Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 8:06 pm

Menu

Published on March 28, 2016 at 11:50 am

ഹെൽമറ്റ് വെക്കുമ്പോൾ മുടി കൊഴിച്ചിൽ കൂടുന്നുവോ….?? പരിഹാരമുണ്ട്

how-to-avoid-hair-loss-due-to-helmet

സ്വയം സുരക്ഷയ്ക്ക് ഹെൽമറ്റ് നിർബന്ധമാണ്‌. എന്നാൽ ഇതു വെക്കുമ്പോൾ ആകട്ടെ അസഹ്യമായ ചൊറിച്ചിലും മുടി കൊഴിച്ചിലും ഉണ്ടാകുന്നു. എന്താണ് ഇതിന് കാരണമെന്ന് അറിയാമോ?? ഹെൽമെറ്റ്‌ വെക്കുമ്പോൾ നമ്മളുടെ തലയുടെ മുകള ഭാഗം മൊത്തത്തിൽ കവർ ചെയ്യുന്നു. ഇതു തലയിൽ അമിതമായി വിയർക്കാൻ കാരണമാകുന്നു. വായു സഞ്ചാരമില്ലത്തതിനാൽ ഈ നനവ്‌ ശിരോചർമ്മത്തിൽ തന്നെ നിന്ന് പൂപ്പലിനും തുടർന്ന് താരനും കാരണമാകുന്നു. താരൻ വന്നാൽ പിന്നെ മുടി കൊഴിയാതിരിക്കുമോ…ഇല്ല ! ചൂട് കാലങ്ങങ്ങളിൽ നമ്മൾ അമിതമായി വിയർക്കുന്നതിനാൽ ചൊറിച്ചിൽ ഒഴിഞ്ഞു നേരമുണ്ടാകില്ല അപ്പോൾ.. എന്നാൽ സ്ഥിരമായി ഹെൽമറ്റ് വെക്കുന്നവർക്കായി ഇതാ ചില പൊടിക്കൈകൾ..ഇതു താരനും അത് മൂലം ഉണ്ടാകുന്ന മുടി കൊഴിച്ചിലിനും ശാശ്വത പരിഹാരമേകും!
പഴം മിക്സ്‌:
നന്നായി പഴുത്ത ഒരു പഴം മിക്സി ഉപയോഗിച്ച് നന്നായി അരച്ചെടുക്കുക.ഇതു അങ്ങനെ തന്നെ തലയോട്ടിയിൽ തേച്ചു പിടിപ്പിക്കുക. 20 മിനിട്ടിനു ശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയാം.

ഇഞ്ചി:

രണ്ടോ മൂന്നോ ഇഞ്ചി എടുത്ത് നന്നായി ഇടിച്ചു പിഴിഞ്ഞ് നീരെടുത്തു വയ്ക്കുക. ഇതു തലയോട്ടിയിലും തലയിലും പതുക്കെ തേച്ചുപിടിപ്പിക്കാം. 45 മിനുട്ടിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.

തൈരും കറ്റാർവാഴയും:
രണ്ടു ടീസ്പൂൺ അലോവേര/കറ്റാർവാഴ നീരും ഒരു ടീസ്പൂൺ തൈരും ചേർത്ത് നന്നായി മിക്സ്‌ ചെയ്തു വെക്കുക. ഇതു മുടിയിലും തലയോട്ടിയിലും നന്നായി തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. (തൈരിന് പകരം ചെറുനാരങ്ങാ നീരും ഉപയോഗിക്കാവുന്നതാണ്)

ഉള്ളി:
മുടി കൊഴിച്ചിൽ തടയാൻ മാത്രമല്ല പുതിയ മുടി കിളിർക്കുന്നതിനും ഉത്തമമാണ് ഉള്ളി. ഉള്ളി നീരെടുത്ത് തലയിൽ തേച്ച് അരമണിക്കൂർ ഇരിക്കാം. ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. താരൻ ശല്യവും ഇല്ലാതാകും.

