Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 19, 2024 6:28 am

Menu

Published on November 16, 2018 at 11:34 am

താരന്‍ പോവാൻ ഒരു പിടി ഉപ്പ് മതി…

how-to-get-rid-of-dandruff-with-natural-remedies

കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ എല്ലാവരും ഭയപ്പെടുന്ന ഒന്നാണ് താരന്‍. താരനെ ഇല്ലാതാക്കാന്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പലപ്പോഴും ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പലര്‍ക്കും അറിയുകയില്ല. കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പലര്‍ക്കും അറിയുകയില്ല. സൗന്ദര്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ മുടിയുടെ കാര്യവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കേശസംരക്ഷണത്തിന് പലപ്പോഴും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

താരന്‍ മുടിയില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. ഇത് മുടിയുടെ ആരോഗ്യത്തെ പൂര്‍ണമായും നശിപ്പിക്കുന്നു. മാത്രമല്ല മുടിക്ക് പല വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാക്കുന്നു. മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കും കാരണം എന്ന് വേണമെങ്കില്‍ നമുക്ക് താരനെ പറയാം. കാരണം അത്രക്കും പ്രശ്‌നമാണ് താരന്‍ ഉണ്ടാക്കുന്നത്. താരനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്ത ഒറ്റമൂലികള്‍ ഉണ്ട്.

എന്നാല്‍ ഇനി പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടെ നമുക്ക് താരനെ പൂര്‍ണമായും ഇല്ലാതാക്കാവുന്നതാണ്. ഇത്തരത്തില്‍ താരനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. താരന്‍ പലപ്പോഴും ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ പൂര്‍ണമായും ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ വലിയ ഗുണങ്ങള്‍ നല്‍കുന്നതാണ്. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. പലപ്പോഴും സൗന്ദര്യത്തിനും ബേക്കിംഗ് സോഡ മികച്ചതാണ്. അതിനായി ആദ്യം തലമുടി നനച്ച ശേഷം അല്പം ബേക്കിംഗ് സോഡ തലയില്‍ തിരുമ്മുക. ഷാംപൂ ഉപയോഗിക്കാതെ തല കഴുകുക. ബേക്കിംഗ് സോഡ ഫംഗസിന്റെ വളര്‍ച്ച സാവധാനമാക്കുകയും മുടി ശുദ്ധിയാക്കുകയും ചെയ്യും. ഇത് താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല മുടിക്ക് നല്ല ആരോഗ്യവും നല്‍കുന്നതിന് സഹായിക്കുന്നു.

ഉപ്പ്

കറിക്ക് മാത്രമല്ല കേശസംരക്ഷണത്തിനും ഉപ്പ് ഉപയോഗിക്കാവുന്നതാണ്. ഇതിനായി അല്‍പം ഉപ്പ് തലയില്‍ വിതറുക. തുടര്‍ന്ന് വൃത്താകൃതിയില്‍ സ്‌ക്രബ്ബ് ഉപയോഗിക്കുന്നത് പോലെ തല മസാജ് ചെയ്യുക. ഇത് തലയോട്ടി വൃത്തിയാക്കുകയും മുടിക്ക് ആകര്‍ഷകത്വം നല്‍കുകയും ചെയ്യും. തുടര്‍ന്ന് ഷാംപൂ ഉപയോഗിച്ച് കഴുകാം. ഉപ്പിന്റെ വെള്ളം തളിച്ച് മുടി നല്ലതു പോലെ മസ്സാജ് ചെയ്യുന്നത് നല്ലതാണ്. ഇത് ആരോഗ്യമുള്ള കരുത്തുള്ള മുടി നല്‍കുന്നതിന് സഹായിക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള കേശസംരക്ഷണ പ്രതിസന്ധികളേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു ഉപ്പ്.

