Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 12:28 pm

Menu

Published on July 29, 2019 at 2:18 pm

മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് ഇനി ഗ്രീൻടീ മതി..

how-does-green-tea-reduce-hair-loss-and-dandruff

മുടിയുടെ ആരോഗ്യത്തിനും കരുത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഗ്രീൻടീ. ഇത് ആരോഗ്യ സംരക്ഷണത്തിന് വേണ്ടി മാത്രമല്ല കേശസംരക്ഷണത്തിനും സഹായിക്കുന്നുണ്ട്. ഓരോ മുടിയുടെ ഇഴകൾ സംരക്ഷിക്കുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് ഗ്രീൻ ടീ. ഇത് താരനെയും പൂർണമായും ഇല്ലാതാക്കുന്നു. ഇത് മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി എങ്ങനെയെല്ലാം ഉപയോഗിക്കം എന്നുള്ളതാണ് സഹായിക്കുന്നത്.

മു‌ടിയുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് എങ്ങനെയെല്ലാം ഗ്രീൻ ടീ ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്. മുടിയുടെ ആരോഗ്യത്തിന് മാത്രമല്ല താരനെ പൂർണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട് ഗ്രീൻ ടീ. ഇത് ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാൽ അത് പോലെ തന്നെ മുടിക്ക് നൽകുന്ന ആരോഗ്യവും മികച്ചതാണ്.

ഗ്രീന്‍ ടീയിലെ പഥനോള്‍

പഥനോള്‍ അഥവാ വൈറ്റമിന്‍ ബി ഗ്രീന്‍ ടീയില്‍ ധാരാളം ഉണ്ട്. ഹെയര്‍ കെയര്‍ ഉല്‍പ്പന്നങ്ങളില്‍, പ്രത്യേകിച്ച് കണ്ടീഷണറില്‍ അടങ്ങിയിരിയ്ക്കുന്ന ഒന്നാണിത്. മുടിവേരുകള്‍ക്ക് ബലം നല്‍കുക, മുടി മൃദുവാക്കുക, മുടിയുടെ അറ്റം പിളരുന്നത് ഒഴിവാക്കുക തുടങ്ങിയ ധാരാളം ഗുണങ്ങള്‍ ഗ്രീന്‍ ടീ നല്‍കുന്നു. ഇതിലൂടെ മുടി വളരാന്‍ ഗ്രീന്‍ ടീ വളരെയധികം ഉപയോഗിക്കുന്നു.

അണുബാധ

അണുബാധ പലപ്പോഴും മുടിയെ ബാധിക്കുന്നുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം രക്ഷ നേടുന്നതിന് സഹായിക്കുന്ന ഒന്നാണ് ഗ്രീൻ ടീ. ഇത് തേക്കുന്നതിലൂടെ അത് മുടിയിലെ അണുബാധക്ക് പെട്ടെന്നാണ് പരിഹാരം കാണുന്നത്. അതിലൂടെ മുടിക്ക് കട്ടിയും തിളക്കവും നൽകുന്നതിന് സഹായിക്കുന്നു.

കഷണ്ടി

കഷണ്ടിയ്ക്ക് കാരണമായ ഹോര്‍മോണിനെ ഇല്ലാതാക്കാന്‍ ഗ്രീന്‍ ടീയില്‍ 5-ആല്‍ഫ റിഡക്ടേഴ്സ് കാരണമാകുന്നു. കഷണ്ടിയെന്ന അവസ്ഥയെ പ്രതിരോധിക്കുന്ന കാര്യത്തിൽ എന്നും മികച്ച് നിൽക്കുന്ന ഒന്നാണ് ഗ്രീൻ ടീ എന്ന കാര്യത്തിൽ സംശയം വേണ്ട.

