Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 9:51 pm

Menu

Published on July 28, 2019 at 9:00 am

ആരോഗ്യ സംരക്ഷണത്തിന് ചെറിയ ഉള്ളി ചുട്ട് കഴിക്കാം ..

health-benefits-of-fried-onion

ആരോഗ്യത്തെ എപ്പോഴും ഇരിക്കുക എന്നത് തന്നെയാണ് എല്ലാവർക്കും ആഗ്രഹം. പലപ്പോഴും ഇതിന് പലർക്കും സാധിക്കാറില്ല എന്നത് തന്നെയാണ് കാര്യം. പലപ്പോഴും നമ്മുടെ തന്നെ തെറ്റുകള്‍ കൊണ്ട് ഇത് നടക്കാതെ വരാറുണ്ട്. പക്ഷേ ചെറിയ ചില അടുക്കള പൊടിക്കകളിലൂടെ നമുക്ക് ഇത്തരം പ്രതിസന്ധികളെ വളരെ ഫലപ്രദമായി തരണം ചെയ്യാം. ചെറിയ ഉള്ളി കൊണ്ട് ഇത്തരം അസ്വസ്ഥതകളെ എല്ലാം ഇല്ലാതാക്കാവുന്നതാണ്. ചെറിയ ഉള്ളി ദോശക്കല്ലിൽ വെച്ച് ചുട്ട് കഴിക്കുന്നതിലൂടെ അത് ആരോഗ്യ സംരക്ഷണത്തിന് പല വിധത്തിലുള്ള ഗുണങ്ങൾ ഉണ്ടാവുന്നുണ്ട്.

നമ്മുടെ വീട്ടിൽ ഉണ്ടാവുന്ന പല വിധത്തിലുള്ള ആരോഗ്യ അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചെറിയ ഉള്ളി ഇത്തരത്തിൽ കഴിക്കാവുന്നതാണ്. വീട്ടില്‍ തന്നെ ചെയ്യാവുന്ന ഇത്തരം പൊടിക്കൈകൾ എന്തൊക്കെ ആരോഗ്യ ഗുണങ്ങൾ ഉണ്ട് എന്ന് നോക്കാവുന്നതാണ്. ഓരോ അവസ്ഥയിലും ഉണ്ടാവുന്ന പ്രശ്നങ്ങൾക്ക് വേണ്ടി നമുക്ക് എങ്ങനെ ഉള്ളി സഹായിക്കുന്നുണ്ട് എന്ന് നോക്കാം.

കൊളസ്‌ട്രോളിന് പരിഹാരം

കൊളസ്ട്രോൾ ശരീരത്തിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകൾക്ക് പല വിധത്തിലുള്ള പരിഹാരം കാണുന്നതിന് ശ്രമിക്കുന്നുണ്ട്. എന്നാൽ ഇനി ചെറിയ ഉള്ളിയിലൂടെ ഇത്തരം അവസ്ഥകൾക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. അതിന് വേണ്ടി നമുക്ക് ചെറിയ ഉള്ള കല്ലിലിട്ട് ഒന്ന് ചുട്ട് കഴിക്കാവുന്നതാണ്. ഇത് കൊളസ്ട്രോൾ കുറക്കുന്നതിന് പെട്ടെന്ന് പരിഹാരം കാണുന്നു.കൂടാതെ പച്ചക്ക് കഴിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്.

ക്യാന്‍സറിനെ പ്രതിരോധിക്കാന്‍

ക്യാൻസർ എല്ലാവരേയും ഭയപ്പെടുത്തുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചെറിയ ഉള്ളി മുകളിൽ പറഞ്ഞ രീതിയിൽ ഉപയോഗിക്കാവുന്നതാണ്. സ്തനാര്‍ബുദം, കുടലിലെ അര്‍ബുദം, ശ്വാസകോശാര്‍ബുദം എന്നിവയെല്ലാം തടയാന്‍ ചെറിയ ഉള്ളി സഹായിക്കുന്നു. ഇത് കഴിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

നീര്‍വീക്കം മാറ്റാൻ

നീർവീക്കം പല വിധത്തിലുള്ള കാരണങ്ങൾ കൊണ്ട് സംഭവിക്കുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചെറിയ ഉള്ളി കഴിക്കാവുന്നതാണ്. ഇത് സ്ഥിരമായി കഴിച്ച് നോക്കൂ. പെട്ടെന്ന് തന്നെ ചെറിയ ഉള്ളി കൊണ്ട് ഈ പ്രശ്നത്തെ നമുക്ക് പരിഹരിക്കാവുന്നതാണ്. നീർവീക്കം പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്.

ദഹനക്കേടിന് പരിഹാരം

ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വേണ്ടി നമുക്ക് ചെറിയ ഉള്ളി കഴിക്കാവുന്നതാണ്. ഇത് മലബന്ധം പോലുള്ള അസ്വസ്ഥതകളും ഇല്ലാതാക്കി ദഹനക്കേടിനെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഏത് വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകളെ എല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടിയും ദഹന പ്രശ്നത്തെ പരിഹരിക്കുന്നതിനും സഹായിക്കുന്നുണ്ട് ചെറിയ ഉള്ളി.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ഏറ്റവും മികച്ച മാർഗ്ഗങ്ങളിൽ ഒന്നാണ് ചെറിയ ഉള്ളി. ഇത് കഴിക്കുന്നതിലൂടെ അത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് സംശയിക്കാതെ നമുക്ക് ഈ പ്രതിസന്ധിയെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാം. പനി, ജലദോഷം, ചുമ എന്നീ അവസ്ഥകൾക്കെല്ലാം നമുക്ക് പെട്ടെന്ന് തന്നെ ചെറിയ ഉള്ളിയിലൂടെ പരിഹാരം കാണാം.

സന്ധിവേദനക്ക് പരിഹാരം

സന്ധിവേദന പോലുള്ള അസ്വസ്ഥതകൾ ശരീരത്തിന് ഉണ്ടാക്കുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചെറിയ ഉള്ളി ഉപയോഗിക്കാവുന്നതാണ്. ഇത് ഏത് വിധത്തിലും സന്ധിവേദനയും മസിൽ വേദനയും പരിഹരിക്കുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട് ഉള്ളി ചുട്ട് കഴിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News