Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 5:07 pm

Menu

Published on August 29, 2019 at 11:36 am

ബോഡി ലോഷന്‍ വീട്ടിൽ തയ്യാറാക്കാം

how-to-make-home-made-lotion-for-skin-care

സൗന്ദര്യ സംരക്ഷണത്തിന്‍റെ കാര്യത്തിൽ ഏതൊക്കെ തരത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാവുമെന്ന് നമുക്ക് പറയാന്‍ സാധിക്കില്ല. കാരണം ഓരോ ദിവസം ചെല്ലുന്തോറും ചർമ്മ പ്രശ്നങ്ങളും ആരോഗ്യ പ്രശ്നങ്ങളും വളരെയധികം വര്‍ദ്ധിച്ച് വരുന്ന അവസ്ഥയാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കുന്നതിന് എന്തൊക്കെ ചെയ്യണം എന്നത് വളരെയധികം ശ്രദ്ധേയമായ ചില കാര്യങ്ങൾ ഉണ്ട്. ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും വീട്ടില്‍ തന്നെയുള്ള മാർഗ്ഗങ്ങളാണ് എന്തുകൊണ്ടും നല്ലത്. അതുകൊണ്ട് തന്നെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയും സൗന്ദര്യ സംരക്ഷണത്തിന് വേണ്ടിയും വീട്ടിൽ തന്നെയുള്ള ചില ഒറ്റമൂലികള്‍ നമുക്ക് നോക്കാം.

ബോഡി ലോഷൻ ഇത്തരത്തിൽ സൗന്ദര്യത്തിന് വളരെയധികം സഹായകമാവുന്ന ഒന്നാണ്. എന്നാൽ ഇതെങ്ങനെ വീട്ടിൽ തയ്യാറാക്കണം എന്നുള്ളത് പലർക്കും അറിയുകയില്ല. അത് സൗന്ദര്യ സംരക്ഷണത്തിന് എങ്ങനെയെല്ലാം സഹായിക്കുന്നു എന്ന് നോക്കാം. ബോഡി ലോഷൻ തയ്യാറാക്കിയാൽ അത് സൗന്ദര്യത്തിന് എന്തൊക്കെ ഗുണങ്ങൾ നൽകുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. എങ്ങനെ തയ്യാറാക്കാം എന്നും നോക്കാം.

ലോഷൻ തയ്യാറാക്കുന്ന രീതി ;

സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി ലോഷൻ തയ്യാറാക്കുന്നതിന് നമുക്ക് എന്തൊക്കെ കാര്യങ്ങൾ ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്. അതിന് വേണ്ടി വെളിച്ചെണ്ണ, വെള്ളം, ഒലീവ് ഓയിൽ, ആപ്പിൾ സിഡാർ വിനീഗർ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങൾ. 70-80 ശതമാനം വരെ വെള്ളമാണ് ബോഡി ലോഷനിലെ പ്രധാന ഘടകം. വെളിച്ചെണ്ണയും വെണ്ണയും ഇത് തയ്യാറാക്കുന്നതിന് വേണ്ടി ഉപയോഗിക്കാവുന്നതാണ്.

ബോഡി ലോഷൻ തയ്യാറാക്കുന്നതിന് വേണ്ടി അൽപം ശുദ്ധമായ വെള്ളം, ജോജോബ അല്ലെങ്കിൽ ആൽമണ്ട് ഓയിൽ അൽപം സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിക്കുന്ന മെഴുക്, മൂന്ന് തുള്ളി ലാക്റ്റിക് ആസിഡ് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങൾ. വെള്ളത്തിൽ അൽപം എണ്ണ മിക്സ് ചെയ്ത് ചെറിയ രീതിയിൽ ചൂടാക്കുക.ഇതിലേക്ക് മുകളിൽ പറഞ്ഞ എണ്ണകളിൽ 30 തുള്ളി ചേർക്കുക. ഇതിലേക്ക് അൽപം ആപ്പിൾ സിഡാർ വിനീഗർ കൂടി ചേർക്കാവുന്നതാണ്. റോസിന്റെ ഇതളുകൾ ഇതിൽ ചേർക്കണം. അതിന് ശേഷം ക്രീം രൂപത്തിൽ ആക്കിയെടുക്കുക. ഇത് ബോഡി ലോഷനായി ഉപയോഗിക്കാവുന്നതാണ്.

ചർമ്മം സോഫ്റ്റാവാൻ

ചർമ്മം സോഫ്റ്റ് ആവുന്നതിന് സഹായിക്കുന്ന ഒന്നാണ് ഈ ബോഡി ലോഷൻ. ചർമ്മത്തിലെ ഇത്തരം അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിനും ചർമ്മത്തെ വരൾച്ചയിൽ നിന്ന് സംരക്ഷിക്കുന്നതിനും എല്ലാം സഹായിക്കുന്നുണ്ട് ബോഡി ലോഷൻ. അതുകൊണ്ട് തന്നെ ഇത് കുളിക്കും മുൻപ് സ്ഥിരമായി തേക്കുന്നതിലൂടെ അത് സൗന്ദര്യത്തിന് സഹായിക്കുന്നു. ചർമ്മത്തിന്റെ ആരോഗ്യത്തിനും.

വരണ്ട ചർമ്മത്തിന് പരിഹാരം

വരണ്ട ചര്‍മ്മം പലപ്പോഴും സൗന്ദര്യത്തിന് വില്ലനാവുന്ന ഒന്നാണ്. അകാല വാർദ്ധക്യം പോലുള്ള അസ്വസ്ഥതകൾ ഇതിലൂടെ ഉണ്ടാവുന്നുണ്ട്. ഇതിനെ പരിഹരിക്കുന്നതിനും പ്രതിരോധിക്കുന്നതിനും മികച്ചതാണ് ഈ ബോഡി ലോഷൻ. അതുകൊണ്ട് തന്നെ ഈ അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് ആഴ്ചയിൽ മൂന്ന് തവണയെങ്കിലും നമുക്ക് ഈ ബോഡി ലോഷൻ ഉപയോഗിക്കാം.

ചുളിഞ്ഞ ചർമ്മം

ചുളിഞ്ഞ ചർമ്മം എല്ലാവരേയും അലട്ടുന്ന ഒന്നാണ്. അതിനെ പരിഹരിക്കുന്നതിനും ചർമ്മം സോഫ്റ്റാക്കി ചുളിവുകൾ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട് ബോഡി ലോഷൻ. വീട്ടിൽ തന്നെ തയ്യാറാക്കുന്നതിലൂടെ അത് ചർമ്മത്തിലെ അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. സൗന്ദര്യ സംരക്ഷണത്തിന് വില്ലനാവുന്ന പല പ്രതിസന്ധികള്‍ക്കും നമുക്ക് പെട്ടെന്ന് പരിഹാരം കാണാം ഈ ലോഷനിലൂടെ.

Loading...

Leave a Reply

Your email address will not be published.

More News