ഗ്രീന്‍ ടീ മസ്സാജ്

ഗ്രീൻ ടീ മസ്സാജ് ചെയ്യുന്നതും മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നുണ്ട്. ഇത് മുടിയുടെ കരുത്തിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. അതിന് വേണ്ടി ഗ്രീൻ ടീ കൊണ്ട് നല്ലതും പോലെ മസ്സാജ് ചെയ്യുക. ഇതിന് ശേഷം തണുത്ത വെള്ളം കൊണ്ടു കഴുകുക. ഇതിനു ശേഷം തിളപ്പിച്ചു ചൂടാറ്റിയ ഗ്രീന്‍ ടീ കൊണ്ടു മുടിയില്‍ മസാജ് ചെയ്യുകയും കഴുകുകയും ചെയ്യുക. കുറച്ചു മാസങ്ങള്‍ അടുപ്പിച്ച് ഇത് ആഴ്ചയില്‍ രണ്ടുമൂന്നു തവണ വീതം ചെയ്യുക. മുടി വളരാനും കൊഴിച്ചില്‍ കുറയ്ക്കാനും നല്ലതാണ്.

ഗ്രീന്‍ ടീ കുടിയ്ക്കാം

ഗ്രീൻ ടീ കുടിക്കുന്നതും മുടി കൊഴിച്ചിൽ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട് ഗ്രീൻ ടീ. ഇത് ദിവസവും ഒരു ഗ്ലാസ്സ് കുടിക്കുന്നതിലൂടെ അത് മുടി കൊഴിച്ചിൽ പരിഹരിക്കുന്നതിന് സഹായിക്കുന്നുണ്ട്.

ഗ്രീന്‍ ടീ ഷാമ്പൂ

ഗ്രീന്‍ ടീ അടങ്ങിയ ഷാംപൂ ഉപയോഗിയ്ക്കാം. ഇത് മുടി കൊഴിച്ചില്‍ താരന്‍ എന്നവയ്ക്ക് പരിഹാരം കാണും. എന്നാൽ എങ്ങനെ ഉപയോഗിക്കണം എന്നുള്ളത് അൽപം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഗ്രീൻ ടീ ഷാമ്പൂ വീട്ടിൽ തയ്യാറാക്കി നമുക്ക് മുടിയില്‍ തേക്കാവുന്നതാണ്.

പേനും ഈരും ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ്ഗ്രീൻ ടീ. കുറച്ച് ഗ്രീൻ ടീ എടുത്ത് ശിരോചര്‍മത്തില്‍ അഞ്ചുപത്തു മിനിറ്റു വീതം എന്നും മസാജ് ചെയ്യുക. ഇത് പേനിനേയും ഈരിനേയും ഇല്ലാതാക്കുന്നു. ഇത് ആഴ്ചയില്‍ മൂന്ന് ദിവസവും ചെയ്യാവുന്നതാണ്.

മുടി കഴുകാന്‍

ഷാംപൂ, കണ്ടീഷണര്‍ എന്നിവയിലെ കെമിക്കലുകള്‍ മുടികൊഴിച്ചിലിന് ഇടയാക്കും. ഇവയുപയോഗിച്ച ശേഷം ഗ്രീന്‍ ടീ കൊണ്ടു മുടി കഴുകുന്നത് നല്ലതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് വേണ്ടി സഹായിക്കുന്നതോടൊപ്പം തന്നെ മുടിക്ക് തിളക്കം വരുന്നതിനും സഹായിക്കുന്നുണ്ട്.

ഹെന്ന

ഹെന്ന പോലുള്ളവ തലയില്‍ പുരട്ടുമ്പോള്‍ ഇതില്‍ ഗ്രീന്‍ ടീ ചേര്‍ക്കാം. ഹെന്ന മാത്രമല്ല, ഹെയര്‍ പായ്ക്കുകളിലും ഇതുപയോഗിയ്ക്കാം. കൃത്രിമ ഹെയര്‍ പായ്ക്കുകളിലെ കെമിക്കലുകളുടെ ദോഷഫലങ്ങള്‍ ഒഴിവാക്കാന്‍ ഇത് നല്ലതാണ്.

മുടി വളര്‍ച്ചയ്ക്ക്

മുടി വളര്‍ച്ചയ്ക്ക് ഗ്രീന്‍ ടീ ഉപയോഗിക്കാം. ഗ്രീന്‍ ടീയിലെ പല ഘടകങ്ങളും മുടി വളര്‍ച്ചയ്ക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് മുടിയ്ക്ക് തിളക്കം നല്‍കാനും മുടിയ്ക്ക് ആരോഗ്യത്തിനും സഹായിക്കുന്ന ഒന്നാണ്.

Loading...

Leave a Reply

Your email address will not be published.

More News