Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 15, 2026 6:48 pm

Menu

Published on March 17, 2017 at 3:22 pm

സ്ഥിരമായി ബിയര്‍ കഴിക്കുന്നവരാണോ നിങ്ങള്‍; എങ്കില്‍ സൂക്ഷിക്കുക

how-alcohol-causes-cancer

ബിയര്‍ അത്ര കുഴപ്പക്കാരനല്ലെന്ന് വിശ്വസിച്ച് ഇത് കഴിക്കുന്നത് സ്ഥിരമാക്കിയവരുടെ ശ്രദ്ധയ്ക്ക്. നിങ്ങളെ കാത്തിരിക്കുന്നത് ഒരു പക്ഷേ ക്യാന്‍സറായിരിക്കും.

ബിയര്‍ സ്ഥിരമായി കഴിക്കുന്നവര്‍ക്ക് അന്നനാള ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ബിയറിന് നിറം നല്‍കാന്‍ സഹായിക്കുന്ന എന്‍നൈട്രോബോ അമെയ്ന്‍ എന്ന കെമിക്കലാണ് ക്യാന്‍സറിന് കാരണമാകുന്ന വില്ലന്‍.

ഈ കെമിക്കല്‍ ബിയര്‍ അടിമകളുടെ ശരീരത്തിലെത്തിയാല്‍ ലക്ഷണങ്ങള്‍ പലതു വഴി ചില സൂചനകള്‍ നല്‍കും. ബിയറില്‍ പൊതുവെ ആല്‍ക്കഹോളിന്റെ അളവ് കൂടുതലാണ്. ആറു ശതമാനം ആല്‍ക്കഹോര്‍ എന്നെഴുതിയാലും അതില്‍ കൂടുതലുണ്ടാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ചോറ് തൊണ്ടയില്‍ നിന്ന് ഇറക്കാന്‍ പ്രയാസം തോന്നുന്നത് അന്നനാള ക്യാന്‍സറിന്റെ ലക്ഷണമാണെന്ന് വിദഗ്ധര്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News