Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 3:36 am

Menu

Published on June 20, 2017 at 5:58 pm

ഷാംപൂവില്‍ അപകടകരമായ രാസവസ്തു; ഉപയോഗിക്കുന്നവര്‍ കരുതിയിരിക്കുക

household-chemicals-leads-to-birth-defect

ഇന്നത്തെക്കാലത്ത് ഷാംപൂ, സോപ്പുപൊടി, കണ്ടീഷണര്‍ ഇവയൊന്നും ഇല്ലാത്ത വീടുകള്‍ ഉണ്ടാവില്ല. എന്നാല്‍ ഇവ സ്ഥിരമായി ഉപയോഗിക്കുന്നവരെ ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഇവയുടെ ഉപയോഗം കുട്ടികളില്‍ ജനനവൈകല്യത്തിനു കാരണമാകുമെന്നു ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ക്വാറ്റേനറി അമോണിയം സംയുക്തങ്ങള്‍ അഥവാ ‘ക്വാട്‌സ്’ സാധാരണയായി അണുനാശിനിയായും പ്രിസര്‍വേറ്റീവുകളായും വീടുകളിലും പേഴ്‌സണല്‍ കെയര്‍ ഉല്‍പന്നങ്ങളിലും ഉപയോഗിക്കുന്ന ഒരു രാസവസ്തുവാണ്.

വിവിധ ഇനം ക്ലീനറുകള്‍, സോപ്പുപൊടി, ഫാബ്രിക് സോഫ്റ്റ്‌നര്‍, ഷാംപൂ, കണ്ടീഷണര്‍, ഐ ഡ്രോപ്‌സ് മുതലായവയില്‍ ക്വാട്‌സ് ഉണ്ട്. ഇവയുടെ ഉപയോഗം ജനിതക വൈകല്യത്തിന് കാരണമാകുമെന്ന് എലികളില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞു.

എഡ്വാര്‍ഡ്വയ കോളജ് ഓഫ് ഓസ്റ്റിയോപ്പതിക് മെഡിസിനും വിര്‍ജീനിയ മേരിലാന്‍ഡ് കോളജ് ഓഫ് വെറ്ററിനറി മെഡിസിനും ചേര്‍ന്നാണ് പഠനം നടത്തിയത്. വിര്‍ജീനിയ ക്യാംപസിലെ റിസര്‍ച് അസിസ്റ്റന്റും വെറ്ററിനറി കോളജിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബയോമെഡിക്കല്‍ സയന്‍സ് ആന്‍ഡ് പാതോബയോളജിയിലെ പ്രഫസറുമായ ടെറി ഹ്രൂബെക്കിന്റെ നേതൃത്വത്തിലാണു പഠനം നടത്തിയത്.

എലികളെ പാര്‍പ്പിച്ചിരുന്ന മുറികളില്‍ ക്വാട്‌സ് അടിസ്ഥാനമാക്കിയ ക്ലീനറുകള്‍ ഉപയോഗിച്ചപ്പോള്‍ തന്നെ അവ ജനനവൈകല്യങ്ങള്‍ക്ക് കാരണമായി. മാത്രമല്ല ഇവയുടെ സമ്പര്‍ക്കം അവസാനിപ്പിച്ചിട്ടും റോഡെന്റുകളില്‍ (എലി, അണ്ണാന്‍, മുതലായവ) രണ്ടു തലമുറയ്ക്കു ശേഷവും ജനനവൈകല്യങ്ങള്‍ വര്‍ദ്ധിച്ചതായി കണ്ടു.

ഈ രാസവസ്തുക്കള്‍ എലികളില്‍ പ്രത്യുല്‍പ്പാദന ക്ഷമത കുറയ്ക്കുന്നതായും കണ്ടെത്തി. ആണെലികളില്‍ ബീജത്തിന്റെ അളവ് കുറയുന്നതായും പെണ്ണെലികളില്‍ ഓവുലേഷന്‍ കുറയുന്നതായും ഫോളോഅപ്പ് പഠനത്തില്‍ പറയുന്നു.

മനുഷ്യനില്‍ അടുത്ത കാലത്തായി വര്‍ധിച്ച ഒരു പ്രശ്‌നമായ വന്ധ്യതയ്ക്ക് ക്വാട്‌സ് എന്ന രാസവസ്തുക്കള്‍ കാരണമാകാനുള്ള സാധ്യതയും ഈ പഠനം ഉയര്‍ത്തുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News