Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 5:50 pm

Menu

Published on June 22, 2019 at 9:00 am

ചര്‍മ്മത്തിന്റെ നിറം വർധിപ്പിക്കാൻ കാപ്പി പ്രയോഗം

how-to-make-and-apply-a-honey-and-coffee-face-mask

ചര്‍മ്മത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്. എങ്കിലും ഇതിനെ ഒരു പരിധി വരെ ഇല്ലാതാക്കുന്നതിന് നമ്മളെ കൊണ്ട് ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും ചെയ്യുന്നവരുണ്ട്. പക്ഷേ പ്രതിവിധി തേടുമ്പോള്‍ അത് കൃത്യമായത് അല്ലെങ്കില്‍ അത് പലപ്പോഴും ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. ചിലപ്പോള്‍ ഉള്ള സൗന്ദര്യത്തിന് തന്നെ ഇത് വില്ലനായി മാറുന്നുണ്ട്. പ്രായത്തെ മറികടക്കുന്നതിനും പ്രായം ചര്‍മ്മത്തില്‍ കാണിക്കുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനും നിരവധി മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എങ്കിലും പലപ്പോഴും ഇത് നമ്മുടെ ചര്‍മ്മത്തില്‍ എത്രത്തോളം വിശ്വസ്തതയോടെ ഉപയോഗിക്കാം എന്നുള്ളത് ശ്രദ്ധേയമായ ഒരു കാര്യമാണ്.

ചര്‍മ്മത്തിന്റെ നിറം കുറവും മുഖത്തെ കറുത്ത പുള്ളികളും പാടുകളും എല്ലാം പലപ്പോഴും പല വിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് നമ്മള്‍ ശ്രമിക്കേണ്ടത്. ഇതിന് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ഏറ്റവും ഉത്തമം. ചര്‍മ്മത്തിലെ ഏത് അസ്വസ്ഥതകളും ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് കാപ്പിയും തേനും. ഇത് രണ്ടും മിക്‌സ് ചെയ്ത് തേച്ചാല്‍ ചര്‍മ്മത്തിന്റെ നിറം നിലനിര്‍ത്താം എന്നത് തെളിയിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍ ;

അല്‍പം വീട്ടില്‍ പൊടിച്ച കാപ്പിപ്പൊടി, ഒരു ടീസ്പൂണ്‍ ഉപ്പ്, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ പഞ്ചസാര, ഒരു മുട്ട എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവയെല്ലാം കൊണ്ട് തന്നെയാണ് മുഖത്തിന്റെ നിറവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നത്. എങ്ങനെയെല്ലാം ഇത് തയ്യാറാക്കാം എന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം ;

ആദ്യം മുട്ട പൊട്ടിച്ചിട്ട് അതിലേക്ക് കാപ്പിപ്പൊടി ചേര്‍ക്കണം. ഇത് കട്ടകെട്ടാതെ ഇളക്കിയ ശേഷം അതിലേക്ക് ബാക്കി വരുന്ന എല്ലാ ചേരുവകളും നല്ലതു പോലെ മിക്‌സ് ചെയ്യണം. ഇത്തരത്തില്‍ ചെയ്ത ശേഷം ഇത് പത്ത് മിനിട്ട് സെറ്റ് ആവുന്നതിന് വേണ്ടി മാറ്റി വെക്കണം. എല്ലാം നല്ലതു പോലെ പേസ്റ്റ് പരുവത്തില്‍ ആയതിന് ശേഷം അത് മുഖത്ത് തേക്കാവുന്നതാണ്.

ഉപയോഗിക്കേണ്ട വിധം ;

മുടി നല്ലതു പോലെ ഒരു ബാന്‍ഡ് എടുത്ത് കെട്ടി വെക്കുക. അതിന് ശേഷം ഈ മിശ്രിതം മുഖത്ത് നല്ലതു പോലെ കൈ കൊണ്ട് തേച്ച് പിടിപ്പിക്കണം. എന്നാല്‍ കണ്ണിലും വായിലും ആവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത് ചര്‍മ്മത്തില്‍ നല്ലതു പോലെ മസ്സാജ് ചെയ്യേണ്ടതാണ്. ഈ സമയത്ത് ചര്‍മ്മത്തില്‍ തേക്കുന്ന ഈ മിശ്രിതം നല്ലതു പോലെ കട്ടിയാവാന്‍ തുടങ്ങും.

ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിച്ച ശേഷം ഇത് പതിനഞ്ച് മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയേണ്ടതാണ്. ഇത് ചര്‍മ്മത്തിന് ഉണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. പല വിധത്തിലുള്ള ചര്‍മ പ്രശ്‌നങ്ങള്‍ക്ക് നമുക്ക് ഇതിലൂടെ പരിഹാരം കാണാവുന്നതാണ്. എന്തൊക്കെ ചര്‍മ്മ പ്രശ്‌നങ്ങളെ നമുക്ക് ഇതിലൂടെ പരിഹരിക്കാം എന്ന് നോക്കാം.

ചര്‍മ്മത്തിന് നിറം

പല ക്രീമുകളും മറ്റും വാരിത്തേച്ചിട്ടും ചര്‍മ്മത്തിന് യാതൊരു വിധത്തിലുള്ള മാറ്റവും സംഭവിക്കുന്നില്ലെങ്കില്‍ പ്രകൃതിദത്തമായ ഈ മാര്‍ഗ്ഗം ഒന്ന് പരീക്ഷിച്ച് നോക്കൂ. ഇത് ചര്‍മ്മത്തില്‍ കാണിക്കുന്ന മാറ്റം ചില്ലറയല്ല. ചര്‍മ്മത്തിന് നിറവും തിളക്കവും ഈ പാക്ക് നല്‍കുന്നു.. ഇതില്‍ തേന്‍ കൂടി ചേരുന്നതോടെ ചര്‍മ്മത്തിന് പ്രായം തോന്നിക്കുകയും ഇല്ല. മാത്രമല്ല നമ്മളെ അലട്ടുന്ന സാധാരണ പ്രശ്‌നങ്ങള്‍ക്ക് കൂടി ഇതിലൂടെ പരിഹാരം കാണുന്നതിന് സാധിക്കുന്നു.

പ്രായത്തെ തടയുന്നു

പ്രായം പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. പലപ്പോഴും പ്രായം കൂടുന്നതിനനുസരിച്ച് അത് ചര്‍മ്മത്തില്‍ കാണിക്കുന്ന മാറ്റങ്ങള്‍ ചില്ലറയല്ല. പ്രായത്തെ ഇല്ലാതാക്കുന്നതിനും ചര്‍മ്മം സ്മാര്‍ട്ടാവുന്നതിനും സഹായിക്കുന്നുണ്ട് കാപ്പിപ്പൊടി തേന്‍ ഫേസ്പാക്ക്. ഇത് ചര്‍മ്മത്തിലെ പല അസ്വസ്ഥതകളേയും പൂര്‍ണമായും ഇല്ലാതാക്കി അകാല വാര്‍ദ്ധക്യം ചര്‍മ്മത്തില്‍ വരുത്തുന്ന പ്രശ്‌നങ്ങളെ ഒഴിവാക്കുന്നു.

മുഖക്കുരു

മുഖക്കുരു എന്ന പ്രശ്‌നവും പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ഇല്ലാതാക്കി ചര്‍മ്മം ക്ലിയറാക്കുന്നതിന് സഹായിക്കുന്നുണ്ട് കാപ്പിപ്പൊടി തേന്‍ ഫേസ്പാക്ക്. ഇത് മുഖക്കുരുവിനേയും മുഖക്കുരു പാടുകളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തിലെ ഏത് അസ്വസ്ഥതകള്‍ക്കും പരിഹാരം നല്‍കി മുഖത്തെ പ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ ചര്‍മ്മത്തിന്റെ കാര്യത്തില്‍ ഇനി പേടിക്കേണ്ട ആവശ്യമില്ല.

വരണ്ട ചര്‍മ്മം

ഈ കാലത്ത് പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് വരണ്ട ചര്‍മ്മം. അതിന് പരിഹാരം കാണുന്നതിനും ചര്‍മ്മത്തിന്റെ തിളക്കം തിരിച്ച് പിടിക്കുന്നതിനും ഏറ്റവും മികച്ച ഒന്നാണ് കാപ്പിപ്പൊടി തേന്‍ മിശ്രിതം. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് പത്ത് മിനിട്ട് കഴിഞ്ഞ് കഴുകിക്കളയൂ. ചര്‍മ്മത്തില്‍ കാണിക്കുന്ന മാജിക് ചില്ലറയല്ല എന്ന് നിങ്ങള്‍ക്ക് അനുഭവത്തിലൂടെ മനസ്സിലാകുന്നു. പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികളും നമുക്ക് ഇതിലൂടെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News