Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 2:17 am

Menu

Published on August 11, 2019 at 9:00 am

ചർമത്തിലെ വെളുത്ത പാടുകൾ മാറ്റാൻ..

how-to-get-rid-of-white-patches-on-face

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് മുഖത്തുണ്ടാവുന്ന വെളുത്ത പാടുകൾ. ചർമ്മത്തിലെ എണ്ണമയം പൂർണമായും ഇല്ലാതാവുമ്പോൾ ആണ് പലപ്പോഴും ചർമ്മം പ്രശ്നത്തിലേക്ക് എത്തുന്നത്. ഈ അവസ്ഥയിൽ മുഖത്ത് വെളുത്ത പാടുകൾ കാണപ്പെടുന്നുണ്ട്. ഇത് മാറ്റുന്നതിന് വേണ്ടി പലപ്പോഴും പല വിധത്തിലുള്ള മാർഗ്ഗങ്ങളും പലരും ശ്രമിക്കുന്നുണ്ടാവും. എന്നാൽ സൗന്ദര്യത്തിന് ഇതെല്ലാം പിന്നീട് പാരയായി മാറുകയാണ് ചെയ്യുന്നത്. സൗന്ദര്യ പ്രശ്നങ്ങളെ എല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് പല വിധത്തിലുള്ള പ്രകൃതിദത്ത മാർഗ്ഗങ്ങൾ ഉണ്ട്.

സൗന്ദര്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങൾ ഉണ്ട്. കറ്റാർ വാഴ, വെളിച്ചെണ്ണ എന്നിവയെല്ലാം ഇത്തരത്തിൽ മുഖത്തെ പല പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ്. ചർമ്മത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് എങ്ങനെയെല്ലാം ശ്രമിക്കാം എന്ന് നോക്കാവുന്നതാണ്. ചർമസംരക്ഷണത്തിന് സഹായിക്കുന്ന ഇത്തരം മാർഗ്ഗങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

കറ്റാര്‍ വാഴ

ചർമ്മത്തിലെ വെളുത്ത പാടുകളെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ പ്രധാനപ്പെട്ടതാണ് കറ്റാർ വാഴ. ഇത് മുഖത്ത് തേക്കുന്നതിലൂടെ ചര്‍മ്മത്തിന്റെ യഥാര്‍ത്ഥ നിറം കൊണ്ട് വരുന്നതിന് കഴിയുന്നു. മുഖത്ത് പലയിടത്തായി ഇത്തരം പാടുകള്‍ കാണപ്പെടുന്നത് പല വിധത്തിലാണ് ചര്‍മ്മത്തില്‍ പ്രശ്‌നമുണ്ടാക്കുന്നത്. കറ്റാര്‍ വാഴ നീരെടുത്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് ഇരുപത് മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ദിവസവും രണ്ടോ മൂന്നോ ദിവസം തേക്കേണ്ടതാണ്.

വെളിച്ചെണ്ണ

വരണ്ട ചർമ്മം പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് നമുക്ക് വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിൽ ഉണ്ടാക്കുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അല്‍പം വെളിച്ചെണ്ണ മുഖത്ത് തേച്ച് പിടിപ്പിക്കുക. നല്ലതു പോലെ അഞ്ച് മിനിട്ട് മസ്സാജ് ചെയ്യാനുവുന്നതാണ്. അതിനു ശേഷം അല്‍പം കഴിഞ്ഞ് മുഖം നല്ലതു പോലെ കഴുകിക്കളയാവുന്നതാണ്. ദിവസവും രണ്ട് മൂന്ന് തവണ ഇത് ചെയ്യാവുന്നതാണ്. ഇത് പല വിധത്തിലുള്ള ഗുണങ്ങളാണ് ചര്‍മ്മത്തിന് നല്‍കുന്നത്. പ്രായാധിക്യം മൂലം ചർമ്മത്തിൽ ഉണ്ടാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍ കൊണ്ട് നമുക്ക് ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാവുന്നതാണ്. നാലോ അഞ്ചോ തുള്ളി ടീ ട്രീ ഓയില്‍ എടുത്ത് ഇത് അല്‍പം ഒലീവ് ഓയിലില്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. അല്‍പസമയത്തിന് ശേഷം ഇത് തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ രണ്ട് ദിവസം ഇത് ചെയ്യാവുന്നതാണ്. പെട്ടെന്ന് തന്നെ നമുക്ക് ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു ഇത്. മുഖത്തെ വെളുത്ത പാടുകളെ ഇല്ലാതാക്കി ചർമ്മത്തിന്‍റെ നിറം നിലനിര്‍ത്തുന്നതിന് ഏറ്റവും മികച്ചതാണ് ഇത്.

ചെമ്പ് പാത്രത്തിൽ ദിവസവും വെള്ളം

ചെമ്പ് പാത്രത്തില്‍ വെള്ളം കുടിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. വെറും വയറ്റില്‍ ഒരു ചെമ്പ് ഗ്ലാസ്സില്‍ വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് മുഖത്തെ വെളുത്ത പാടുകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്നാൽ ഒരിക്കലും വെള്ളം ചെമ്പ് പാത്രത്തിലാക്കി ഫ്രിഡ്ജിൽ വെക്കരുത്. ഇത് ചർമ്മത്തിന് അത്ര നല്ലതല്ല. മാത്രമല്ല ഒരു തരത്തിലുള്ള ഗുണവും ഇതിലൂടെ നിങ്ങൾക്ക് ലഭിക്കുന്നുമില്ല.

വിറ്റാമിന്‍ ഇ ഓയില്‍

വിറ്റാമിന്‍ ഇ ഓയില്‍ എടുത്ത് മുഖത്ത് തേക്കുന്നതും ഇത്തരത്തിലുള്ള എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് ഏത് വിധത്തിലും ചര്‍മ്മത്തിന് വില്ലനാവുന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അഞ്ച് മിനിട്ട് ഇത് മുഖത്ത് മസ്സാജ് ചെയ്യുക. ഇത് വെളുത്ത പാടുകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് അകാല വാർദ്ധക്യം പോലുള്ള അസ്വസ്ഥതകൾക്ക് പെട്ടെന്നാണ് പരിഹാരം കാണുന്നത്. മുഖത്തിന് നിറം വർദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്.

സൂര്യ പ്രകാശത്തില്‍ നിന്ന് അകന്നു നില്‍ക്കുക

സൂര്യ പ്രകാശത്തില്‍ നിന്ന് അകന്ന് നില്‍ക്കുന്നതിന് വളരെയധികം ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ ഇത് മുഖത്തെ ചര്‍മ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയുള്ളൂ. ഏത് വിധത്തിലും ആരോഗ്യത്തിനും ഏറ്റവും അധികം സഹായിക്കുകയുള്ളൂ. അള്‍ട്രാവയലറ്റ് രശ്മികളാണ് പലപ്പോഴും ഇത്തരം അവസ്ഥകള്‍ക്കും കാരണമാകുന്നത്. അതുകൊണ്ട് മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ വളരെയധിം ശ്രദ്ധിച്ചാൽ ഈ പ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കാം.

Loading...

Leave a Reply

Your email address will not be published.

More News