Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2026 10:39 pm

Menu

Published on September 8, 2016 at 12:21 pm

യുവനടനുമായി പ്രണയ കുരുക്കില്‍… ?ഹണി റോസ് വിവാഹത്തിന് ഒരുങ്ങുന്നു

honey-rose-getting-marriage

നടി ഹണി റോസ് വിവാഹത്തിന് ഒരുങ്ങുന്നു.വിവാഹം ഉടന്‍ ഉണ്ടാകില്ലെന്ന് നടി മുമ്പ് പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ നടി വിവാഹത്തിന് തയ്യാറാകുന്നതായാണ് റിപ്പോർട്ടുകൾ. ഏതെങ്കിലുമൊരാളെ വിവാഹം കഴിക്കാനൊന്നും ഹണി തയാറല്ല. മനസ്സിനിണങ്ങിയ ആരെങ്കിലും കണ്ടെത്തിയാല്‍ ഉടന്‍ വിവാഹമുണ്ടെന്നാണ് ഹണി പറയുന്നത്. ജിഷ വധം തന്നെ മാനസികമായി പേടിപ്പെടുത്തി. അതുക്കൊണ്ട് തന്നെ സമൂഹത്തില്‍ സുരക്ഷിതയായി ജീവിക്കണമെങ്കില്‍ വിവാഹം അത്യാവശ്യമാണെന്നും നടി പറയുന്നു.എന്നാല്‍ നടി ഒരു യുവനടനുമായി പ്രണയത്തിലാണെന്നാണ് സിനിമ സെറ്റുകളില്‍ നിന്നും ലഭിക്കുന്ന സൂചന.പ്രണയം വിവാഹത്തിലേക്കു നീങ്ങുന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ പുറത്തുവന്ന അഭിപ്രായത്തിനു പിന്നില്‍. ബോയ്ഫ്രണ്ടിലൂടെയാണ് ഇടുക്കി മൂലമറ്റം സ്വദേശിനിയായ ഹണിറോസ് സിനിമയിലെത്തുന്നത്. ആദ്യ സിനിമയ്ക്കുശേഷം കാര്യമായ അവസരങ്ങള്‍ കിട്ടാതിരുന്ന ഹണിക്കു ബ്രേക്കായത് ട്രിവാന്‍ഡ്രം ലോഡ്‌ജെന്ന ചിത്രമാണ്. ഷാനില്‍ മുഹമ്മദ് സംവിധാനം ചെയ്യുന്ന അവരുടെ രാവുകളാണ് ഹണി റോസിന്റെ പുതിയ ചിത്രം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News