വെളുത്തുള്ളി

കറിയില്‍ ഇടുന്നതിനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി കൊണ്ട് നമുക്ക് പല വിധത്തിലുള്ള ആരോഗ്യ സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. വെളുത്തുള്ളി താരന്‍ അകറ്റാന്‍ ഫലപ്രദമാണ്. ഇതിലെ ആന്റി ഫംഗല്‍ ഘടകങ്ങള്‍ താരനെ ചെറുക്കും. വെളുത്തുള്ളിയുടെ ദുര്‍ഗന്ധം അകറ്റാന്‍ ചതച്ച വെളുത്തുള്ളിയില്‍ തേന്‍ ചേര്‍ക്കാം. ഷാംപൂ ഉപയോഗിക്കുന്നതിന് മുമ്പായി ഇത് നന്നായി തലയില്‍ തേച്ച് പിടിപ്പിക്കുക. പത്ത് മിനിട്ടിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ.് ഇത് മുടിയുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

ആവണക്കെണ്ണ

ആവണക്കെണ്ണ കൊണ്ടും ഇത്തരം പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ആവണക്കെണ്ണ അല്‍പം ചൂടാക്കി ഇത് തലയില്‍ നല്ലതു പോലെ മസ്സാജ് ചെയ്ത് തേച്ച് പിടിപ്പിക്കുക. ഇത് തേച്ച് പിടിപ്പിച്ച ശേഷം അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് വേണം കഴുകിക്കളയാന്‍. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഉപയോഗിക്കാവുന്നതാണ്. ചര്‍മസംരക്ഷണത്തിനും ആവണക്കെണ്ണ മികച്ചതാണ്. ഏത് പ്രതിസന്ധിയേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു ആവണക്കണ്ണ.

മൗത്ത് വാഷ്

മൗത്ത് വാഷ് കൊണ്ടും താരനെ ഇല്ലാതാക്കാം. അതിനായി അല്‍പം മൗത്ത് വാഷ് എങ്ങനെ ഉപയോഗിക്കണം എന്ന് നോക്കാം. ഇത് മുടിക്ക് പുതുമ ലഭിക്കാനും താരന്‍ അകറ്റാനും വളരെയധികം സഹായിക്കുന്നു. ആദ്യം മുടി പതിവ് ഷാംപൂ ഉപയോഗിച്ച് കഴുകുക. തുടര്‍ന്ന് ആല്‍ക്കഹോള്‍ അടങ്ങിയ മൗത്ത്വാഷ് ഉപയോഗിച്ച് മുടി കഴുകുക. ഉപ്പ് തലയില്‍ അല്‍പം ഉപ്പ് വിതറുക. തുടര്‍ന്ന് വൃത്താകൃതിയില്‍ സ്‌ക്രബ്ബ് ഉപയോഗിക്കുന്നത് പോലെ തല മസാജ് ചെയ്യുക. ഇത് തലയോട്ടി വൃത്തിയാക്കുകയും മുടിക്ക് ആകര്‍ഷകത്വം നല്‍കുകയും ചെയ്യും. തുടര്‍ന്ന് ഷാംപൂ ഉപയോഗിച്ച് കഴുകാം. ഇത് ആഴ്ചയില്‍ രണ്ട് തവണ ഉപയോഗിച്ചാല്‍ തന്നെ നമുക്ക് മുടിയുടെ ആരോഗ്യത്തിനേയും താരന്റെ ശല്യത്തേയും ഇല്ലാക്കാം.

ആസ്പിരിന്‍ ഗുളിക

രോഗനിവാരണത്തിന് മാത്രമല്ല ആസ്പിരിന്‍ ഗുളിക കഴിക്കുന്നത്. ഇത് കേശസംരക്ഷണത്തിനും സഹായിക്കുന്നുണ്ട്. കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെ വലിയ ഗുണങ്ങളാണ് ഇത് നല്‍കുന്നത്. അതിനായി ആസ്പിരിന്‍ ഗുളിക ഉപയോഗിക്കാവുന്നതാണ്. ആസ്പിരിന്‍ ഗുളിക രണ്ട് ആസ്പിരിന്‍ ഗുളികകള്‍ പൊടിച്ച് അല്പം ഷാപൂവുമായി കലര്‍ത്തുക. ഒന്നോ രണ്ടോ മിനുട്ട് സമയം ഇത് തലയില്‍ തേച്ചിരുന്നതിന് ശേഷം നന്നായി കഴുകുക. അവസാനം പതിവായി ഉപയോഗിക്കുന്ന ഷാംപൂ ഉപയോഗിച്ച് കഴുകുകയും ചെയ്യുക. ഇത് കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. അതുകൊണ്ട് തന്നെ താരനെ പൂര്‍ണമായും അകറ്റാന്‍ ഇത് സഹായിക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News