Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അടുക്കലയിലുണ്ടാവുന്ന ചെറിയ പ്രശ്നങ്ങൾ പോലും നമ്മുടെ വീട്ടമ്മമാരെ വല്ലാതെ അലട്ടാറുണ്ട്. അത്തരത്തിൽ ഒരു പ്രശ്നമാണ് എത്ര വൃത്തിയായി സൂക്ഷിച്ചാലും സിങ്ക് നിറം മങ്ങുന്നത്. പാത്രങ്ങള്‍ കഴുകുന്ന സ്റ്റെയിന്‍ലസ് സ്റ്റീല്‍ സിങ്ക് വൃത്തികേടാകാന്‍ സാധ്യതയേറെയാണ്. ഇതില്‍ വഴുവഴുപ്പും കറയുമെല്ലാം പെട്ടെന്നാവുകയും ചെയ്യും. സ്റ്റീല്‍ സിങ്ക് പഴയപോലെ വെട്ടിത്തിളങ്ങാനുള്ള ചില വഴികളുണ്ട്. ഇവയൊന്ന് പരീക്ഷിച്ച് നോക്കൂ
ബേക്കിംഗ് സോഡ, വെള്ളം
ബേക്കിംഗ് സോഡ, വെള്ളം എന്നിവ ചേര്‍ത്ത് പേസ്റ്റാക്കി സ്റ്റീല്‍ സിങ്കില്‍ പുരട്ടി സ്‌ക്രബ് ചെയ്യാം. ഇത് സിങ്കിന് നിറം നല്‍കും.
ആല്‍ക്കഹോള്‍
അല്‍പം ആല്‍ക്കഹോള്‍ സിങ്കില്‍ പുരട്ടി ഉരച്ചു കഴുകാം. സിങ്കിന് നിറം ലഭിയ്ക്കാന്‍ ഇതും ഒരു വഴിയാണ്
കാസ്റ്റിക് സോഡ
സിങ്ക് വൃത്തിയാക്കാന്‍ കാസ്റ്റിക് സോഡയും നല്ലതാണ്. ഇത് സിങ്കില്‍ ഒഴിച്ചു കഴുകാം.
ഒലീവ് ഓയില്‍
അല്‍പം ഒലീവ് ഓയില്‍ ടിഷ്യൂ പേപ്പറില്‍ പുരട്ടി സിങ്ക് ഉരച്ചു കഴുകാം. പെട്ടെന്നു തന്നെ വൃത്തിയാകും. നിറവും ലഭിയ്ക്കും.
വിനെഗര്‍
വിനെഗറില്‍ തുണി മുക്കി സിങ്ക് വൃത്തിയാക്കാം. ഇതും സിങ്കിന് നല്ല നിറം നല്‍കും.
Leave a Reply