Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 9, 2026 3:33 am

Menu

Published on February 20, 2016 at 12:09 pm

പഴങ്കഞ്ഞി അത്ര ചില്ലറക്കാരനല്ല….ഗുണം കേട്ടാല്‍ ഞെട്ടും …!!

health-benefits-of-overnight-kept-rice-water

ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമായിരുന്നു ‘പഴങ്കഞ്ഞി ‘.രാത്രി ബാക്കിവരുന്ന ചോറിൽ വെള്ളമൊഴിച്ചു വച്ച് രാവിലെ ആ കഞ്ഞിയിൽ അല്പം ഉപ്പ് ചേർത്ത് അല്ലെങ്കിൽ ഉപ്പിലിട്ടത് ചേർത്ത് കഴിക്കുന്ന ഒരു സുഖം അത് ഒന്നു വേറെ തന്നെയാണ്. അതിന്റെ കൂടെ മോരും ഒരു കാന്താരി മുളകും കൂടി ചേർത്താലോ, രുചി പറഞ്ഞറിയിക്കൻ ആകില്ല. എന്നാൽ മലയാളികളുടെ ജീവിത ശൈലി മാറിയപ്പോള്‍ പഴങ്കഞ്ഞി തീന്മേശയില്‍ നിന്നു തഴയപ്പെട്ടു, പകരം പല ഫാസ്റ്റ്ഫുഡുകളും സ്ഥാനം പിടിച്ചു.നാം മറന്നുകളഞ്ഞ പഴങ്കഞ്ഞിക്ക് ഒരുപാട് അത്ഭുത ഗുണങ്ങളുണ്ട് അത് എന്തണെന്നു നോക്കാം…

പഴങ്കഞ്ഞി പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ദഹനം സുഗമമാകുകയും ദിനം മുഴുവന്‍ ശരീരത്തിന് തണുപ്പ് ലഭിക്കുകയും ചെയ്യുന്നു.

പഴങ്കഞ്ഞിയില്‍ വൈറ്റമിന്‍ ബി 6,ബി 12 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.ഇവ മറ്റു ഭക്ഷണങ്ങളില്‍ വളരെ കുറഞ്ഞ അളവിലെ ലഭ്യമാകുന്നുള്ളൂ. രക്തസമ്മര്‍ദ്ധം,കൊളസ്‌ട്രോള്‍,ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവ കുറയ്ക്കുന്നു .

സെലേനിയം ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ സന്ധിവാതം,ഹൃദയസംബന്ധമായ അസുഖങ്ങള്‍, ക്യാന്‍സര്‍ എന്നിവ ഒരു പരിധിവരെ തടയുന്നു.

ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കി മലബന്ധം കുറക്കുകയും,അള്‍സര്‍ കുടലിലുണ്ടാവുന്ന ക്യാന്‍സര്‍ എന്നിവയെ തടയുകയും ചെയ്യുന്നു .

അലര്‍ജിയും ചര്‍മത്തിനുണ്ടാകുന്ന പ്രശ്നങ്ങളും തടയാന്‍ ഇത് ഏറെ ഗുണപ്രദമാണ്.

ഒരു കപ്പ് പഴങ്കഞ്ഞിയില്‍ ഒരു മനുഷ്യ ശരീരത്തിന് അവശ്യം വേണ്ട 80% ത്തോളം മാംഗനീസ് അടങ്ങിയിരിക്കുന്നു .ഇത് ശരീരത്തിലെ കൊഴുപ്പിനെ എളുപ്പത്തില്‍ വിഘടിപ്പിക്കുന്നു.

കുത്തരികൊണ്ടുള്ള.വേനല്‍ക്കാലത്ത് ശരീരത്തെ തണുപ്പിക്കുന്നത് വഴി ക്ഷീണമകറ്റുകയും അണുബാധ തടയുകയും ചെയ്യുന്നു .

ആരോഗ്യകരമായ ബാക്ടീരിയയെ ശരീരത്തില്‍ ഉല്‍പാദിക്കുവാന്‍ പഴങ്കഞ്ഞിക്കു കഴിയും.

ബ്രെസ്റ്റ് കാന്‍സറിനെ ചെറുക്കുന്നതിനും പഴങ്കഞ്ഞിയ്ക്ക് കഴിയും.

പഴങ്കഞ്ഞി ദിവസവും കുടിക്കുന്നത് ചര്‍മ്മത്തിന് തിളക്കമുണ്ടാകാനും ചെറുപ്പം തോന്നിക്കാനും സഹായിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News