Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 28, 2026 12:40 pm

Menu

Published on May 19, 2016 at 12:15 am

കോവയ്ക്കയുടെ നിങ്ങളിതുവരെ അറിയാത്ത ഗുണങ്ങൾ…..

health-benefits-of-eating-tindora

നമ്മുടെയെല്ലാം നാട്ടിൻ പുറങ്ങളിൽ ലഭ്യമാകുന്ന ഒരു പച്ചക്കറി വിഭവമാണ് കോവയ്ക്ക.വെറുതെ കഴിക്കുക എന്നല്ലാതെ കോവയ്ക്ക നൽകുന്ന ആരോഗ്യഗുണങ്ങളെ കുറിച്ച് ആരും തന്നെ ബോധവാന്മാരല്ല.കോവയ്ക്ക പ്രകൃതി അനുഗ്രഹിച്ചു നല്‍കിയ ഒരു ഇന്‍സുലിനാണെന്ന് പറയാം. ഇതിന്റെ കായ മാത്രമല്ല,വേരും തണ്ടും ഇലകളും എല്ലാംതന്നെ ആരോഗ്യത്തിന് ഉത്തമമാണ്.പലവിധ രോഗങ്ങളെ അകറ്റാനുള്ള കഴിവ് കോവയ്കയ്ക്ക് ഉണ്ട്.കോവയ്ക്ക ആരോഗ്യഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം…

പ്രമേഹം

പ്രമേഹം കുറയ്ക്കാന്‍ കഴിവുള്ളതാണ്. പ്രമേഹ രോഗികള്‍ക്ക് നിര്‍ദ്ദേശിക്കാവുന്ന മികച്ച ഭക്ഷണമാണ് കോവയ്ക്ക.പ്രമേഹരോഗികള്‍ക്ക് കോവയ്ക്ക ഉണക്കിപ്പൊടിച്ച് നിത്യവും രണ്ട് നേരം ചൂടുവെള്ളത്തില്‍ കഴിക്കുന്നത് നല്ലതാണ്.

ഒരു പ്രമേഹരോഗി ദിവസവും 100 ഗ്രാം കോവയ്ക്ക കഴിക്കുകയാണെങ്കില്‍ പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിച്ച് കൂടുതല്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാനും നശിച്ചുക്കൊണ്ടിരിക്കുന്ന കോശങ്ങളെ പുനര്‍നിര്‍മ്മിക്കാനും കഴിയും.

രോഗപ്രതിരോധശേഷി

കോവയ്ക്ക നിത്യവും കഴിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും.

ഹൃദയം

ഹൃദയത്തെ രോഗത്തില്‍ നിന്നും സംരക്ഷിക്കാനും ഹൃദയാരോഗ്യത്തിനും കോവയ്ക്ക കഴിക്കുക.

തലച്ചോറ്

കോവയ്ക്ക കഴിച്ച് തലച്ചോറിന്റെ ആരോഗ്യം കാക്കാം.

വൃക്ക

വൃക്കയുടെ ശരിയായ പ്രവര്‍ത്തനത്തിനും കോവയ്ക്ക സഹായിക്കും.

വിഷമുക്തമാക്കും

ശരീരത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യാനും കഴിവുണ്ട് കോവയ്ക്കയ്ക്ക്.

സോറിയാസിസ്

കോവയ്ക്കയുടെ ഇല വേവിച്ച് ഉണക്കി പൊടിയാക്കി മൂന്നു നേരം ചൂടുവെള്ളത്തില്‍ കഴിക്കുന്നത് സോറിയാസിസ് രോഗികള്‍ക്ക് ആശ്വാസം നല്‍കും.

വയറിളക്കം

കോവയ്ക്കയുടെ നീര് വയറിളക്കത്തിന് മികച്ച മരുന്നാണ്.

മലക്കെട്ട്

മലക്കെട്ട് മാറ്റാനും കോവയ്ക്കയുടെ നീര് കുടിക്കാം.

പോഷകം

ശരീരത്തിനാവശ്യമായ വൈറ്റമിന്‍, ആന്റിയോക്‌സിഡന്റുകള്‍, മാംസ്യം, അന്നജം, നാരുകള്‍,പ്രോട്ടീന്‍ എന്നിവകൊണ്ട് സമ്പുഷ്ടമാണ് കോവയ്ക്ക

കരളിന്

ആന്റിയോക്‌സിഡന്റുകള്‍, ബീറ്റാകരോട്ടിന്‍ എന്നിവയുടെ സ്‌ത്രോസ്സായതിനാല്‍ കരളിന്റെയും സ്വേദഗ്രന്ഥികളുടെയും ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കും.

ദഹനശക്തി

ഭക്ഷണത്തില്‍ കോവയ്ക്ക ഉള്‍പ്പെടുത്തുകയാണെങ്കില്‍ ദഹനശക്തി വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News