Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 15, 2025 8:26 am

Menu

Published on January 25, 2018 at 5:12 pm

എങ്ങനെ കിടന്നിട്ടും ഉറക്കം വരുന്നില്ല, ഉറങ്ങി എഴുനേറ്റാൽ ക്ഷീണവും മാറുന്നില്ല; കാരണം ഇതാണ്

healthy-tips-for-better-sleep

എങ്ങനെ കിടന്നിട്ടും ഉറക്കം വരുന്നില്ലേ..? രാത്രി ഏറെ വൈകി എങ്ങനെയെങ്കിലുമൊക്കെയാണോ നിങ്ങള്‍ ഉറങ്ങാറുള്ളത്. ഇനി ഉറങ്ങി എണീറ്റാലും ക്ഷീണം നിങ്ങളെ വിട്ടുപോകാതെ പിടികൂടുന്നുണ്ടോ.. എങ്കില്‍ അതിന്റെ കാരണങ്ങളും പരിഹാരങ്ങളുമാണ് ഇനി പറയാന്‍ പോകുന്നത്.

ചിലര്‍ക്കൊക്കെ ഒരു ധാരണയുണ്ട്, വയര്‍ നിറച്ചു ഭക്ഷണം കഴിച്ചാല്‍ നല്ല ഉറക്കം വരുമെന്ന്. അങ്ങനെ ഉറക്കം വരുമെങ്കിലും തീര്‍ത്തും അനാരോഗ്യകരമായ ഒരു കാര്യമാണത്. ഭക്ഷണം കഴിക്കുന്നത് ശരി തന്നെ, പക്ഷെ അത് അമിതമാക്കി കുഴപ്പങ്ങളുണ്ടാക്കരുത്. ആമാശയം കഠിനമായി പണിയെടുക്കുമ്പോള്‍ എങ്ങിനെ സുഖനിദ്ര ലഭിക്കും.അല്‍പ ഭക്ഷണമാണ് രാത്രി നല്ലതെന്ന് ചുരുക്കം. കനത്ത ഭക്ഷണത്തിനും ഉറങ്ങാന്‍ കിടക്കുന്നതിനുമിടയില്‍ നാല് മണിക്കൂറിന്റെയെങ്കിലും ഇടവേള ഉണ്ടായിരിക്കണം.

മസാല കൂടുതലുള്ള ഭക്ഷണവും രാത്രി വേണ്ട. അത് നെഞ്ചെരിച്ചിലിന് കാരണമാകും. അതിലൂടെ ഉറക്കവും നഷ്ടപ്പെടും. പ്രോട്ടീന്‍ നമ്മുടെ ഭക്ഷണത്തിലെ അവശ്യ ഘടകമാണ്. എന്നാല്‍ രാത്രി ഭക്ഷണത്തിലധികം പ്രോട്ടീന്‍ വേണ്ട. പകലാവാം. പ്രോട്ടീന്‍ അധികമുള്ള ഭക്ഷണം ദഹിക്കാന്‍ സമയമെടുക്കും. മാത്രമല്ല അതിലുള്ള അമിനോ ആസിഡ് ട്രയോസിന്‍ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം സജീവമാക്കുകയും ചെയ്യും. അതുകൊണ്ട് പ്രോട്ടീന്‍ അധികമുള്ള ഭക്ഷണത്തിന് പകരം ധാന്യകങ്ങള്‍ തെരെഞ്ഞടുക്കുക. അവ ഉറക്കം നല്‍കും.

പകല്‍ ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. അതിന് ആവശ്യത്തിന് വെള്ളം കുടിക്കണം. എന്നാല്‍ രാത്രി അധികം വെള്ളം വേണ്ട. ഉറക്കത്തില്‍ മൂത്രമൊഴിക്കാന്‍ എഴുന്നേക്കേണ്ടി വരുന്നത് എന്തായാലും ഉറക്കം കെടുത്തുമെന്ന് പറയേണ്ടതില്ലല്ലോ. രാത്രി എട്ട് മണിക്ക് ശേഷം വെള്ളം കുടി കുറയ്ക്കുക.

കൊഴുപ്പധികമുള്ള വറുത്തതും പൊരിച്ചതുമെക്കെ തട്ടിവിട്ട് കിടന്നാലും നല്ല ഉറക്കം കിട്ടില്ല. രാത്രിയാവണമെന്നില്ല, പകലായാലും ധാരാളം കൊഴുപ്പുള്ള ഭക്ഷണം കഴിച്ചവര്‍ക്ക് രാത്രി ശാന്തമായ ഗാഢനിദ്രകിട്ടില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. വൈകുന്നേരത്തെ കാപ്പിയാണ് മറ്റൊരു വില്ലന്‍. കുറഞ്ഞ അളവിലായാലും കാപ്പി ഉറക്കത്തിന് തടസ്സമുണ്ടാക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News