Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 2:19 pm

Menu

Published on July 2, 2013 at 3:05 pm

ടെന്‍ഷന്‍ കുറയ്ക്കാം

how-can-reduce-tension

അമിതമായ ഉത്കണ്ഠയും ടെന്‍ഷനും ഒഴിവാക്കാനാകാത്ത ജീവിതമാണോ? ആഹാര രീതിയില്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ പരിഹാരമുണ്ടാകും. മാനസിക നിലയില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താനും ഉന്മേഷം പകരാനും ആരോഗ്യകരമായ ആഹാരരീതിക്കു സാധിക്കും.

1. മൂന്നുനേരം ആഹാരമെന്ന പതിവു മാറ്റി ഇടവിട്ടു ചെറിയ അളവില്‍ ആഹാരം കഴി ക്കുക. ഇതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവു സന്തുലിതമായി നിലനിര്‍ ത്താം.

2. കാര്‍ബോഹൈഡ്രേറ്റ്സ് കൂടുതലായി അടങ്ങിയ ആഹാരം കഴിക്കുക. ഇവ സെറോ ടോനിന്‍ കൂടുതല്‍ ഉല്‍പാദിപ്പിക്കും.

3. ധാരാളം വെള്ളം കുടിക്കുക. നിര്‍ജലീകരണം നിങ്ങളുടെ മനോവ്യാപാരത്തെ ദോഷ കരമായി ബാധിക്കും.

4. കാപ്പിയും മദ്യവും ഒഴിവാക്കുക. ഏറെപ്പേരും മദ്യം താല്‍ക്കാലിക ആശ്വാസമായാ ണു കാണുന്നതെങ്കിലും പിന്നീട് ഉത്കണ്ഠ പോലുള്ള അവസ്ഥയിലേക്ക് എത്തും. കാപ്പി യിലെ കഫൈന്‍ ഘടകം ഉറക്കത്തെ ബാധിക്കുകയും ടെന്‍ഷന്‍, ആശങ്ക എന്നിവ യുണ്ടാക്കുകയും ചെയ്യും.

5. ചിലരില്‍ ചില പ്രത്യേക ആഹാരങ്ങള്‍ വിപരീത ഫലമാണ് ഉളവാക്കുക. കൂടാതെ, ഉന്മേഷക്കുറവും മ്ളാനതയും അനുഭവപ്പെടാം. ഗോതമ്പ്, സോയാബീന്‍, പാല്‍ ഉല്‍പ ന്നങ്ങള്‍, മുട്ട നട്സ്, കടല്‍മത്സ്യങ്ങള്‍ എന്നിവയുടെ ആരോഗ്യഫലം വിലയിരുത്തിയ ശേഷം ഉപയോഗിക്കുക.

6. ട്രൈട്രോഫന്‍ അടങ്ങിയ ആഹാരം മാനസികനിലയെ മെച്ചപ്പെടുത്തുന്ന രാസഘടകങ്ങള്‍ തലച്ചോറില്‍ ഉല്‍പാദിപ്പിക്കും. കൂടാതെ, മാനസിക പിരിമുറുക്കത്തിന് അയവു വരുത്തും. പാല്‍, പഴം, ഓട്സ്, സോയ, കോഴിയിറച്ചി, ചീസ്, നട്സ്, ബട്ടര്‍, എള്ള് എന്നിവയില്‍ ട്രൈടോഫന്‍ അടങ്ങിയിട്ടുണ്ട്

Loading...

Leave a Reply

Your email address will not be published.

More News