Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:55 am

Menu

Published on February 20, 2019 at 8:00 am

നട്‌സ് ആക്ടിവേറ്റ് ചെയ്യാൻ ഇതാ ഒരു എളുപ്പമാർഗം

how-activate-nuts-salt-water-health-benefits

ആരോഗ്യപരമായ പല ഗുണങ്ങളും ഒത്തിണങ്ങിയവയാണ് നട്‌സ്. നല്ല കൊഴുപ്പിന്റെ, നല്ല കൊളസ്‌ട്രോളിന്റെ പ്രദധാനപ്പെട്ട ഒരു ഉറവിടം. പല അസുഖങ്ങളേയും തടുത്തു നിര്‍ത്തുന്ന ഇത് ശരീരത്തിലെ പല അവയവങ്ങള്‍ക്കും പല തരത്തിലെ പ്രയോജനവും നല്‍കുന്ന ഒന്നു കൂടിയാണ്. ഡ്രൈ നട്‌സില്‍ പിസ്ത, ബദാം, കശുവണ്ടിപ്പരിപ്പ്, വാള്‍നട്‌സ് എന്നിവയാണ് പ്രധാനമായും ഉള്‍പ്പെടുന്നത്. ഡ്രൈ സീഡ്‌സുമുണ്ട്. ഇവയെക്കും ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട്. മത്തങ്ങാക്കുരു അഥവാ പംപ്കിന്‍ സീഡുകള്‍, സൂര്യകാന്തി വിത്ത് അഥവ് സണ്‍ഫ്‌ളവര്‍ സീഡുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്ന പ്രധാനപ്പെട്ടവയാണ്. പ്രമേഹ നിയന്ത്രണത്തിന് പ്രധാനമായും സഹായിക്കുന്ന ഫ്‌ളാക്‌സ് സീഡുകള്‍ ആണ് മറ്റൊന്ന്.

മോണോ സാച്വറേറ്റഡ് ഫാറ്റുകള്‍ അടങ്ങിയ ഡ്രൈ നട്‌സ് ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമമാണ്. ഇതിനു പുറമേ തലച്ചോറിന്റെ ആരോഗ്യത്തിനും ഇവ ഗുണം നല്‍കും. എല്ലുകള്‍ക്കു ബലം നല്‍കുന്ന കാല്‍സ്യം, വൈറ്റമിന്‍ സി എന്നിവയാല്‍ സമ്പുഷ്ടം കൂടിയാണ് ഇവ. പലതും.തടി കുറയ്ക്കാന്‍ സഹായിക്കുന്നവയാണ് ഇത്തരം ഡ്രൈ ഫ്രൂട്‌സും നട്‌സും. അതേ സമയം ആരോഗ്യകരമായി തൂക്കം കൂട്ടാന്‍ സഹായിക്കുന്നവ കൂടിയാണിവ.

ഏതു ഭക്ഷണമായാലും കഴിയ്ക്കുന്ന രീതി പ്രധാനമാണ്. ഇതു നട്‌സിന്റെ കാര്യത്തിലും. ഓരോ നട്‌സിനും ചില പ്രത്യേക രീതികളുണ്ട്, കഴിയ്ക്കാന്‍. ഇതനുസരിച്ചു കഴിച്ചാല്‍ ഗുണം ഏറെ വര്‍ദ്ധിയ്ക്കും. അതായത് ഗുണഫലങ്ങള്‍ ഉറപ്പാക്കാന്‍ ഇതേ രീതിയില്‍ കഴിയ്ക്കണം എന്നാണ് പറയുക. നട്‌സിന്റെ ഗുണം ലഭിയ്ക്കാന്‍ പൊതുവേ പറയുന്ന ഒന്നാണ് ഇവ ആക്ടിവേറ്റ് ചെയ്തു കഴിയ്ക്കണം എന്നത്. അതായത് ഇതിലെ പ്രയോജനം പൂര്‍ണമായി ലഭിയ്ക്കുവാന്‍ വേണ്ട ഒരു പ്രക്രിയയാണിത്. ഇതിലെ പോഷകങ്ങള്‍ ശരീരത്തിന് പൂര്‍ണമായും ലഭിയ്ക്കുകയാണ് ഇതിലൂടെ സംഭവിയ്ക്കുന്നത്.

