Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 13, 2026 3:02 pm

Menu

Published on June 2, 2017 at 3:05 pm

മഴവെള്ളത്തിന്റെ ഗുണങ്ങള്‍

health-benefits-of-rain-water

ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ മഴവെള്ളത്തെക്കുറിച്ചും ജലത്തിന്റെ ഉപയോഗവ്യവസ്ഥയെക്കുറിച്ചും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

സൂര്യന്‍ ഭൂമിക്കു നല്‍കുന്ന അമൃതിനു സമാനമായ, ജീവനെ നിലനിര്‍ത്തുന്ന, തൃപ്തിനല്‍കുന്ന, ഹൃദയത്തിന് ഹിതമായ, ബുദ്ധിക്ക് ഉണര്‍വുനല്‍കുന്ന, വ്യക്തമായി തിരിച്ചറിയാന്‍ കഴിയാത്ത രസങ്ങളോടുകൂടിയ സ്വഛവും നിര്‍മ്മലവുമായ മഴവെള്ളം കുടിക്കാന്‍ ഏറ്റവും നല്ലതാണെന്നാണ് പറയുക.

ആകാശത്തു നിന്നു വീഴുന്ന മഴവെള്ളം നിര്‍ദേശിക്കാന്‍ കഴിയാത്തവിധം രസമുള്ളതും അമൃതിനു സമമായി ഉള്ളതും ജീവനെ നിലനിര്‍ത്തുന്നതും തൃപ്തിയെ ഉണ്ടാക്കുന്നതും ആണെന്നാണ് സുശ്രുതാചാര്യന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

മഴവെള്ളം ദേഹത്തു വീഴ്ത്തിയാല്‍ ശരീരായാസം കൊണ്ടുള്ള തളര്‍ച്ച, ക്ഷീണം, ദാഹം, മോഹാലസ്യം, മടി, ഉറക്കക്കുറവ്, ശരീരത്തിലെ പുകച്ചില്‍ തുടങ്ങിയവയെ ശമിപ്പിക്കുന്നു.

മഴനനഞ്ഞ് നനഞ്ഞ് ശരീരത്തിന് രോഗപ്രതിരോധം ഉണ്ടാക്കുന്നതിനെക്കുറിച്ച് പ്രകൃതി ചികിത്സകര്‍ പറയാറുണ്ട്. കഠിനമായ ചൂടുകൊണ്ടുണ്ടാകുന്ന ശാരീരിക വ്യതിയാനങ്ങളേയും രോഗങ്ങളെയുമെല്ലാം മഴവെള്ളം കൊണ്ട് ഇല്ലാതെയാക്കാന്‍ കഴിയുമെന്നാണു പറയുന്നത്.

വേനല്‍ക്കാലത്ത് രക്തം ചൂടായി ചൂടുകുരുക്കള്‍ ഉണ്ടാകുന്നതും പരുക്കള്‍ ഉണ്ടായി പഴുത്തു പൊട്ടുന്നതും ഒക്കെ സാധാരണ കണ്ടുവരുന്നതാണ്. അടുപ്പിച്ച് കുറേ ദിവസത്തെ മഴ നനച്ചില്‍ക്കൊണ്ട് ഈ രോഗങ്ങള്‍ മാറുന്നതായി കാണാറുണ്ട്.

മഴവെള്ളം മറ്റുള്ള വെള്ളങ്ങളെ അപേക്ഷിച്ച് നല്ലതാണെങ്കിലും എല്ലാ മഴവെള്ളവും അപ്രകാരമല്ല. ആദ്യത്തെ മഴയുടെ വെള്ളം കുടിക്കാനോ കുളിക്കാനോ ഉപയോഗിച്ചാല്‍ രോഗകാരണമാകും. അകാലത്തില്‍ പെയ്യുന്ന മഴയുടെ വെള്ളവും ഉപയോഗിക്കരുത്.

ഭൂമിയില്‍ വീണുകഴിഞ്ഞാല്‍ ദേശകാലങ്ങള്‍ക്കനുസരിച്ചായിരിക്കും മഴവെള്ളത്തിന്റെ ഗുണം. ആസിഡ്മഴയും മറ്റുമുണ്ടാകുന്നതുകൊണ്ട് മഴവെള്ളവും മലിനപ്പെട്ടുതുടങ്ങിയെന്നു കരുതാം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News