Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 8:34 am

Menu

Published on August 28, 2019 at 10:48 am

സൗന്ദര്യ പ്രശ്നങ്ങൾക്ക് പരിഹാരം കാപ്പിപ്പൊടി ..

how-to-make-coffee-and-coconut-oil-face-mask-for-glowing-skin

സൗന്ദര്യ സംരക്ഷണം വെല്ലുവിളിയാവുന്ന അവസ്ഥയിൽ അതിനെ പ്രതിരോധിക്കുന്നതിനും സൗന്ദര്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും നമ്മൾ നെട്ടോട്ടമോടുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. സൗന്ദര്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യാൻ പലരും തയ്യാറാവുന്നുമുണ്ട്. എന്നാൽ ഓരോ ദിവസവും കൃത്രിമമായി നമ്മൾ ചെയ്യുന്ന കാര്യങ്ങൾ നമ്മുടെ ചർമ്മത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന കാര്യം പലരും മറക്കുന്നു. നിറം വർദ്ധിപ്പിക്കുന്നതിനും സൗന്ദര്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനും പ്രകൃതിദത്തമാർഗ്ഗങ്ങൾ തന്നെയാണ് ഏറ്റവും ഉത്തമം.

ചർമ്മത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എങ്ങനെയെല്ലാം പരിഹാരം കാണാം എന്നുള്ളത് ഒരു വെല്ലുവിളി തന്നെയാണ്. അതിനെയെല്ലാം പ്രതിരോധിക്കുന്നതിന് ഇനി കാപ്പിപ്പൊടിയിൽ നല്ല കിടിലൻ ഒറ്റമൂലിയുണ്ട്. നല്ല കിടിലന്‍ കാപ്പി ഉണ്ടാക്കുന്നതിന് മാത്രമല്ല കാപ്പിപ്പൊടി ഉപയോഗിക്കുന്നത്. സൗന്ദര്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് നമുക്ക് കാപ്പിപ്പൊടി ഉപയോഗിക്കാവുന്നതാണ്. ഇത് ചർമ്മത്തിനുണ്ടാവുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം കാണാവുന്നതാണ്. എന്തൊക്കെയാണ് കാപ്പിപ്പൊടിയിൽ ചെയ്യാവുന്ന പൊടിക്കൈകൾ എന്ന് നമുക്ക് നോക്കാം.

കാപ്പിപ്പൊടിയും വെളിച്ചെണ്ണയും

കാപ്പിപ്പൊടിയും വെളിച്ചെണ്ണയും ചർമ്മത്തിൽ കാണിക്കുന്ന അത്ഭുതം ചില്ലറയല്ല. ഇത് രണ്ടും മിക്സ് ചെയ്ത് തേക്കുന്നതിലൂടെ അത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിച്ചാൽ സൗന്ദര്യത്തിന് വില്ലനാവുന്ന ഇരുണ്ട നിറമെന്ന പ്രതിസന്ധിക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇത് ചർമ്മത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ചർമ്മത്തെ വൃത്തിയാക്കുന്നു. സൗന്ദര്യത്തിന് വില്ലനാവുന്ന ഒന്നാണ് മൃതകോശങ്ങൾ. ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അതിന് കാപ്പിപ്പൊടി ഒരുബെസ്റ്റ് പരിഹാരമാണ്.

കാപ്പിപ്പൊടിയും പാലും

കാപ്പിപ്പൊടിയു പാലും അൽപം വെളിച്ചെണ്ണയും മിക്സ് ചെയ്ത് ഇത് മുഖത്ത് ഇട്ടാൽ ശരിക്കും ഫേഷ്യൽ ചെയ്ത ഫലം തന്നെ നമുക്ക് ലഭിക്കുന്നു. ഇതിൻറെ ഗുണങ്ങൾ നിരവധിയാണ്. കാപ്പിപ്പൊടി പാലിൽ ചാലിച്ച് മുഖത്ത് പുരട്ടുമ്പോൾ അത് ചർമ്മത്തിൽ കാണിക്കുന്ന മാജിക് ചില്ലറയല്ല. ഇളം ചൂടുവെള്ളത്തിൽ വേണം അതിന് ശേഷം മുഖം കഴുകേണ്ടത്. ഇത് ചർമ്മത്തിൽ രക്തചംക്രമണം വർദ്ധിപ്പിച്ച് ചർമ്മത്തിന്റെ ആരോഗ്യത്തിനും നിറത്തിനും സഹായിക്കുന്നു.

