Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആഹാര സാധനങ്ങളിൽ ചേർക്കുന്ന പ്രധാന ചേരുവയാണ് ഉപ്പ്.മധുരപലഹാരങ്ങളിലൊഴികെ നമ്മുടെ വിഭവങ്ങളിലെല്ലാം ഉപ്പ് സാന്നിധ്യമറിയിക്കുന്നു.ഉപ്പിന്‍റെ ഉപയോഗങ്ങളും ഗുണങ്ങളും എണ്ണിയാലൊടുങ്ങാത്തതാണ്. ഭക്ഷണ സാധനങ്ങള്‍ക്ക് രുചികൂട്ടുക മാത്രമല്ല ഉപ്പ് കൊണ്ടുള്ള ഉപയോഗം.പലതരത്തിലുള്ള രോഗങ്ങളും അണുബാധകളും ഇല്ലാതാക്കാൻ ഉപ്പിന് കഴിയും.മാത്രമല്ല കുളിക്കാനും ഉപ്പ് ഉപയോഗിക്കാവുന്നതാണ്.ഉപ്പ് വെള്ളത്തിൽ കുളിച്ചാൽ നിരവധി ആരോഗ്യ ഗുണങ്ങളാണുള്ളത്.
1.പതിവായി ഉപ്പ് വെള്ളത്തിൽ കുളിക്കുന്നത് ചര്‍മ്മത്തെ മൃദുലവും മിനുസവും ഉള്ളതാക്കി തീര്‍ക്കും.കൂടാതെ ചർമ്മത്തിലെ വരകളും ചുളിവുകളും അപ്രത്യക്ഷമാവുകയും ചെയ്യും.ചര്‍മ്മത്തിന് നഷ്ടമായ സ്വാഭാവിക തിളക്കം തിരിച്ച് നൽകാനും ഉപ്പ് വെള്ളത്തിലുള്ള കുളി സഹായിക്കും.
2.പേശീ വേദന കുറയ്ക്കുകയും അസ്ഥിക്ഷതം, പ്രമേഹം, കളിക്കുമ്പോഴും മറ്റും ഉണ്ടാകുന്ന ക്ഷതങ്ങള്‍ തുടങ്ങിയവ മൂലം ഉണ്ടാകുന്ന വലിച്ചിലും വേദനയും ഭേദമാക്കാനും ഉപ്പ് വെള്ളത്തിലുള്ള കുളി സഹായകമാണ്.
–
–
3.ഇന്ന് മിക്കയാളുകളും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് അസിഡിറ്റി. ഉപ്പ് വെള്ളത്തിൽ കുളിക്കുന്നത് അസിഡിറ്റിക്ക് പരിഹാരം നൽകും.
4.പേശീ വേദനയും വലിച്ചിലും അകറ്റാനും പാദങ്ങള്‍ക്ക് ഉണ്ടാകുന്ന ഗന്ധം അകറ്റാനും ബാത്ത് സാള്‍ട്ട് സഹായിക്കും.
–
–
5.ഉപ്പ് വെള്ളത്തിൽ കുളിക്കുന്നത് മാനസിക ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.സമ്മര്‍ദ്ദം കുറയ്ക്കാന്‍ വളരെ മികച്ചതാണ് ഉപ്പ് വെള്ളത്തിലെ കുളി.
6.ചൂട് വെള്ളത്തിൽ ഉപ്പ് ചേർത്ത് കുളിക്കുന്നത് ചര്‍മ്മത്തിന്റെ സുഷിരങ്ങളിലുള്ള ബാക്ടീരികളെയും വിഷപദാര്‍ത്ഥങ്ങളെയും പുറം തള്ളി ചര്‍മ്മത്തിന്റെ ചെറുപ്പം നിലനിര്‍ത്തും.
–
–
7.ഉറക്കമില്ലായ്മയ്ക്കും ചൊറിച്ചിലിനും ഉപ്പ് വെള്ളത്തിലുള്ള കുളി സഹായിക്കും.
8. ഉപ്പ് വെള്ളത്തിലുള്ള കുളി ചര്‍മ്മത്തിന് നനവ് നല്‍കുകയും ചര്‍മ്മ കോശങ്ങളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
–
–
9.അസ്ഥിക്ഷതം, ടെന്റിനിറ്റിസ് എന്നിവ ഭേദമാക്കുന്നതിന് ഉപ്പ് വെള്ളത്തിലുള്ള കുളി നല്ലതാണ്.
10. ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുന്ന നിരവധി ധാതുക്കളും പോഷകങ്ങളും ഉപ്പ് വെള്ളത്തിൽ കുളിക്കുന്നത് മൂലം ലഭിക്കും. ഇതിലടങ്ങിയിട്ടുള്ള മഗ്നീഷ്യം, കാത്സ്യം, ബ്രോമൈഡ്, സോഡിയം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കള്‍ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ ആഗിരണം ചെയ്യും. ചര്‍മ്മത്തിന്റെ ഉപരിതലം വൃത്തിയാക്കി ആരോഗ്യവും തിളക്കവും നല്‍കും.
Leave a Reply