Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 9:06 pm

Menu

Published on August 25, 2019 at 9:00 am

മൽസ്യം കഴിച്ച് അമിതവണ്ണത്തിനും തടിക്കും പരിഹാരം കാണാം..

healthiest-fishes-to-eat-for-weight-loss

ആരോഗ്യ സംരക്ഷണത്തിന് വില്ലനാവുന്ന ഒന്നാണ് പലപ്പോഴും അമിതവണ്ണവും തടിയും. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ ചെയ്യാനാവും എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് ഭക്ഷണത്തിൽ തന്നെയാണ് ചില മാർഗ്ഗങ്ങൾ ഉള്ളത്. അമിത വണ്ണത്തിന് വേണ്ടി ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കാവുന്നതാണ്.

മത്സ്യം കഴിക്കുന്നതിലൂടെ അത് നിങ്ങളിലെ അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡ് ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല അമിതവണ്ണത്തെ കുറക്കുന്നതിലൂടെ അത് ആരോഗ്യത്തിന് മറ്റ് ചില ഗുണങ്ങൾ കൂടി നൽകുന്നുണ്ട്.

പ്രോട്ടീൻ സമ്പുഷ്ടമാണ് മത്സ്യം എന്ന കാര്യത്തിൽ മറക്കേണ്ടതില്ല. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് മത്സ്യം. ഇത് കൊളസ്ട്രോൾ കുറക്കുകയും ഹൃദയത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. മാത്രമല്ല പേശികളുടെ വളർച്ചക്ക് സഹായിക്കുന്നുണ്ട് മത്സ്യം.

ഹോർമോൺ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് മത്സ്യം കഴിക്കുന്നത്. മാത്രമല്ല മെറ്റബോളിസം കൃത്യമായി നിലനിർത്തുന്നതിനും ഇത് സഹായിക്കുന്നുണ്ട്. എന്നാല്‍ തടിയും വയറും കുറക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് മത്സ്യം. എന്നാൽ ഏതൊക്കെ മത്സ്യങ്ങളാണ് ആരോഗ്യത്തിന് സഹായിക്കുന്നത് എന്ന് നോക്കാവുന്നതാണ്.

കോര മത്സ്യം

കോര മത്സ്യം കഴിക്കുന്നതിലൂടെ അത് അമിതവണ്ണമെന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇതിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഏറ്റവും മികച്ച മത്സ്യങ്ങളിൽ ഒന്നാണ് കോരമത്സ്യം. മാത്രമല്ല വിറ്റാമിൻ ബി 12, കാൽസ്യം, മഗ്നീഷ്യം എന്നിവയെല്ലാം ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. എത്ര വലിയ ഇളകാത്ത കൊഴുപ്പിനും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കോര മത്സ്യം. ഇത് അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അമിതവണ്ണമെന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് ഏറ്റവും മികച്ചതാണ് കോരമത്സ്യം.

ചൂര മത്സ്യം

അമിതവണ്ണമുള്ളവരുടെ ഇഷ്ട ഭക്ഷണമാക്കേണ്ട ഒന്നാണ് ചൂര മത്സ്യം. കാരണം ആരോഗ്യ സംരക്ഷണത്തിന് വില്ലനാവുന്ന കൊഴുപ്പ്, കൊളസ്ട്രോൾ എന്നിവയെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് ചൂര. ഇതിൽ കാൽസ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, വിറ്റാമിൻ എ എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. ആരോഗ്യ ഗുണത്തിന്റെ കാര്യത്തിൽ ഗുണങ്ങൾ മാത്രമുള്ള ഒന്നാണ് ചൂരമത്സ്യം. അതുകൊണ്ട് തന്നെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ അമിതവണ്ണമുള്ളവർ ശ്രദ്ധിക്കണം. ഇത് അമിതവണ്ണവും കുടവയറും എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

അയല മീൻ

അയല മീൻ കൊണ്ട് നമുക്ക് കുറക്കാൻ കഴിയാത്ത തടിയില്ല എന്ന് തന്നെ ഉറപ്പിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങളാണ് നൽകുന്നത് എന്ന കാര്യം നമുക്ക് നോക്കാവുന്നതാണ്. അതിലുപരി ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കി ഇത് ആരോഗ്യവും കരുത്തും വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. വിറ്റാമിൻ ബി 12, സെലനിയം എന്നിവയെല്ലാം നമുക്ക് ഇത്തരം അസ്വസ്ഥതകളിൽ നിന്ന് രക്ഷപ്പെടുന്നതിനുള്ള ഒരു ഗുണമാണ്. ഇത് അമിതവണ്ണത്തെ ഇല്ലാതാക്കി മെറ്റബോളിസം റേറ്റ് വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ ഈ പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാം.

