Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 28, 2024 3:52 am

Menu

Published on March 23, 2018 at 1:49 pm

എട്ടു മണിക്കൂർ ഉറക്കം നിർബന്ധമോ ..???

how-much-sleep-do-we-really-need

ഉറക്കത്തെക്കുറിച്ച് പല തരത്തിലുള്ള കെട്ടുകഥകൾ ഉണ്ട് . നിങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കെട്ടുകഥകൾ ആണ് ഇതിൽ പലതും . ആവശ്യത്തിന് ഉറങ്ങാതിരിക്കുക, ഉറക്കം കൂടിപ്പോകുക, ഉറക്കത്തിനിടയിൽ കൂർക്കം വലിക്കുക, പകലുറക്കം എന്നിങ്ങനെ ഉറക്കത്തെക്കുറിച്ച് പല കാര്യങ്ങളും കേട്ടിട്ടുണ്ട്. എന്നാൽ ഇനിമുതൽ ഉറക്കത്തെ കുറിച്ച് ഭയപ്പെടേണ്ടതില്ല . ചിലർ ആവശ്യത്തിൽ കൂടുതൽ ഉറങ്ങുന്നവരും മറ്റു ചിലർക്കാവട്ടെ ആവശ്യത്തിന് ഉറക്കം കിട്ടുന്നില്ലായിരിക്കാം . ഇതെല്ലാം പരിഹരിക്കാവുന്നവയാണ് .

പകൽ ഉറക്കം രാത്രി ഉറക്കത്തെ നശിപ്പിക്കും ..!!

പകൽ സമയങ്ങളിൽ ഉറങ്ങുന്നത് രാത്രിയിൽ ഉറക്കം കിട്ടാതെ വരും എന്നത് പൊതുവെയുള്ള ഒരു വിശ്വാസമാണ് . എന്നാൽ ഇത് വെറും കെട്ടുകഥകളാണ് . മാത്രമല്ല പകലുറക്കം രാത്രിയിൽ നന്നായി ഉറങ്ങാനും നിങ്ങളെ സഹായിക്കും .

പകലുറക്കം എന്നത് ശരീരത്തെയും മനസ്സിനെയും വിശ്രമിക്കാൻ അനുവദിക്കാൻ സാധിക്കുന്നു എന്ന ആത്മവിശ്വാസം നിങ്ങൾക്ക് നൽകുന്നു. തലച്ചോറിന്റെ പ്രവർത്തനഭാരത്തെ ലഘൂകരിക്കാനും പകൽ മയക്കം മൂലം സാധിക്കും. ഇത് രാത്രിയിൽ നന്നായി ഉറങ്ങാൻ സഹായിക്കും. പക്ഷേ, പകലുറക്കം എന്നത് ഉച്ചയ്ക്ക് 2 മണിക്കും 4 മണിക്കും ഇടയ്ക്ക് അഞ്ചു മുതൽ 20 മിനുട്ടിൽ കൂടാൻ പാടില്ലെന്നു മാത്രം.

ഉറക്കം എട്ടു മണിക്കൂർ അത്യാവശ്യമാണോ ..

പലർക്കും കിട്ടാത്ത ഒരു കാര്യമാണ് എട്ടു മണിക്കൂർ ഉറക്കം . ചിലർ ആറോ ഏഴോ മണിക്കൂർ മാത്രമാണ് ഉറങ്ങുന്നത് . എന്നാൽ മറ്റുചിലർ എട്ടു മുതൽ 9 മണിക്കൂർ വരെ ഉറാകുന്നവരാണ് . അതുകൊണ്ട് നല്ല ആരോഗ്യവും സുഖവും ലഭിക്കുന്നുവെങ്കിൽ ആശങ്കകൾ മാറ്റിവച്ച് നന്നായി ഉറങ്ങുക.

വ്യായാമം മികച്ച ഉറക്കത്തിന് സഹായിക്കുന്നു .

നന്നായി ഉറങ്ങുന്നതിന് വ്യായാമം വളരെ സഹായകരമാകുന്നു . പക്ഷേ കൂടുതലായി വ്യായാമം ചെയ്യുന്നതിലൂടെ ഉറക്കം നഷ്ടപ്പെടാനുള്ള സാധ്യതയും ഉണ്ട് .

ശരീരത്തിന്റെയും തലച്ചോറിന്റെയും വിശ്രമത്തിനു ഉറക്കം നിർബന്ധമാണ് .

നമ്മൾ ഉറങ്ങുന്ന സമയങ്ങളിൽ നമ്മുടെ തലച്ചോറോ ശരീരമോ പൂർണമായും പ്രവർത്തന രഹിതമാകുന്നില്ല . അത് എപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കും . കാരണം ശരീരവും തലച്ചോറും നമ്മുടെ ഓർമകൾ സൃഷ്ടിക്കുക, അസ്ഥികൾ ബലപ്പെടുത്തുക, കോശങ്ങൾ പുനർനിർമിക്കുക, പ്രതിരോധശേഷി വർധിപ്പിക്കുക, ടോക്‌സിനുകൾ ഒഴിവാക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്തുക എന്നീ കാര്യങ്ങളിൽ തിരക്കിലായിരിക്കും.

Loading...

Leave a Reply

Your email address will not be published.

More News