Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മരുന്ന്, കാലാവസ്ഥ തുടങ്ങി പല കാരണങ്ങളാൽ അലര്‍ജി ഉണ്ടാകാം. ഭക്ഷണത്തോടുള്ള അലര്‍ജിയും സാധാരണമാണ്.പാല്‍, ചെമ്മീന്‍ തുടങ്ങിയ ചില ഭക്ഷണങ്ങളും അലര്‍ജിയ്ക്കു കാരണമാണ്. ചെമ്മീന്‍ മിക്കവാറും പേരുടെ ഇഷ്ടവിഭവമാണെങ്കിലും ഇതു കഴിച്ചാല്‍ അലര്‍ജിയുണ്ടാകുന്നവരുണ്ട്. ദേഹത്ത് ചുവന്നു തടിച്ച പാടുകളായാണ് പലപ്പോഴും അലര്‍ജി പ്രത്യക്ഷമാവുക. ചെമ്മീന്‍ കഴിച്ചാല്‍ അലര്‍ജിയുണ്ടാകുന്നുവെങ്കില്‍ പരിഹാരവും ചില ഭക്ഷണങ്ങള്‍ തന്നെയാണ്.അവയെക്കുറിച്ച് അറിയൂ.
ചെറുനാരങ്ങ
ചെമ്മീന്‍ കഴിച്ചാല്‍ അലര്‍ജിയെങ്കില്‍ ചെറുചൂടുള്ള വെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ചു കുടിയ്ക്കാം. ഇത് അലര്‍ജിയ്ക്കുള്ള ഒരു പരിഹാരമാണ്.
തേന്‍
ചെറുചൂടുവെള്ളത്തില്‍ തേന്‍ പിഴിഞ്ഞൊഴിച്ചു കുടിയ്ക്കുന്നതും ചെമ്മീന്‍ അലര്‍ജിയ്ക്കുള്ള മറ്റൊരു പരിഹാരമാണ്.
വൈറ്റമിന്‍ ഇ
വൈറ്റമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങള്‍ അലര്‍ജിയ്ക്കുള്ള മറ്റൊരു പരിഹാരമാണ്. നട്ട്സ്, ഒലീവ് എന്നിവ വൈറ്റമിന്‍ ഇ അടങ്ങിയ മരുന്നകളാണ്.
ആവണക്കെണ്ണ
ആവണക്കെണ്ണ ചൂടുവെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നത് ചെമ്മീന്‍ അലര്‍ജിയ്ക്കുള്ള മറ്റൊരു പരിഹാരമാണ്.
ജ്യൂസ്
ചെമ്മീന്‍ അലര്‍ജി ചിലപ്പോള്‍ നാവില്‍ തടിപ്പുണ്ടാകാന്‍ ഇട വരുത്തും. ഇതിനുള്ള പരിഹാരങ്ങളില്‍ ജ്യൂസും ഉള്‍പ്പെടുന്നു. ക്യാരറ്റ് ജ്യൂസ്, കുക്കുമ്പര്‍ ജ്യൂസ്, ബീറ്റ്‌റൂട്ട് ജ്യൂസ് എന്നിവ ഇതിനുള്ള നല്ല പരിഹാരങ്ങളാണ്.
ഇഞ്ചി
ഇഞ്ചിയും ചെമ്മീന്‍ അലര്‍ജി ഒഴിവാക്കാനുള്ള ഒരു വഴി തന്നെയാണ്. ഇഞ്ചിയിട്ട ഭക്ഷണങ്ങളോ ഇഞ്ചിനീരോ ഇഞ്ചി ചേര്‍ത്ത ചായയോ കുടിയ്ക്കാം.
Leave a Reply