മുട്ട+തേൻ ഹെയർ പായ്ക്ക്:

ഒരു മുട്ടയുടെ വെള്ളയും ഒരു ടേബിൾസ്പൂൺ തേനും നല്ലപോലെ മിക്സ്‌ ചെയ്ത ശേഷം തലയോട്ടിയിൽ തേച്ചു പിടിപ്പിക്കുക. ഇതു ഒരു മണിക്കൂറോളം തലയിൽ തന്നെ വെക്കുക. എന്നാൽ ഉണങ്ങാതെ നോക്കണം. വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം.

തലയോട്ടിയിൽ‍ അണുബാധ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
ഹെൽമറ്റ് വയ്ക്കുന്നതിലൂടെ വിയർപ്പ് അടിഞ്ഞു കൂടി അവ തലയോട്ടിയിൽ അണുബാധ ഉണ്ടാക്കാനിടയുണ്ട്. ഇതു മുടി കൊഴിച്ചിൽ വർധിപ്പിക്കും. മുടിയുടെ സംരക്ഷണത്തിനായി നിത്യവും ശീലിക്കാം ഈ കാര്യങ്ങൾ..
1) ഹെൽമറ്റ് ധരിക്കുന്നതിനു മുമ്പായി തല ഒരു കോട്ടണ്‍ തുണി/ടവൽ ഉപയോഗിച്ച് കവർ ചെയ്യാം.ഇതു ഹെൽമറ്റും മുടിയും കൂട്ടിയുരസി മുടി കൊഴിച്ചിലുണ്ടാക്കുന്നതു തടയും.
2) നിത്യവും ശുദ്ധമായ വെള്ളത്തിൽ കുളിക്കുന്നതും വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കുന്നതും തലയോട്ടിയിലെ പൊടിയും താരനും അകറ്റും.
3) തലയോട്ടിയും മുടിയും ആൽമണ്ട് ഓയിൽ/ ബദാം എണ്ണ കൊണ്ടു മസാജ് ചെയ്യുക. ഇതു ഏറെ നേരം ഈർപ്പം നിലനിർത്തും. ഒപ്പം മുടി ബലമുള്ളതും ആക്കാൻ ആൽമണ്ട് ഓയിൽ/ ബദാം എണ്ണയ്ക്ക് കഴിയും.
4) മുടി തീരെ വരണ്ടാതാകാതിരിക്കാൻ ശ്രദ്ധിക്കുക.
5) ഹെൽമറ്റിനകം എപ്പോഴും വൃത്തിയാക്കി ശുദ്ധവായു ലഭിക്കുന്ന സ്ഥലത്തു വേണം വയ്ക്കാൻ, ഇതു അണുബാധ തടയാൻ ഏറെ ഉപകരിക്കും. ഇടയ്ക്ക് ഹെൽമറ്റിൻറെ ഉൾഭാഗം വെയി കൊള്ളിക്കുന്നതും നല്ലതാണ്.
6) ദൂരയാത്രകൾ പോകുന്നതിനിടയ്ക്ക് വണ്ടി നിർത്തി ഹെൽമറ്റ് ഊരിവയ്ക്കാം. ഇടവേളകൾ നൽകുന്നത് വിയർപ്പിനെ തടയാൻ ഉപകരിക്കും. ഒപ്പം ഒരു കോട്ടൻ തുണി ഉപയോഗിച്ച് ഹെൽമറ്റിന്റെ ഉൾവശം നന്നായി തുടയ്ക്കുന്നതും നന്നാകും!!
7) തൊപ്പി വേണ്ട. ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും തൊപ്പി ധരിക്കുന്നവർക്ക് മുടി കൊഴിച്ചിൽ സ്ഥിരമാണ്. ഇത് പിന്നീട് കഷണ്ടിയായി മാറാൻ അധികം സമയം വേണ്ട എന്നത് തന്നെ കാര്യം.

Loading...

Leave a Reply

Your email address will not be published.

More News