നട്‌സ് എങ്ങനെ ആക്ടിവേറ്റ് ചെയ്യാമെന്നും ഇതിന് എന്തെല്ലാം പ്രയോജനങ്ങള്‍ ഉണ്ടാകുമെന്നും അറിയൂ,നട്‌സ് ഇതേ രീതിയില്‍ കഴിയ്ക്കുന്നത് ഇതിന്റെ ആരോഗ്യപരമായ ഗുണങ്ങള്‍ പൂര്‍ണമായും ശരീരത്തിന് ലഭ്യമാക്കാന്‍ സഹായിക്കുമെന്നും അറിയൂ,

നട്‌സ് ആക്ടിവേറ്റ് ചെയ്യാനുള്ള ഒരു പ്രധാനപ്പെട്ട വഴി ഇവ ഉപ്പു വെള്ളത്തില്‍ ഇട്ടു കഴിയ്ക്കുക എന്നതാണ്. ഉപ്പ് ഇതിലെ എന്‍സൈമുകളെ പ്രവര്‍ത്തനക്ഷമമാക്കുന്നു. എന്‍സൈമുകള്‍ ശരീരത്തിന് ആഗിരണം ചെയ്യാന്‍ തടസമാകുന്ന ഘടകങ്ങളെ തടയുന്നു. ഇതുവഴി ശരീരത്തിന് ഗുണം കൂടുതല്‍ ലഭിയ്ക്കുന്നു. ഉപ്പു വെള്ളത്തില്‍ ഇട്ടു വച്ചാല്‍ ഇവ പെട്ടെന്നു തന്നെ മുളയ്ക്കുകയും ചെയ്യും. മുളയ്ക്കുന്ന നട്‌സിന് ഗുണവും ഏറും. ഇതിലെ എന്‍സൈമുകളെ ഉപ്പ് ഫ്രീയാക്കുന്നതു തന്നെയാണ് കാരണമെന്നു പറയാം. മുളയ്ക്കുന്ന ഏതു ഭക്ഷണവും പെട്ടെന്നു തന്നെ ദഹിയ്ക്കുകയും ചെയ്യും.

ബദാം

ബദാം പോലുള്ള മിക്കവാറും നട്‌സില്‍ ഫൈറ്റിക് ആസിഡുകളുണ്ട്. ഇവ നട്‌സിന്റെ ഗുണങ്ങള്‍ പൂര്‍ണമായും ശരീരത്തിന് ആഗിരണം ചെയ്യാന്‍ തടസം നില്‍ക്കുന്നവയാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ഇവ ആക്ടിവേറ്റ് ചെയ്യുന്നത്. ഇത് ഇങ്ങനെ ചെയ്യുമ്പോള്‍ ഇതിലെ ഫൈറ്റിക് ആസിഡ് പുറന്തള്ളപ്പെടുന്നു. ഇതുവഴി ഇവ കഴിയ്ക്കുമ്പോള്‍ ശരീരത്തിന് പൂര്‍ണമായ ഫലം ലഭിയ്ക്കും.

ദഹനം

ആക്ടിവേറ്റ് ചെയ്ത നട്‌സ് ദഹിയ്ക്കാനും എളുപ്പമാണ്. സാധാരണ കട്ടിയുള്ള തൊലിയും മറ്റും ചിലര്‍ക്കെങ്കിലും ദഹന പ്രശ്‌നങ്ങള്‍ക്കു കാരണമാകാറുണ്ട്. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് ഇവ ആക്ടിവേറ്റ് ചെയ്യുന്നത്. പോഷകങ്ങള്‍ ശരീരത്തിന് പെട്ടെന്നു ലഭിയ്ക്കുമെന്നു മാത്രമല്ല, ഇവ പെട്ടെന്നു തന്നെ ദഹിയ്ക്കുകയും ചെയ്യും. പ്രത്യേകിച്ചു ആക്ടിവേറ്റ് ചെയ്താല്‍ ബദാം പോലുള്ളവയുടെ തൊലി കളയേണ്ടതുമില്ല.

