊണ്ട് ആരോഗ്യം വര്‍ദ്ധിക്കുകയേ ഉള്ളൂ.

-ദഹനത്തിന്

ദഹനം നടക്കാത്ത അവസ്ഥകള്‍ നമ്മളില്‍ പലര്‍ക്കും സംഭവിക്കാറുണ്ട്. ഇതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് തൈര്. തൈര് കഴിക്കുന്നത് ദഹനസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെയാണ് പലരും ബിരിയാണി പോലുള്ള ഭക്ഷണങ്ങള്‍ കഴിച്ചതിനു ശേഷം അല്ലെങ്കില്‍ കഴിക്കുമ്പോള്‍ തൈര് കഴിക്കുന്നത്.

-നല്ല ബാക്ടീരിയകള്‍

നല്ല ബാക്ടീരിയകള്‍ ധാരാളം തൈരില്‍ അടങ്ങിയിട്ടുണ്ട്. ഇത് കുടല്‍സംബന്ധമായ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് നിങ്ങളുടെ ദഹനസംബന്ധമായ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും നല്ല ബാക്ടീരിയകള്‍ സഹായിക്കുന്നു.

-രക്തസമ്മര്‍ദ്ദത്തിന് പരിഹാരം

ഇന്നത്തെ മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണ ശീലവും എല്ലാം പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. രക്തസമ്മര്‍ദ്ദം ഇല്ലാതാക്കാൻ തൈര് സഹായിക്കുന്നു. തൈര് ഏത് വിധത്തിലുള്ള ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാൻ സഹായിക്കുന്നു. രക്തസമ്മര്‍ദ്ദമെന്ന വില്ലനെ ഇല്ലാതാക്കുന്നതിന് തൈര് സഹായിക്കുന്നു. ഇനി ധൈര്യമായി ഒരു കപ്പ് തൈര് ശീലമാക്കിക്കോളൂ. ഇത് നല്‍കുന്ന ആരോഗ്യം ചില്ലറയല്ല.

-വിറ്റാമിന്‍ കലവറ

ധാരാളം വിറ്റാമിനുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം പലപ്പോഴും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഘടകങ്ങളില്‍ മുന്നിലാണ് ഇതെല്ലാം. പൊട്ടാസ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ ബി 5, സിങ്ക് എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട് തൈരില്‍. അതുകൊണ്ട് തന്നെ ദിവസവും ഒരു കപ്പ് തൈര് കഴിക്കുന്നത് ശീലമാക്കുന്നത് നല്ലതാണ്.

-രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

ഇന്നത്തെ കാലത്ത് പലരിലും രോഗപ്രതിരോധ ശേഷി കുറയുന്ന അവസ്ഥയാണ് ഉള്ളത്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. ഇതിലുള്ള നല്ല ബാക്ടീരിയകള്‍ ശ്വേതരക്താണുക്കളുടെ അണുബാധ തടയുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇതിലൂടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിനും തൈര് സഹായിക്കുന്നു.

-തടി കുറക്കാന്‍

തടി കുറക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്ക് പരിഹാരം കാണുന്ന ഒന്നാണ് തൈര് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതി പലപ്പോഴും ആരോഗ്യത്തിനും സൗന്ദര്യത്തിനുംസഹായിക്കുന്നു. ദിവസവും ഒരു ഗ്ലാസ്സ് തൈര് കഴിക്കുന്നത് പല വിധത്തിലാണ് തടിയെന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. ഇത് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കി അമിതവണ്ണമെന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

-അണുബാധ

ചര്‍മ്മത്തിലുണ്ടാവുന്ന അണുബാധ ഇല്ലാതാക്കുന്നതിനും യീസ്റ്റ് ഇന്‍ഫെക്ഷന് പരിഹാരം കാണുന്നതിനും തൈര് മികച്ചതാണ്. ഇത് ഏത് അവസ്ഥയിലും ആരോഗ്യത്തിന് സഹായിക്കുന്നു. തൈര് സ്ഥിരമായി കഴിച്ച് നോക്കൂ. പെട്ടെന്ന് തന്നെ ഇത് മാറ്റങ്ങള്‍ നിങ്ങളില്‍ വരുത്തുന്നു. പല വിധത്തില്‍ ആരോഗ്യത്തിനുണ്ടാക്കുന്ന ഇത്തരം അവസ്ഥകള്‍ക്കെല്ലാം ഇത് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News