Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 12:56 pm

Menu

Published on October 8, 2015 at 1:57 pm

നിങ്ങൾക്ക് മുടി കൊഴിച്ചിലുണ്ടോ? കാരണം ഇതാവാം….

health-reasons-hairloss

അല്‍പം പ്രായം ചെല്ലുമ്പോള്‍ മുടികൊഴിച്ചില്‍ സർവ്വസാധാരണമാണ്. എന്നാല്‍ 25 വയസിന് താഴെയുള്ളവരിലുണ്ടാകുന്ന മുടികൊഴിച്ചിന് മററു കാരണങ്ങളുമുണ്ടാകാം.താരന്‍, വെള്ളത്തിന്റെ പ്രശ്‌നം തുടങ്ങിയവ ചിലപ്പോള്‍ മുടികൊഴിച്ചിലിന് ഇടയാക്കിയേക്കാം. എന്നാല്‍ ഇവയല്ലാതെ ആരോഗ്യപരമായ ചില കാരണങ്ങളും മുടികൊഴിച്ചിലിനു പുറകിലുണ്ട്. ഇതാ മുടി കൊഴിച്ചിലിന്റെ കാരണങ്ങൾ

വൈറ്റമിന്‍ എയുടെ അപര്യാപ്തത
വൈറ്റമിന്‍ എയുടെ കുറവ് പലപ്പോഴും മുടികൊഴിച്ചിലിന് ഇട വരുത്താറുണ്ട്.

സ്‌ട്രെസ്
മുടികൊഴിച്ചിലിന് ഇടയാക്കുന്ന ഒരു പ്രധാന കാരണമാണ് സ്‌ട്രെസ്. പ്രത്യേകിച്ച് ഇപ്പോഴത്തെ ചെറുപ്പക്കാരില്‍.

പ്രസവശേഷം
ശരീരത്തിനുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിനാനങ്ങള്‍ കാരണം പ്രസവശേഷം സ്ത്രീകളില്‍ മുടികൊഴിച്ചില്‍ പതിവാണ്.

പ്രോട്ടീന്‍ കുറവ്
മുടിവളര്‍ച്ചയ്ക്ക് പ്രോട്ടീന്‍ വളരെ പ്രധാനമാണ്. പ്രോട്ടീന്‍ കുറവ് മുടി കൊഴിച്ചിലിന് ഇടയാക്കും.

പാരമ്പര്യം
പാരമ്പര്യം ചിലരില്‍ മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. ഇത് 50ല്‍ ഒരാള്‍ക്കു മാത്രമേ ഉണ്ടാകാറുള്ളൂ.

ഹോര്‍മോണ്‍
ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങൾ പലപ്പോഴും മുടികൊഴിച്ചിലിന് ഇടയാക്കും.

അയേണ്‍ കുറവ്
അയേണ്‍ കുറവ് മുടികൊഴിച്ചിലിനുള്ള മറ്റൊരു കാരണമാണ്.

ഹൈപ്പോതൈറോയ്ഡ്
ഹൈപ്പോതൈറോയ്ഡ് മുടികൊഴിച്ചിലിന് ഇടയാക്കുന്ന മറ്റൊരു കാരണമാണ്.

വൈറ്റമിന്‍ ബിയുടെ അപര്യാപ്തത
വൈറ്റമിന്‍ ബിയുടെ അപര്യാപ്തത മുടികൊഴിച്ചിലിന് ഇടയാക്കാറുണ്ട്. ഇവയടങ്ങിയ പോഷകാഹാരമാണ് പ്രതിവിധി.

ശരീരഭാരം
ശരീരഭാരം പെട്ടെന്നു കുറയുന്നത് മുടികൊഴിച്ചിലിനുള്ള മറ്റൊരു കാരണമാണ്.

പോളിസിസ്റ്റിക് ഓവറി
പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രം ഇപ്പോള്‍ 10ല്‍ 4 സ്ത്രീകള്‍ക്കും കണ്ടുവരുന്നുണ്ട്. ഇത് ശരീരത്തില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍ മുടികൊഴിച്ചിലിന് ഇട വരുത്തും.

മരുന്നുകള്‍
ചിലതരം മരുന്നുകളും മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. പ്രത്യേകിച്ചു രക്തം നേര്‍പ്പിയ്ക്കുന്ന തരം മരുന്നുകള്‍.

Loading...

Leave a Reply

Your email address will not be published.

More News