Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 6:13 am

Menu

Published on July 8, 2015 at 3:02 pm

ലൈംഗിക സ്പർശമില്ലാതെയും പങ്കാളിയെ പ്രണയിക്കാം….

how-to-improve-your-relationship-with-your-spouse

എന്നും കുടുംബപ്രശ്നങ്ങളുടെ പ്രാധാന കാരണം ഭാര്യാ ഭർത്താക്കന്മാർ തമ്മിലുള്ള ആശയ വിനിമയം കുറയുന്നതാണ്.വിവാഹത്തിന്റെ ആദ്യ നാളുകളിൽ പരസ്പരം സംസാരം ഉണ്ടാവാറുണ്ടെങ്കിലും പതിയെ അത് കുറയുന്നു.ജോലിത്തിരക്കും മറ്റു പല കാരണങ്ങളുമായി ഇരുവരും അവരുടെതായ ലോകത്തേക്ക് ഒതുങ്ങുന്നു.എത്ര വലിയ കാരണങ്ങളാണെങ്കിലും ദിവസവും അൽപ നേരം വീട്ടുകാരുമായി ചിലവഴിക്കാനായാൽ ഒട്ടുമിക്ക പ്രശ്നങ്ങളും പരിഹരിക്കപ്പെടും

മനസ്സ് തുറന്ന് സംസാരിക്കാം
നിത്യജീവിതത്തിൽ സംഭവിക്കുന്ന ചെറുതും വലുതുമായ കാര്യങ്ങൾ മനസ്സ് തുറന്നു സംസാരിക്കാം.ഇങ്ങനെ പങ്കാളി എല്ലാം തുറന്ന് സംസാരിക്കാൻ തയ്യാറാവുമ്പോൾ ക്ഷമയോടെ, സ്നേഹത്തോടെ അത് കേൾക്കാനുള്ള മനസ്സും വേണം.വാക്കുകളില നിന്നും മൗനത്തിൽ നിന്നും പങ്കാളിയുടെ വികാരങ്ങൾ വായിച്ചെടുക്കാൻ സാധിക്കണം…ഒരാളെ മനസിലാക്കുന്നതിൽ സംസാരത്തിനുള്ള പങ്ക് വളരെ വലുതാണ്‌.വാക്കുകളെ മനസ്സിലാക്കാനാവുന്ന ഒരാൾക്ക്‌ ആ വാക്കുകൾക്കു പിന്നിലെ മൗനത്തെയും മനസ്സിലാക്കാം.

തീരുമാനങ്ങൾ ഒരുമിച്ചെടുക്കാം
വിവാഹത്തിന് മുൻപ് തനിച്ച് തീരുമാനങ്ങളെടുക്കുന്നവരാണ് പലരും ..എന്നാൽ വിവാഹശേഷം ഇതിന് മാറ്റം വരുത്തേണ്ടി വരും.വിവാഹശേഷം പങ്കാളിയുടെ അഭിപ്രായം ചോദിക്കാതെ തീരുമാനങ്ങളെടുക്കുന്നത് പലപ്പോഴും പ്രശ്നങ്ങളിൽ അവസാനിക്കാറുണ്ട്.

സ്പർശന ഭാഷയും പ്രണയ ഭാഷയും
ചിലപ്പോൾ സ്നേഹ നിർഭരമായ ഒരു സ്പർശം മതിയാവും പങ്കാളിയെ സന്തോഷിപ്പിക്കാൻ…ഇത് സ്നേഹത്തിന്റെ ആഴവും തീവ്രതയും കൂട്ടും. ഇങ്ങനെ സ്നേഹ പ്രകടനത്തിന് പല രീതികളുണ്ട്..ചുംബനം കൊണ്ടും ഒരു ആലിംഗനം കൊണ്ടുമൊക്കെ സ്നേഹം പ്രകടിപ്പിച്ചു നോക്കൂ,നിങ്ങളുടെ ബന്ധം കൂടുതൽ ഊഷ്മളമാകുന്നത് നിങ്ങൾക്ക് തിരിച്ചറിയാം…

പങ്കാളിയുടെ ഇഷ്ട ഭാഷ അറിയാം
പങ്കാളി സ്നേഹം പ്രകടിപ്പിക്കുന്ന ഭാഷ സൂക്ഷ്മമായി തിരിച്ചറിയുക , അതായിരിക്കും അവരുടെ ഇഷ്ട ഭാഷ.അതേ രീതിയിൽ തിരിച്ചും പെരുമാറി നോക്കൂ ,പിന്നെ നിങ്ങൾക്കിടയിലെ പ്രണയം ഇല്ലാതാക്കാൻ ഒന്നിനും സാധിക്കില്ല.

Loading...

Leave a Reply

Your email address will not be published.

More News