കാപ്പിപ്പൊടിയും ഒലീവ് ഓയിലും

കാപ്പിപ്പൊടിയും ഒലീവ് ഓയിലും മിക്സ് ചെയ്ത് സ്ട്രെച്ച് മാർക്ക് ഉള്ള സ്ഥലങ്ങളിൽ തേച്ച് പിടിപ്പിക്കുന്നത് സ്ട്രെച്ച് മാർക്സ് എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് നല്ലൊരു സ്ക്രബ്ബറായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിൽ അൽപം പഞ്ചസാര കൂടി മിക്സ് ചെയ്താൽ ഇത് ചർമ്മത്തിലെ പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. കാപ്പിപ്പൊടിയും ഒലീവ് ഓയിലും മിക്സ് ചെയ്ത് തേക്കുന്നതിലൂടെ അത് ചർമ്മത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല.

കാപ്പിപ്പൊടി ഐസ്ക്യൂബ്

കാപ്പിപ്പൊടി വെള്ളത്തിൽ മിക്സ് ചെയ്ത് ഇത് ഐസ്ക്യൂബ് ആക്കി മാറ്റി കണ്ണിന് താഴെ വെച്ചാൽ അത് കണ്ണിന് താഴെയുള്ള കറുപ്പിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. സൗന്ദര്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകൾക്കും ഇതിലൂടെ പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. കാപ്പിപ്പൊടിയിൽ അല്‍പം റോസ് വാട്ടർ കൂടി മിക്സ് ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് കൂടുതൽ ഗുണം നൽകുന്നുണ്ട്.

തൈരും കാപ്പിപൊടിയും

തൈരിൽ മിക്സ് ചെയ്ത് ഇത് മുഖത്ത് തേക്കുന്നതിലൂടെ അത് നല്ലൊരു സ്ക്രബ്ബറായി പ്രവർത്തിക്കുന്നുണ്ട്. ചർമ്മത്തിലെ അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിനും രക്തചംക്രമണം വർദ്ധിപ്പിച്ച് ആരോഗ്യമുള്ള ചർമ്മത്തിനും വളരെയധികം സഹായിക്കുന്നുണ്ട് ഈ കാപ്പിപ്പൊടി മിശ്രിതം. ഇത് പുരട്ടിയ ശേഷം ചൂടുവെള്ളത്തിൽ കഴുകിക്കളയാവുന്നതാണ്. ഇതിലൂടെ ചർമ്മത്തിലെ അസ്വസ്ഥതകളെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കുന്നു.

ഷാമ്പൂവും കാപ്പിപ്പൊടിയും

ഷാമ്പൂവും കാപ്പിപ്പൊടിയും മിക്സ് ചെയ്ത് അൽപം ചൂടുവെള്ളത്തിൽ കലക്കുക. ഇത് കാലിൽ നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത്തരത്തിൽ ചെയ്യുന്നതിലൂടെ അത് ചർമ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുകയും നല്ലൊരു ബോഡി സ്ക്രബ്ബായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഇത് ചർമ്മത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. പാദം വൃത്തിയായി സൂക്ഷിക്കുന്നതിനും അടിഞ്ഞ് കൂടിയിരിക്കുന്ന പല അഴുക്കിനേയും മറ്റും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട് ഇത്.

Loading...

Leave a Reply

Your email address will not be published.

More News