Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:45 pm

Menu

Published on July 4, 2014 at 5:35 pm

കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ ചില എളുപ്പ വഴികൾ

how-to-maintain-normal-cholesterol

ശരീരത്തിലെ അമിത കൊഴുപ്പാണ്‌ കൊളസ്ട്രോൾ ഉണ്ടാകാൻ കാരണമാകുന്നത്. കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കാതിരുന്നാൽ ഒരു പരിധി വരെ കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ സാധിക്കും. ഭക്ഷണപദാർഥങ്ങളിൽ നിന്നും ആഗിരണം ചെയ്യപ്പെടുകയോ കരൾ തുടങ്ങിയ ആന്തരികാവയവങ്ങളിൽ സംശ്ലേഷിക്കപ്പെടുകയോ ചെയ്യുന്ന കൊളസ്ട്രോൾ, രക്തത്തിലൂടെയാണ്‌ ശരീരത്തിൽ വിതരണം ചെയ്യപ്പെടുന്നത്.കൊളസ്ട്രോൾ ശരീരത്തിന് മോശമായ ഒന്നല്ല, എന്നാൽ അമിതമായാൽ ഇത് ആരോഗ്യത്തിന് ദോഷം തന്നെയാണ്.കൊളസ്ട്രോൾ അമിതമായാൽ അത് ഹൃദയസ്തംഭനത്തിനും, മസ്തിഷ്കാഘാതത്തിനും വഴി വെയ്ക്കുന്നു.കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില എളുപ്പ വഴികളുണ്ട്.

1.കറിവേപ്പില
UAE Curbs Curry Leaf Import

ഭക്ഷണം പാകം ചെയ്യുമ്പോൾ അതിൽ ഉപയോഗിച്ചോ പച്ചയ്ക്കോ കറിവേപ്പില കഴിക്കുന്നത് കൊളസ്ട്രോളിനെ കുറയ്ക്കും.കറിവേപ്പിലയരച്ച് ചെറുതായി ഉരുട്ടി കാലത്ത് ചൂട് വെള്ളത്തില്‍ കഴിക്കുകയാണങ്കില്‍ കൊളസ്‌ട്രോള്‍ കാരണം ഉണ്ടാകുന്ന അസുഖങ്ങള്‍ക്ക് ശമനം കിട്ടും.

2. ഇഞ്ചി
ginger isolated on white backgrou

ചമ്മന്തി അരച്ചും,ചായയിൽ ചതച്ചിട്ടും ഇഞ്ചി ഉപയോഗിക്കാം.ഇത് കൊളസ്ട്രോളിനു മാത്രമല്ല മറ്റു ഉദരശല്യങ്ങൾക്കും വളരെ നല്ല ഔഷധമാണ്.ഇഞ്ചിയും, കറിവേപ്പിലയും അരച്ച് ദിവസവും രാവിലെ കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കുന്നതാണ്.

3. കാന്താരി മുളക്
how to reduce colustrol

കൊളസ്ട്രോൾ കുറയ്ക്കാൻ കാ‍ന്താരി മുളക് നല്ലൊരു ഔഷധമാണ്. ദിവസവും അഞ്ചോ ആറോ കാന്താരി മുളക് കഴിക്കുന്നത് കൊളസ്ട്രോളിനെ നിയന്ത്രിക്കുന്നു.

4.മോര്
reduce colastrol

കൊളസ്ട്രോൾ കുറക്കാന്‍ ഏറ്റവും ഉചിതമായ മാര്‍ഗം മോര് കുടിക്കലാണ്. മോര് കൊളസ്‌ട്രോള്‍ വര്‍ദ്ധനയ്ക്ക് കാരണമാകുന്ന ബൈല്‍ ആസിഡുകളുടെ പ്രവര്‍ത്തനം തടയുകയും അവയെ പുറംതള്ളുകയും ചെയ്യുന്നു. പച്ചയായും ,കാച്ചിയും മോര് ഉപയോഗിക്കാം. മോര്കാച്ചുമ്പോൾ, കറിവേപ്പിലയും, ഉലുവയും, വെളുത്തുള്ളിയും ഉപയോഗിച്ചാൽ ഏറെ ഗുണം ലഭിക്കും. പാട നീക്കിയ മോര് നല്ല ഒരു കൊളസ്ട്രോൾ നിയന്ത്രികനാണ്.

5. ഇലുമ്പി പുളി
reduce colastrol2

കറിയായും അച്ചാറായും ഇലുമ്പി പുളി ഉപയോഗിക്കാം.ഇത് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

6.വെളുത്തുള്ളി
reduce colustrol3

ഇത് കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ വളരെ നല്ലതാണ്. വെറുതെ ചവച്ചരച്ചു തിന്നുന്നതാണ് ഏറ്റവും നല്ലത്.അല്ലെങ്കിൽ കറിയിൽ വെളുത്തുള്ളിയുടെ അളവ് കൂട്ടിയാലും മതി.വെളുത്തുള്ളിയിലെ അലിസിന്‍ കൊളസ്‌ട്രോള്‍ രക്തധമനികളില്‍ പിടിയ്ക്കുന്നതു തടയുന്നു. രക്തം കട്ട പിടിയ്ക്കുന്നതു തടയാനും ഇതിന് സാധിയ്ക്കും.
7. സോയാബീൻ
reduce colustrol5

സോയാബീനും,സോയാമിൽക്ക് ഭക്ഷണങ്ങളും കൊളസ്ട്രോൾ കുറയ്ക്കാൻ നല്ല വഴിയാണ്. ദിവസം 27 ഗ്രാം സോയാ കഴിച്ചാല്‍ എല്‍.ഡി.എല്ലിൻറെ അളവ് ആറു മുതല്‍ ഒമ്പത് ശതമാനം വരെ കുറയുമെന്നാണ് വിശ്വാസം.
8.ഒലീവ്
reduce colustrol6

ഒലീവ് ഓയിലില്‍ പോളിഫിനോളുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലെ മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍ കൊളസ്‌ട്രോള്‍ തടയുന്നു. നല്ലതാണെന്നു കരുതി ഒലീവ് എണ്ണ വാരിക്കോരി ഉപയോഗിക്കുന്നതും ദോഷമാണ്.
9. ഗ്രീന്‍ ടീ
Green-Tea

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതില്‍ ഗ്രീന്‍ ടീയ്ക്ക് മുഖ്യപങ്കുണ്ട്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും ശരീരത്തിന് ദോഷകരമായ ട്രൈഗ്ലിസറൈഡുകള്‍ ഒഴിവാക്കാനും സഹായിക്കുന്നു.ഗ്രീന്‍ ടീ ശീലമാക്കിയാല്‍ മരുന്ന്‌ ഒഴിവാക്കി, വ്യായാമത്തിലൂടെ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനാകുമെന്ന് കാലിഫോര്‍ണിയയിലെ വെസ്‌റ്റേണ്‍ സര്‍വ്വകലാശാലയിലെ ഒരുകൂട്ടം ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

10. നെല്ലിയ്ക്ക
reduce colustrol7

നെല്ലിയ്ക്ക ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുകയും നല്ല കൊളസ്‌ട്രോള്‍ കൂട്ടുകയും ചെയ്യുന്ന ഒന്നാണ്. ഇതില്‍ വൈറ്റമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News