Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 14, 2026 12:01 am

Menu

Published on March 15, 2016 at 4:23 pm

കഷണ്ടി ഇനി വരില്ല …..ഇവ പരീക്ഷിച്ച് നോക്കൂ…!!

home-remedies-for-baldness

പ്രായഭേദമന്യേ പുരുഷന്മാർ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് കഷണ്ടി.അമിതമായ മുടികൊഴിച്ചിലാണ് കഷണ്ടി എന്ന അവസ്ഥയ്‌ക്ക് കാരണമാകുന്നത്.മുടി പൂര്‍ണമായും കൊഴിഞ്ഞുപോകുന്ന അവസ്ഥവരെ കഷണ്ടിയുള്ളവരില്‍ കണ്ടുവരുന്നുണ്ട്.പലകാരങ്ങൾ കൊണ്ടും കഷണ്ടിയുണ്ടാകാം. എന്നാല്‍ ഏറെപ്പേരിലും കഷണ്ടിക്ക് കാരണം പുരുഷ ഹോര്‍മോണിന്റെ ആധിക്യവും ജീനുകളില്‍ സംഭവിക്കുന്ന ദുര്‍ബലമായ വ്യതിയാനവുമാണ്. മോശം ജീവിതശൈലിയും തെറ്റായ ആഹാരക്രമവും മാനസികസമ്മര്‍ദ്ദവും കഷണ്ടിക്ക് കാരണമാകും. ഉറക്കക്കുറവ്, ജോലിയില്‍നന്നുള്ള സമ്മര്‍ദ്ദം, നഗരജീവിതം എന്നിവയൊക്കെ കഷണ്ടിക്കുള്ള കാരണമാകുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. കഷണ്ടിയൊഴിവാക്കാന്‍ പ്രകൃതിദത്ത വഴികള്‍ ധാരാളമുണ്ട്.ഇതുവരെ പറഞ്ഞിട്ടില്ലാത്ത ചില വഴികള്‍ പരീക്ഷിച്ചു നോക്കൂ, പച്ചക്കറികളും പഴവര്‍ഗങ്ങളുമുള്‍പ്പെടെയുള്ള പരിഹാരമാര്‍ഗങ്ങളാണിത്.അവ എന്തൊക്കയാണെന്ന് നോക്കാം…..

മാങ്ങയുടെ കുരു

മാങ്ങയുടെ കുരു ഉണക്കിപ്പൊടിയ്ക്കുക. ഇതും നെല്ലിക്കയുടെ പൗഡറും വെള്ളത്തില്‍ കലക്കി തേച്ചു പിടിപ്പിയ്ക്കാം.

പേരയ്ക്കയുടെ ഇല

പേരയ്ക്കയുടെ ഇലയരച്ച് ഇത് വെള്ളത്തില്‍ കലക്കി തലയോടില്‍ തേച്ചു പിടിപ്പിയ്ക്കാം. ഉണങ്ങിയ ശേഷം കഴുകിക്കളയാം.

കമോമൈല്‍ പൗഡര്‍

കമോമൈല്‍ പൗഡര്‍ തിളപ്പിച്ച് വെള്ളം ഊറ്റി ഇത് അല്‍പം കട്ടിയാകുന്നതുവരെ വയ്ക്കുക. ഇത് പിന്നീട് ശിരോചര്‍മത്തില്‍ പുരട്ടി മസാജ് ചെയ്യാം.

 

അശ്വഗന്ധ

അശ്വഗന്ധ അരച്ച് നേരിട്ടു ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കാം. ഇത് കഷണ്ടിയൊഴിവാക്കാനുളള ഒരു വഴിയാണ്.

ചുരയ്ക്ക

ചുരയ്ക്ക നീര് തലയോടില്‍ തേച്ചു പിടിപ്പിയ്ക്കുന്നതും കഷണ്ടിയൊഴിവാക്കാന്‍ നല്ലതാണ്.

വാള്‍നട്ട്

വാള്‍നട്ട് വെള്ളത്തിലിട്ടു തിളപ്പിച്ച് ഇതു തലയില്‍ പുരട്ടുക. ഇളംചൂടോടെ പുരട്ടാം. ഇത് കഷണ്ടിയൊഴിവാക്കും.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News