Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 4:51 pm

Menu

Published on March 5, 2018 at 1:02 pm

മാർച്ച് മാസം അത്ര നിസാരക്കാരനല്ല.. ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും ..!!

health-issues-and-awareness-in-march

മാര്‍ച്ച് മാസം കടുത്ത വേനലിന്റെ ആരംഭമാണ് . ഒപ്പം പരീക്ഷാക്കാലവും .  ഇത് കടുത്ത ചൂടുകാലത്തിന്റെ ആരംഭമായതിനാൽ അന്തരീക്ഷത്തിലെ താപവ്യതിയാനങ്ങൾ ആരോഗ്യത്തെ ബാധിക്കും. അതുകൊണ്ടുതന്നെ വേനല്‍ക്കാലം കടുത്തതാകുന്നതോടെ ആരോഗ്യകാര്യത്തിലും അതീവജാഗ്രത പുലര്‍ത്തേണ്ടതാണ് .

മഞ്ഞപ്പിത്തം, ചിക്കന്‍പോക്‌സ്, ചെങ്കണ്ണ്, കോളറ, ഇതൊക്കെ വേനല്‍ക്കാലത്ത് പടര്‍ന്നുപിടിക്കാന്‍ സാധ്യത കൂടുതലാണ്. ശുചിത്വവും ആരോഗ്യകരമായ ഭക്ഷണശീലവും ഉണ്ടെങ്കില്‍ത്തന്നെ ഒട്ടുമിക്ക വേനല്‍ക്കാല രോഗങ്ങളേയും അകറ്റി നിര്‍ത്താം.

വേനല്‍ക്കാലത്ത് ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങള്‍

ചെങ്കണ്ണ് : വേനല്‍ക്കാലത്ത് സര്‍വ സാധരണയായി പടര്‍ന്നുപിടിക്കുന്ന രോഗമാണ് ചെങ്കണ്ണ്. വൈറസുകള്‍ കൊണ്ടാണ് സാധാരണ ചെങ്കണ്ണ് ഉണ്ടാകുന്നത്. ഒന്ന് രണ്ട് ദിവസം കൊണ്ട് തന്നെ രോഗികളില്‍ രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങും. കണ്ണിനു ചുവപ്പുനിറം ഉണ്ടാവുക, ചൊറിച്ചില്‍, കണ്‍പോളകള്‍ തടിക്കുക, കണ്ണില്‍ നിന്നും വെള്ളം വരിക എന്നിവയാണ് പൊതുവായ ലക്ഷണങ്ങള്‍. സാധാരണ ഒരാഴ്ച്ച വരെ അസുഖം നീണ്ടുനില്‍ക്കാറുണ്ട്.

സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ :

ടി.വി കാണുന്നത് പരമാവധി ഒഴിവാക്കുക, കണ്ണിന് ചൂടു തട്ടാതെ നോക്കുക , കണ്ണുകള്‍ ശുദ്ധവെള്ളം കൊണ്ട് കഴുക, രോഗിയുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക, നേത്രരോഗ വിദഗ്ധനെ കണ്ട് ചികിത്സ തേടുക , പുറത്തുപോകുമ്പോള്‍ സണ്‍ ഗ്ലാസ്സുകള്‍ ഉപയോഗിക്കുക,

മഞ്ഞപ്പിത്തം : ചൂടുകാലത്ത് കൂടുതലായി കാണപ്പെടുന്ന ഒരു രോഗമാണ് മഞ്ഞപ്പിത്തം. പ്രധാനമായും പകരുന്നത് വെള്ളത്തിലൂടെയും ആഹാരത്തിലൂടെയുമാണ്. ഇത് കൂടുതല്‍ ബാധിക്കുന്നത് കരളിനെയാണ് .അതുകൊണ്ടു തന്നെ കരള്‍ സംബന്ധമായ പല രോഗങ്ങളുടെയും ആദ്യലക്ഷണം മഞ്ഞപ്പിത്തമാണ്. പനി, ഛര്‍ദ്ദി, ക്ഷീണം, വിശപ്പില്ലായ്മ, തലക്കറക്കം, മൂത്രത്തിന് മഞ്ഞനിറം ഇതൊക്കെയാണ് പൊതുവായ ലക്ഷണങ്ങള്‍.

സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ :

വൃത്തിയുള്ള ഭക്ഷണ പാനീയങ്ങള്‍ കഴിക്കുക, പഴവര്‍ഗങ്ങള്‍ കഴിക്കുക, കഞ്ഞിവെള്ളം കുടിക്കുക, ഇറച്ചി, മീന്‍, എണ്ണയില്‍ വറുത്തത് തുടങ്ങിയവ ഒഴിവാക്കുക , വീടും പരിസരവും വൃത്തിയാക്കുക, കിണര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്യുക, തുറസ്സായ സ്ഥലങ്ങളിലെ മൂത്രവിസര്‍ജനം ഒഴിവാക്കുക, ആഹാര സാധനങ്ങള്‍ അടച്ചു സൂക്ഷിക്കുക, ശരീര ശുചിത്വം എന്നീ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ മഞ്ഞപ്പിത്തം വരുന്നത് തടയാം.

ചിക്കന്‍ പോക്സ് : ഇത് ഒരു അപകടകരമായ രോഗം അല്ലെങ്കിലും രോഗം കൂടിയാല്‍ പ്രശ്നമാണ്. ചുമയോ, കഫക്കെട്ടോ ഉണ്ടെങ്കില്‍ ചിക്കന്‍ പോക്സ് ന്യൂമോണിയയായി മാറാന്‍ സാധ്യതയുണ്ട്. പനിക്കൊപ്പം ഛര്‍ദ്ദി, തലവേദന, ശരീരവേദന, തലകറക്കം, ക്ഷീണം, ശരീരത്തില്‍ അസഹനീയ ചൊറിച്ചില്‍, വിശപ്പില്ലായ്മ തുടങ്ങിയവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ചിക്കന്‍ പോക്സ് ഒരു തവണ വന്നാല്‍ പിന്നീട് വരാനുള്ള സാധ്യത കുറവാണ്. കുഞ്ഞുങ്ങളിലും പ്രമേഹ രോഗികളിലും ചിക്കന്‍ പോക്‌സ് വന്നാല്‍ കൂടുതല്‍ ശ്രദ്ധ നൽകേണ്ടതാണ് . ദേഹത്ത് പ്രത്യക്ഷപ്പെടുന്ന ചുമന്ന കുമിളകളായാണ് രോഗത്തിൻറെ ആദ്യ ലക്ഷണം . ഇത് പിന്നീട് ദ്രവം നിറഞ്ഞ കുമിളകളായി മാറുകയും ഈ കുമിളകള്‍ ഉണങ്ങി ഒടുവില്‍ തൊലിപ്പുറത്ത് പാടു മാത്രമായി അവിശേഷിക്കുകയും ചെയ്യുന്നു. വാരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസാണ് ചിക്കന്‍ പോക്‌സിന് കാരണം. ഇത് വായുവിലൂടെ ശരീരത്തില്‍ കടക്കുന്ന വൈറസാണ് .

സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ :

രോഗം പിടിപെട്ടാലുടന്‍ ചികിത്സ തേടുക , ധാരാളം വെള്ളം കുടിക്കുക, മത്സ്യമാംസാദികള്‍, എണ്ണ ഇവ ഒഴിവാക്കുക , തണുത്ത ഭക്ഷണ സാധനങ്ങള്‍ ഉപയോഗിക്കാതിരിക്കുക, ശരീരത്തിലെ കുമിളകള്‍ പൊട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കുക , കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക , അണുക്കള്‍ മൂലമുണ്ടാകുന്ന രോഗമായതിനാല്‍ രോഗിയുമായുള്ള സമ്പര്‍ക്കം കുറയ്ക്കുക .

കോളറ : ജലത്തിലൂടെ പകരുന്ന ഒരു രോഗമാണ് കോളറ. ഈ രോഗം പരത്തുന്നത് വിബ്രിയോ കോളറേ എന്ന ബാക്റ്റിരിയയാണ് . വൃത്തിയില്ലാത്ത വെള്ളം, ആഹാരം എന്നിവയിലൂടെയാണ് ഈ രോഗം പിടിപെടുന്നത്. ഈ രോഗത്തിന് ഈച്ചയും ഒരു കാരണമാകാറുണ്ട് . വയറിളക്കം, ഛര്‍ദ്ദി, പനി, മലത്തില്‍ രക്തത്തിന്റെ അംശം കാണുക എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. ആരോഗ്യമുള്ള ഏതൊരാളെയും മണിക്കൂറുകള്‍ക്കകം തന്നെ തീര്‍ത്തും അവശനാക്കുന്നതിനും അയാളുടെ മരണത്തിനു വരെ കോളറ കാരണമാകുന്നു.

സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ :

ഭക്ഷണസാധനങ്ങള്‍ വേവിച്ചുമാത്രം കഴിക്കുക, തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, ആഹാര സാധനങ്ങള്‍ അടച്ചുവയ്ക്കുക ,തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്താതിരിക്കുക .

Loading...

Leave a Reply

Your email address will not be published.

More News