Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തടികുറയ്ക്കാനുള്ള വ്യായാമത്തിനും മറ്റുമായി ജിമ്മില്‍ പോയി മണിക്കൂറുകള്‍ വര്‍ക്ക് ഔട്ട് ചെയ്ത് കഷ്ടപ്പെടുന്നവരുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും ഇത്തരത്തില്‍ ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട് ചെയ്യാന്‍ സാധിച്ചെന്ന് വരില്ല.
ഇത്തരക്കാര്‍ ദിവസവും ഒരു പത്ത് സ്റ്റെപ്പെങ്കിലും കയറി ഇറങ്ങുന്നത് നല്ലതാണ്. ലിഫ്റ്റിന്റെ ഉപയോഗമൊക്കെ നിര്‍ത്തി ഒന്ന് സ്‌റ്റെപ്പ് കയറിനോക്കൂ. സ്വഭാവികമായ ഇത്തരം വ്യായാമങ്ങളിലൂടെ തടികുറയ്ക്കുകയും ചെയ്യാം അതോടൊപ്പം ഹൃദയാരോഗ്യവും സംരക്ഷിക്കാം.
മാത്രമല്ല കാലിലെ പേശികള്‍ക്ക് കരുത്തും അഴകും നല്‍കാനും ശരീരഭാരം കുറയ്ക്കാനുമൊക്കെ ഈ പടികള്‍ കയറല്‍ സഹായകമാകും. മാത്രമല്ല കൂടുതല്‍ വര്‍ക്ക് ഔട്ട് ആവശ്യമായവര്‍ക്ക് സ്റ്റെയര്‍ റണ്‍ പോലുള്ള അത്യാവശ്യം വിയര്‍പ്പിക്കുന്ന വ്യായാമങ്ങളും പരീക്ഷിക്കാം.

30 സെക്കന്‍ഡിനുള്ളില്‍ കുറച്ചു പടികള്‍ കയറുകയും ഇറങ്ങുകയും ചെയ്യുകയാണ് സ്റ്റെയര്‍റണ്ണില്‍ ചെയ്യുക. ഒരു വശത്തേക്ക് തിരിഞ്ഞ് പടികള്‍ കയറുന്നതും ഒരു പടിയില്‍ കാല്‍ ഉയര്‍ത്തിവച്ചശേഷം രണ്ടാമത്തെ കാല്‍ താഴ്ത്തുകയും ഉയര്‍ത്തുകയും ചെയ്യുന്ന രീതിയിലുള്ള വ്യായാമരീതികളും പരീക്ഷിക്കാം.
വളരെയധികം കാലറി എരിച്ചുകളയാന്‍ പടികള്‍ കയറല്‍ സഹായിക്കും. ജോഗ് ചെയ്യുന്നതിനെക്കാള്‍ കൂടുതല്‍ കൊഴുപ്പ് എരിച്ചുകളയാന്‍ പടി കയറല്‍ സഹായകമാണെന്ന് വിദഗ്ധര്‍ പറയുന്നു. 15 മിനിട്ട് പടി കയറ്റം 150 കാലറി വരെ എരിച്ചു കളയുമത്രെ.
എവിടെയും ചെയ്യാനാകുന്ന വ്യായാമമാണെന്ന പ്രത്യേകതയുമുണ്ട്. എന്നാല്‍ കാല്‍, മുട്ട് വേദനയുള്ളവരും ഹൃദ്രോഗികളും ഡോക്ടറുടെ നിര്‍ദ്ദേശം തേടിയതിനുശേഷം മാത്രം പടികള്‍ വേഗത്തില്‍ കയറുകയും ഇറങ്ങുകയും ചെയ്യുക.
Leave a Reply