മത്തി

അയല മാത്രമല്ല മത്തിയും ആരോഗ്യത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. ഇത് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ വിവരിക്കാനാവാത്തതാണ്. ഹൃദയത്തിൻറെ ആരോഗ്യം സംരക്ഷിക്കുന്നതിനും മത്തി മികച്ചതാണ്. ഹൃദയാഘാതത്തിന്റെ സാധ്യത കുറക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ചതാണ് എന്തുകൊണ്ടും മത്തി. ഇത് കറിവെച്ച് കഴിക്കുന്നതിലൂടെ അത് ശരീരത്തിലെ എല്ലാ വിധത്തിലുള്ള കൊഴുപ്പിനേയും ഉരുക്കിക്കളയുന്നതാണ്. വിറ്റാമിൻ എ ,ഡി എന്നിവയുടെ കലവറയാണ് മത്തിയെന്ന കാര്യത്തിൽ സംശയം വേണ്ട. പല വിധത്തിലുള്ള ആരോഗ്യാവസ്ഥകൾക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് മികച്ചതാണ് മത്തി.

പസഫിക് കോഡ്

പസഫിക് കോഡ് എന്ന മത്സ്യം കഴിക്കുന്നതും അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ്. ഇത് ഹൃദയത്തെ പല രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. അതോടൊപ്പം തന്നെ വിറ്റാമിൻ എയുടെ കലവറയാണ് ഇത്. മാത്രമല്ല കലോറി കുറച്ച് ആരോഗ്യം വർദ്ധിപ്പിച്ച് അമിതവണ്ണത്തെ പൂർണമായും ഇല്ലാതാക്കുന്നതിനും ഏറ്റവും മികച്ചതാണ് ഈ മത്സ്യം. നമ്മുടെ നാട്ടിൽ പെട്ടെന്ന് കിട്ടില്ല എന്നുണ്ടെങ്കിലും അത് ആരോഗ്യ സംരക്ഷണത്തിൻറെ കാര്യത്തിൽ ഏറ്റവും മികച്ചതാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. കുടവയറിൽ ഒളിച്ചിരിക്കുന്ന കൊഴുപ്പിനെ പൂർണമായും ഇല്ലാതാക്കുന്നതിന് ഏറ്റവും മികച്ച ഒരു ഓപ്ഷനാണ് ഈ മത്സ്യം.

ഹിൽസ

ഹിൽസ കഴിക്കുന്നതും അമിതവണ്ണമെന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ്. ഇത് കഴിക്കുന്നതിലൂടെ അമിതവണ്ണത്തെ നമുക്ക് തുരത്താവുന്നതാണ്. കേട്ട് പരിചയമില്ലെങ്കിലും പലർക്കും കണ്ട് പരിചയമുള്ള ഒരു മത്സ്യമാണ് ഇത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ തടി കുറക്കാൻ ശ്രമിക്കുന്നവർക്ക് എന്തുകൊണ്ടും ഉപയോഗിക്കാവുന്ന ഒന്നാണ് ഹിൽസ എന്ന മത്സ്യം. ഇത് രക്തസമ്മർദ്ദത്തെ കുറക്കുകയും ആരോഗ്യം വർദ്ധിപ്പിക്കുകയും എല്ലാം ചെയ്യുന്നുണ്ട്. ഈ മുകളിൽ പറഞ്ഞ മത്സ്യങ്ങളെല്ലാം തന്നെ ആരോഗ്യത്തിന്‍റെയും അമിതവണ്ണത്തിന്റേയും കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്തതാണ്.

Loading...

Leave a Reply

Your email address will not be published.

More News