Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 7:44 pm

Menu

Published on January 1, 2019 at 12:00 pm

കൊളസ്‌ട്രോൾ അകറ്റാൻ ചമ്മന്തി

healthy-chammanthi-control-cholesterol

ചമ്മന്തി ഇഷ്ടപ്പെടാത്ത മലയാളികള്‍ വളരെ ചുരുക്കമാണ്. ഒരുവിധത്തില്‍ പെട്ട എല്ലാവര്‍ക്കും ഇഷ്ടമാകും, ചമ്മന്തി. അരകല്ലില്‍ അമ്മ അരച്ചുണ്ടാക്കി വാട്ടിയ വാഴയിലയില്‍ ചോറിനൊപ്പം ചമ്മന്തിയും മെഴുക്കു പുരട്ടിയുമെല്ലാം വച്ച് കെട്ടിത്തരുന്ന പൊതിച്ചോറിന്റെ ഗന്ധം ഇന്നും ചിലരുടെയെങ്കിലും മനസില്‍ തങ്ങി നില്‍ക്കുന്നുണ്ടാകും. സ്വാദിനു മാത്രമല്ല, ആരോഗ്യത്തിനും മികച്ചതാണ് ചമ്മന്തി. ഇതുണ്ടാകുന്ന രീതികള്‍ ആരോഗ്യപരമായ ഗുണങ്ങള്‍ക്ക് പ്രധാനമാണെന്നു മാത്രം.

പല രീതികളില്‍ പലതരം ചേരുവകള്‍ ചേര്‍ത്തു ചമ്മന്തിയരയ്ക്കാം. പല തരം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പല രീതിയിലാണ് ഇവ ഉപയോഗിയ്‌ക്കേണ്ടതെന്നു മാത്രം. വേവിയ്ക്കാതെ തയ്യാറാക്കുന്ന വിഭവമെന്തിനാല്‍ ഇതിലെ പോഷകങ്ങളും യാതൊരു വിധത്തിലും നഷ്ടപ്പെടുന്നുമില്ല. പലരേയും ഒരു പ്രായം കഴിഞ്ഞാല്‍ ബാധിയ്ക്കുന്ന കൊളസ്‌ട്രോള്‍ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള ഒരു പരിഹാരം കൂടിയാണ് പല തരം ചമ്മന്തികളും. കൊളസ്‌ട്രോള്‍ വര്‍ദ്ധിയ്ക്കുന്നത് ഹൃദയാഘതമടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്ന ഒന്നാണ്.

നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ കുറവും ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൂടുതലും ഹൃദയത്തിന് ഏറ്റവും ദോഷകരമാണ്. രക്തധമനികളില്‍ കൊഴുപ്പടിഞ്ഞു കൂടി ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തന്നെ തടസപ്പെടുത്തുന്ന ഒന്ന്. ഇത് ഹൃദയാഘാതത്തിനും മസ്തിഷ്‌കത്തെ ബാധിയ്ക്കുന്ന സ്‌ട്രോക്ക് അടക്കമുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നു. കൊളസ്‌ട്രോള്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ക്കു പരിഹാരമായി ചില പ്രത്യേക ചമ്മന്തികളുമുണ്ട്. ചില പ്രത്യേക ചേരുവകള്‍ ചേര്‍ത്തു തയ്യാറാക്കുന്ന ചമ്മന്തികള്‍. കൊളസ്‌ട്രോളിനെ നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്നവ.

നെല്ലിക്ക

ചമ്മന്തി അരയ്ക്കുവാന്‍ പൊതുവേ ഉപയോഗിയ്ക്കുന്ന ചേരുകകള്‍ ഉപ്പ്, മുളക്, ചെറിയ ഉളളി, തേങ്ങ, മാങ്ങ തുടങ്ങിയവയാണ്. എന്നാല്‍ കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഉണ്ടാക്കുന്ന ഈ ചമ്മന്തിയില്‍ നെല്ലിക്കയാണ് മുഖ്യ ചേരുവക. നെല്ലിക്ക കൊളസ്‌ട്രോളിനും പ്രമേഹത്തിനുമെല്ലാം ഏറെ ഗുണകരമാണ്. ഈ പ്രത്യേക ചമ്മന്തിയില്‍ തേങ്ങ ചേര്‍ക്കുന്നില്ല.

ചെറിയ ഉള്ളി

ഇതില്‍ ചേര്‍ക്കുന്ന ചെറിയ ഉള്ളിയും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ സഹായിക്കുന്ന ഒന്നു കൂടിയാണ്. കൊളസ്‌ട്രോളിന് മാത്രമല്ല, ക്യാന്‍സര്‍, പ്രമേഹം, ടിബി തുടങ്ങിയ പല രോഗങ്ങളേയും തടയാന്‍ ഏറെ ഉത്തമമാണ് ചെറിയ ഉള്ളി.

കാന്താരി മുളക്

മറ്റൊരു പ്രധാന ചേരുവ കാന്താരി മുളകാണ്. കാന്താരി മുളക് കൊളസ്‌ട്രോളിനുള്ള മുഖ്യ നാട്ടു വൈദ്യമായി പൊതുവേ അംഗീകരിയ്ക്കപ്പെട്ടിട്ടുള്ള ഒന്നാണ്. ഇത് വിനെഗറിലിട്ടും ഉപ്പിലിട്ടുമെല്ലാം കഴിയ്ക്കുന്നതും ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കുന്നതുമെല്ലാം ഏറെ ഗുണകരമാണ്.