പല നട്‌സിനും പല തരത്തിലാണ് സമയവും ഉപ്പിന്റെ അളവുമെല്ലാം. ഇതില്‍ ചിലതിനെ കുറിച്ചറിയൂ. ഇവ ഉപ്പിലിട്ടു കുതിര്‍ക്കുക മാത്രമല്ല, ആക്ടിവേറ്റ് എന്ന പ്രക്രിയയില്‍ ഇവ ഉണക്കാനും സമയമെടുക്കുന്നുണ്ട്. സോക്കിംഗ് ടൈം അതായത് കുതിര്‍ത്താന്‍ ഇടുന്ന സമയം, ഡ്രൈയിംഗ് ടൈം അഥവാ ഉണക്കാന്‍ എടുക്കുന്ന സമയം. ഇവ വെള്ളത്തില്‍ നിന്നെടുത്ത് തനിയെ ഉണങ്ങാന്‍ അനുവദിയ്ക്കാം. അല്ലെങ്കില്‍ മൈക്രോവേവില്‍ ചെറിയ ചൂടില്‍, അതായത് 65 ഡിഗ്രി സെല്‍ഷ്യസില്‍ കുറവു ചൂടില്‍ ഉണക്കിയെടുക്കാം.

കശുവണ്ടിപ്പരിപ്പ്

ആല്‍മണ്ട്‌സ് അഥവാ ബദാം ആക്ടിവേറ്റ് ചെയ്യാന്‍ ഒരു ടീസ്പൂണ്‍ ഉപ്പാണ് വേണ്ടത്. ഇത് 12-14 മണിക്കൂര്‍ വരെ ഉപ്പു വെള്ളത്തില്‍ ഇട്ടു വയ്ക്കാം. കശുവണ്ടിപ്പരിപ്പ് ഒരു ടീസ്പൂണ്‍ ഉപ്പിട്ട വെള്ളത്തില്‍ 3-6 മണിക്കൂര്‍ വരെ ഇട്ടു വച്ചാല്‍ മതിയാകും.

കപ്പലണ്ടി

ഹേസല്‍ നട്‌സ്, നിലക്കടല അഥവാ കപ്പലണ്ടി എന്നിവ ഒരു ടീസ്പൂണ്‍ ഉപ്പിട്ട വെള്ളത്തില്‍ 7-12 മണിക്കൂര്‍ ആക്ടിവേറ്റ് ചെയ്താല്‍ മതി. പൈന്‍ നട്‌സ് 1 ടീസ്പൂണ്‍ ഉപ്പിട്ട വെള്ളത്തില്‍ 7-10 മണിക്കൂര്‍ വരെ ഇട്ടു വയ്ക്കുക.

വാള്‍നട്‌സ്, പെക്കണ്‍

വാള്‍നട്‌സ്, പെക്കണ്‍ എന്നിവ അര ടീസ്പൂണ്‍ ഉപ്പിട്ട വെള്ളത്തില്‍ 7-12 മണിക്കൂര്‍ നേരം കുതിര്‍ത്തു വയ്ക്കുക. പിന്നീട് പുറത്തെടുത്ത് ഉണക്കാം. സണ്‍ഫ്‌ളവര്‍ സീഡുകള്‍ 2 ടീസ്പൂണ്‍ ഉപ്പിട്ട വെള്ളത്തില്‍ 7-10 മണിക്കൂര്‍ വരെ ഇട്ടു വയ്ക്കുക.

പറഞ്ഞ അളവിലെ ഉപ്പെടുത്ത് നട്‌സ് മുങ്ങിക്കിടക്കാന്‍ പാകത്തിന് വെള്ളമെടുത്ത് ഇതില്‍ ഇടുക. ഇതില്‍ നട്‌സ് ഇട്ടു വയ്ക്കുക. പിന്നീട് ഇത് അടച്ച് പറഞ്ഞ സമയപ്രകാരം വയ്ക്കുക. ഇത് പുറത്തെടുത്ത് ഉണക്കാം. അല്ലെങ്കില്‍ നേരിട്ടു കഴിയ്ക്കാം. ഉണങ്ങിയ ശേഷം കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

Loading...

Leave a Reply

Your email address will not be published.

More News