Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:16 am

Menu

Published on October 11, 2013 at 1:41 pm

കരുത്താര്‍ന്ന മുടിയ്ക്ക് ചെയ്യേണ്ടതെന്തെല്ലാം…

healthy-hair-tips

കരുത്താര്‍ന്ന മുടിയ്ക്ക് ചെയ്യേണ്ടതെന്തെല്ലാം…

നീണ്ടിടതൂര്‍ന്ന മുടി ഏതൊരു പെണ്ണിന്‍റെയും സ്വപ്നമാണ്.അത് സ്വന്തമാക്കാനായി പരസ്യചിത്രങ്ങളുടെ പുറകെ ഓടാന്‍ യാതൊരു മടിയുമില്ല. പരസ്യവാചകങ്ങളെ അന്ധമായി വിശ്വസിച്ച് വിപണിയില്‍ ലഭ്യമായ പലവിധ എണ്ണകളും ഷാമ്പുവും മാറി മാറി പരീക്ഷിക്കുന്നവരാണ് പകുതിയിലേറെപ്പേരും.

തേങ്ങപ്പാലുപയോഗിച്ച് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഉരുക്ക് വെളിച്ചെണ്ണ അഥവാ വെന്ത വെളിച്ചെണ്ണ മുടി വളരാന്‍ സഹായിക്കും.തൊലിപ്പുറമെയുള്ള പല രോഗങ്ങള്‍ക്കും ഇത് ഫലപ്രദമാണ്. അല്‍പം ക്ഷമയും സമയവും ഉണ്ടെങ്കില്‍ വീട്ടില്‍ തന്നെ ഇത് തയ്യാറാക്കാവുന്നതാണ്.

നീലിഭൃംഗാദി , കഞ്ഞുണ്യാദി, ഭൃംഗാമലകാദി, കുന്തളകാന്തി, എന്നീ ‌‌എണ്ണകളും മുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. ചെമ്പരത്തിയിലയും പൂവുമിട്ട് കാച്ചിയ എണ്ണ ഉപയോഗിക്കുന്നതും തലമുടി സമൃദ്ധമായി വളരാന്‍ സഹായിക്കുന്നതാണ്.

കയ്യോന്നിനീരില്‍ സമം വെളിച്ചെണ്ണയും അല്‍പ്പം കുരുമുളകും ചേര്‍ത്ത് തിളപ്പിക്കുക. കുരുമുളക് പൊട്ടികഴിയുമ്പോള്‍ എണ്ണ വാങ്ങി വെയ്ക്കുക. ഈ എണ്ണ തലമുടി തഴച്ചു വളരാന്‍ സഹായിക്കും.

തലയിലെ മെഴുക്കും അഴുക്കും കളയാനായി രാസവസ്തുക്കളടങ്ങിയ ഷാമ്പു നിത്യവും ഉപയോഗിക്കുന്നത് ശിരോചര്‍മ്മത്തെ വരണ്ടതാക്കുകയും താരന് കാരണമാവുകയും ചെയ്യുന്നു.

മുറ്റത്തെ ചെമ്പരത്തിയുടെ ഇലകള്‍ മാത്രമായോ പൂവുകള്‍ ചേര്‍ത്തോ കുറച്ച് നേരം വെള്ളത്തിലിട്ട് വെച്ച ശേഷം പിഴിഞ്ഞാല്‍ ഏതൊരു ഷാമ്പുവിനെക്കാളും ഉഗ്രന്‍ താളി തയ്യാര്‍ ‍. ഇത് തലയോട്ടിയ്ക്ക് നല്ല തണുപ്പേകും . ചീവയ്ക്കാപ്പൊടി , വെള്ളില എന്നിവയും താളിയുണ്ടാക്കാന്‍ ഉപയോഗിക്കാം .

വെള്ളം ചേര്‍ക്കാതെ അരച്ചെടുത്ത മൈലാഞ്ചി തേങ്ങാപ്പാലില്‍ ചേര്‍ത്ത് പശരൂപത്തിലാക്കിയ ശേഷം അതില്‍ മുട്ടയുടെ വെള്ളകൂടി ചേര്‍ത്ത് തലമുടിയില്‍ തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയുക.ഇത് താരനില്ലാതാക്കി മുടി സമൃദ്ധമായി വളരാന്‍ സഹായിക്കുന്നു.

കറിവേപ്പില , കറ്റാര്‍വാഴ , നീല അമരി, ചെമ്പരത്തിപ്പൂവ്, മൈലാഞ്ചി എന്നിവ വെള്ളം ചേര്‍ക്കാതെ അരച്ചെടുത്ത് വെളിച്ചെണ്ണയില്‍ ചേര്‍ത്ത് കാച്ചിയെടുത്ത് പതിവായി ഉപയോഗിക്കുന്നതിലൂടെ നര വരുന്നത് തടയാന്‍ കഴിയും.

കറിവേപ്പില ഇട്ട് തിളപ്പിച്ച വെളിച്ചെണ്ണ പതിവായി ഉപയോഗിക്കുന്നതും നരയെ ഒരു പരിധി വരെ തടയും.

നെല്ലിക്ക , ഏത്തക്കായ , കാരറ്റ് എന്നിവയില്‍ അയേണ്‍ , കോപ്പര്‍, അയഡിന്‍ , വൈറ്റമിന്‍ ബി എന്നിവ അടങ്ങിയതിനാല്‍ ഇവ കഴിക്കുന്നത് അകാലനരയെ ഒരു പരിധി വരെ തടയാന്‍ സഹായിക്കും.

വെള്ളത്തില്‍ രണ്ടോ മൂന്നോ തുള്ളി റോസ് വാട്ടര്‍ ചേര്‍ത്ത ശേഷം തലമുടി കഴുകിയാല്‍ മുടിക്ക് തിളക്കമേറും.

മുടിയിലെ കായ് പോകാനായി കാപ്പിപ്പൊടിയും മൈലാഞ്ചിയും ചേര്‍ത്ത് തലയില്‍ തേച്ചു പിടിപ്പിക്കുക.

മുടികൊഴിച്ചില്‍ ശമിക്കാനായി തേങ്ങാപ്പാലില്‍ ചെറുനാരങ്ങാനീര് ചേര്‍ത്ത് തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുക.

അമിതമായ ചൂട് കൊണ്ട് മുടി കൊഴിയുന്നത് തേങ്ങാപ്പാല്‍ തലയില്‍ തേച്ച് കുളിക്കുന്നതിലൂടെ തടയാം.

പൂവാംകുരുന്നിലയും വിഷ്ണുക്രാന്തിയും ചതച്ചിട്ട് കാച്ചിയവെളിച്ചെണ്ണ തേച്ചുകുളിക്കുന്നത് മുടിക്ക് കറുപ്പുനിറം കൂട്ടുന്നു.

Loading...

Leave a Reply

Your email address will not be published.

More News