കറിവേപ്പില

കറിവേപ്പിലയും ഈ പ്രത്യേക ചമ്മന്തിയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. കറിവേപ്പിലയും കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കാന്‍ പറ്റിയ ഒരു മരുന്നാണ്. കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളവും ഇതു പച്ചയ്ക്കു ചവച്ചരച്ചു കഴിയ്ക്കുന്നതുമെല്ലാം കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനു സഹായിക്കുന്ന ഒന്നാണ്.

ഇഞ്ചിയും വെളുത്തുളളിയും

ചെറിയ കഷ്ണം ഇഞ്ചിയും ഈ പ്രത്യേക ചമ്മന്തിയില്‍ ചേര്‍ക്കുന്നതുണ്ട്. ഇഞ്ചിയും ആവശ്യമെങ്കില്‍ ഒരല്ലി വെളുത്തുളളിയും ചേര്‍ക്കാം. ഇനി ഇഞ്ചിയും വെളുത്തുള്ളിയും വേണ്ടെങ്കില്‍ തന്നെ മറ്റു 4 ചേരുവകള്‍, അതായത് പച്ചനെല്ലിക്ക, കാന്താരി മുളക്, ചുവന്നുള്ളി, കറിവേപ്പില തുടങ്ങിയവ വേണം.

ഇവയെല്ലാം പാകത്തിന് എടുത്ത്, അളവു നിങ്ങള്‍ക്കു തന്നെ തീരുമനിയ്ക്കാം. എങ്കിലും നെല്ലിക്ക കുരു കളഞ്ഞതിന് ഒരു കാന്താരി മുളക്, 4 കറിവേപ്പില, മൂന്നു ചുവന്നുള്ളി ഇത്രയെങ്കിലും ആകാം. ഇഞ്ചിയും വെളുത്തുളളിയും ചേര്‍ക്കുന്നുവെങ്കില്‍ അതും. ഇവയെല്ലാം ചേര്‍ത്തരച്ച് ദിവസവും ചോറിനൊപ്പമോ അല്ലാതെയും കഴിയ്ക്കുന്നത് കൊളസ്‌ട്രോള്‍ പരിഹാരത്തിന് സഹായിക്കുന്നു. ചമ്മന്തിയില്‍ എണ്ണ ചേര്‍ക്കരുത്.

മുത്തിള്‍

കൊളസ്‌ട്രോള്‍ തടയാന്‍ സഹായിക്കുന്ന മറ്റൊരു സസ്യമാണ് മുത്തിള്‍ അഥവാ കൊടകന്‍. ഇതും ചമ്മന്തിയായി ഉപയോഗിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതിന്റെ ഇലയും തണ്ടും ചെറുതായി അരിഞ്ഞ് ലേശം നെയ്യില്‍ വഴറ്റാം. പേരിനു മാത്രം നെയ്യു ചേര്‍ത്താല്‍ മതി. ഇതിനൊപ്പം ജീരകം, കുരുമുളക്, അല്‍പം തേങ്ങ എന്നിവയും ചേര്‍ത്തു ചമ്മന്തി തയ്യാറാക്കാം. ഈ ചമ്മന്തി രാത്രിയില്‍ കഴിയ്ക്കരുത്. ഉച്ചയ്ക്കാണ് ഏറെ നല്ലത്. ഉണ്ടാക്കിയാല്‍ മൂന്നു മണിക്കൂറില്‍ ഉപയോഗിയ്ക്കുകയും വേണം. ഇത് കൊളസ്‌ട്രോളിനൊപ്പം പ്രമേഹത്തേയും നിയന്ത്രിയ്ക്കും. ഹൃദാരോഗ്യത്തിനും നല്ലതാണ്.

പാഷന്‍ ഫ്രൂട്ട്

പാഷന്‍ ഫ്രൂട്ട് കൊളസ്‌ട്രോളിന് ഏറെ നല്ലതാണ്. ഇതിനു പല ആരോഗ്യപരമായ ഗുണങ്ങളുമുണ്ട്. രക്തോല്‍പാദനം വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് ഏറെ നല്ലതുമാണ്. പാഷന്‍ ഫ്രൂട്ട് ഉപയോഗിച്ചും കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കുവാന്‍ ചമ്മന്തിയുണ്ടാക്കാം. പഴുക്കാറായ പാഷന്‍ ഫ്രൂട്ടാണ് ഇതിനായി ഉപയോഗിയ്‌ക്കേണ്ടത്. അതായത് നല്ലതു പോലെ പഴുത്തതുമല്ല, എന്നാല്‍ തീരെ പച്ചയുമല്ല.

പാഷന്‍ ഫ്രൂട്ട്, കാന്താരി മുളക്, കറിവേപ്പില;

പാഷന്‍ ഫ്രൂട്ട് 2, കാന്താരി മുളക് 5, കറിവേപ്പില എട്ടല്ലി എന്നിവയാണ് ഈ പ്രത്യേക ചമ്മന്തിയ്ക്കായി വേണ്ടത്. പാഷന്‍ ഫ്രൂട്ട് ചെറുതായി നുറുക്കി, തൊലിയോടെ വേണം, ഇതും കാന്താരി മുളകും കറിവേപ്പിലയും ഉപ്പും ചേര്‍ത്ത് അരച്ചെടുക്കാം. ഇതും ദിവസവും കഴിയ്ക്കാം. എരിവു കുറയ്ക്കണമെങ്കില്‍ ഇതാകാം.

Loading...

Leave a Reply

Your email address will not be published.

More News