Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 11:36 pm

Menu

Published on October 8, 2018 at 4:13 pm

കുറ്റവാളികളെ തിരിച്ചറിയാൻ സിസിടിവി ; കേരളാ പോലീസ് ഹൈടെക് ആവുന്നു

hitech-cctv-software-for-kerala-police

സി.സി.ടി.വിയില്‍ എവിടെ ചിത്രം പതിഞ്ഞാലും കുറ്റവാളിയെ തിരിച്ചറിയുന്ന സംവിധാനം വൈകാതെ കേരള പോലീസ് ഉപയോഗിച്ചു തുടങ്ങും. പോലീസിന്റെ ഡേറ്റബേസിലുള്ള ഒരാളെ പിന്നീട് കണ്ടെത്താന്‍ ഇത് സഹായിക്കും. ഐസ് ഏജ് എന്ന സോഫ്‌റ്റ്വേറാണ് ഇതിന് ഉപയോഗിക്കുന്നത്. ന്യൂറോഫ്‌ളെക്‌സ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകരായ സാവിയോ വിക്ടറും ആര്‍. പ്രണോയിയും ചേര്‍ന്ന് രൂപപ്പെടുത്തിയ ഈ സോഫ്‌റ്റ്വേര്‍ കേരള പോലീസിന്റെ സൈബര്‍ ഡോമിന് കൈമാറും.

ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കുന്ന ‘കൊക്കൂണ്‍-2018’ല്‍ ഇത് അവര്‍ അവതരിപ്പിച്ചിട്ടുണ്ട്. കുറ്റവാളികളുടെ ഡേറ്റബേസ് ശേഖരിക്കുകയാണ് ഇതിന്റെ ആദ്യഘട്ടം. പോലീസ് തേടുന്ന ഒരാള്‍ പിന്നീട് നഗരങ്ങളില്‍ ഇതുമായി ബന്ധിപ്പിച്ചിട്ടുള്ള ഏതെങ്കിലും ക്യാമറയ്ക്കുള്ളില്‍ വന്നാല്‍ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കും. ഈ പ്ലാറ്റ്‌ഫോമുമായി എത്ര വേണമെങ്കിലും ക്യാമറകള്‍ ബന്ധിപ്പിക്കാന്‍ കഴിയും.

സോഫ്റ്റ്‌വെയര്‍ കൈമാറിക്കഴിഞ്ഞാല്‍ പിന്നീട് എല്ലാ നിയന്ത്രണവും സൈബര്‍ഡോമിന് മാത്രമാകും. ഡേറ്റബേസില്‍ ഇല്ലാത്തവരുടെ ചിത്രങ്ങളും തിരിച്ചറിയാനാകും. നിങ്ങളുടെ ഫോട്ടോ ലൈവായി എടുത്ത് ഫീഡ് ചെയ്തുവെന്ന് വിചാരിക്കുക. ഈ ക്യാമറ സംവിധാനത്തില്‍ നിങ്ങള്‍ പിന്നീട് എവിടെ പതിഞ്ഞാലും പേര് സഹിതം മോണിറ്ററില്‍ തെളിയും.

ഗൂഗിള്‍ സെര്‍ച്ച് പോലെ ആളെ കണ്ടെത്താന്‍ കഴിയുന്ന സംവിധാനവുമുണ്ട്. ഏതെങ്കിലും ഒരു സ്ഥലത്ത് ഒരു കാര്‍ അപകടത്തില്‍പ്പെട്ടെന്നിരിക്കട്ടെ. ഒരു ചുവന്ന കാര്‍ എന്നു മാത്രമെ അറിയൂ. എങ്കില്‍ ചുവന്ന കാര്‍ എന്ന് സെര്‍ച്ച് ചെയ്താല്‍ അതിന്റെ ചിത്രങ്ങള്‍ മാത്രം വരും. ഡേറ്റാബേസിലെ മുഴുവന്‍ വാഹനങ്ങളും പരിശോധിക്കേണ്ടി വരില്ല.

നമ്പര്‍ സൂം ചെയ്യാനും സാധിക്കും. അപകടം തത്സമയം കണ്‍ട്രോള്‍ റൂമില്‍ അറിയാവുന്ന സംവിധാനവും ഒരുങ്ങുകയാണ്. എന്തൊക്കെയാണ് അപകടങ്ങളെന്ന് കംപ്യൂട്ടറിനെ പഠിപ്പിക്കുയാണ് ആദ്യഘട്ടം. പിന്നീട് അപകടങ്ങളുടെ വിപുലമായ ഡേറ്റ ഫീഡ് ചെയ്യും. പിന്നീട് എവിടെയെങ്കിലും അപകടമുണ്ടായാല്‍ കണ്‍ട്രോള്‍ റൂമില്‍ അറിയാന്‍ കഴിയും.

ആരും വിളിച്ചറിയിക്കണമെന്നില്ല. അധികം വൈകാതെ സൈബര്‍ ഡോം ഇത്തരം കാര്യങ്ങളും ഉപയോഗിച്ചു തുടങ്ങും. തിരുവനന്തപുരത്ത് ഇതിന്റെ പൈലറ്റ് പദ്ധതി ഉടന്‍ തുടങ്ങും. ഗ്രാഫിക് പ്രോസസിങ് യൂണിറ്റ് (ജി.പി.യു.) ആണ് ഇതിനാവശ്യം. കേരള പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെത്തി ഐസ് ഏജിന്റെ സാങ്കേതിക വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. ഇത് എവിടെയൊക്കെ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് പോലീസ് തീരുമാനിക്കും.

Loading...

Leave a Reply

Your email address will not be published.

More News