Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാട്സാപ്പിൽ ഏറെ ഏറെ പുതുമയുള്ള ഒരു പ്രത്യേകതയായിരുന്നു അയച്ച മെസ്സേജുകൾ ആർക്കാണോ അയച്ചത് അവർ വായിക്കും മുമ്പ് ഡിലീറ്റ് ചെയ്യാനുള്ള അപ്ഡേറ്റ്. ഈ പുതിയ അപ്ഡേറ്റ് വാർത്തകളിൽ നിന്നും മായും മുമ്പ് തന്നെയിതാ പുതിയൊരു പ്രശ്നം വന്നിരിക്കുന്നു. ഡിലീറ്റ് ചെയ്ത മെസ്സേജുകൾ വായിക്കാൻ പറ്റും എന്നതാണ് ആ പ്രത്യേകത. ഇത് വാട്സാപ്പ് ആപ്പിന്റെ പുത്തൻ അപ്ഡേറ്റിനു ഒരു അപവാദം തന്നെയാണ് എന്ന് തീർച്ച. ഒരു സ്പാനിഷ് ആൻഡ്രോയ്ഡ് ബ്ലോഗിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ഈ വിഷയത്തിൽ നടത്തിയ കണ്ടെത്തലുകൾ ഈ കാര്യം ശരി വെക്കുന്നതായിരുന്നു.
എങ്ങനെ വായിക്കാം
ആൻഡ്രോയ്ഡ് ആപ്പുകളെ കുറിച്ച് വലിയ അറിവും പരിജ്ഞാനവും ഒന്നും വേണമെന്നില്ല ഇത് മനസ്സിലാക്കാൻ. ഇത് ചെയ്യാൻ മൂന്നു വഴികളുണ്ട്. മൂന്നും എളുപ്പം തന്നെ.
1. ഏതെങ്കിലും ഒരു നോട്ടിഫിക്കേഷൻ ലോഗ്, അല്ലെങ്കിൽ നോട്ടിഫിക്കേഷൻ ഹിസ്റ്ററി ആപ്പ് ഡൌൺലോഡ് ചെയ്യുക. ശേഷം ഇത് ഓൺ ചെയ്തു വെക്കുക. തുടർന്ന് വരുന്ന വാട്സാപ്പ് മെസ്സേജുകളിൽ ഡിലീറ്റ് ചെയ്യപ്പെടുന്നവ ഈ ആപ്പിൽ കയറി നോക്കിയാൽ കാണാം. (ഡിലീറ്റ് ചെയ്ത വാട്സാപ്പ് മെസ്സേജുകൾ മാത്രമല്ല, സകല നോട്ടിഫിക്കേഷനുകളും ഇവിടെയുണ്ടാകും. അതിൽ നിന്നും മനസ്സിലാക്കിയെടുക്കാം ഏതാണ് ഡിലീറ്റ് ചെയ്തത് എന്ന്)
2. നോവ ലോഞ്ചർ പോലെയുള്ള ചില ലോഞ്ചറുകളിൽ ആക്ടിവിറ്റി ലോഗ് വിഡ്ജറ്റ് ആയി സെറ്റ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്. വിഡ്ജറ്റിൽ പോയി അത് സെറ്റ് ചെയ്ത ശേഷം വരുന്ന ആക്ടിവിറ്റി ലോഗുകളിൽ വാട്സാപ്പ് നോട്ടിഫിക്കൻറുകളിൽ ഡിലീറ്റ് ചെയ്യപ്പെട്ട മെസ്സേജ് ഉണ്ടെങ്കിൽ അതും കാണാം.
3. ഇത് രണ്ടുമല്ലാതെ ആൻഡ്രോയിഡിനെ കുറിച്ച് ചെറിയ തോതിലെങ്കിലും പരിജ്ഞാനമുള്ള ആളുകൾക്ക് ആക്ടിവിറ്റി ലോഗിൻ നേരിട്ട് കയറി നോട്ടിഫിക്കേഷനുകൾ ചെക്ക് ചെയ്യാം.
ഇങ്ങനെയൊക്കെ ഉണ്ടെങ്കിലും പൂർണ്ണമായും പര്യാപ്തമായ രീതിയിലുള്ള ഒരു ട്രിക്ക് ആയി ഇതിനെ കരുതാനൊക്കില്ല. എങ്കിലും ആവശ്യക്കാർക്ക് ട്രൈ ചെയ്തു നോക്കാം.
എന്തുകൊണ്ട്
എങ്ങനെയാണ് ഈ ഫീച്ചർ ഉപയോഗിക്കുക എന്ന് ഇനി നോക്കാം.. അതിനു മുമ്പ് എന്താണ് ഇങ്ങനെ വായിക്കാൻ പറ്റുന്നത് എന്നതിന്റെ കാരണം മനസ്സിലാക്കാം. സംഭവം ഇത്ര മാത്രം. ആൻഡ്രോയിഡ് ഫോണിൽ വരുന്ന എല്ലാ നോട്ടിഫിക്കേഷനുകളും ആൻഡ്രോയിഡ് ലോഗ് ഹിസ്റ്ററിയിൽ റെക്കോർഡ് ചെയ്യപ്പെടുന്നുണ്ട്. അതിനാൽ വാട്സാപ്പ് ആപ്പിൽ നമ്മൾ ഡിലീറ്റ് ചെയ്താലും ആ നോട്ടിഫിക്കേഷൻ ലോഗ് ഫോണിൽ തന്നെ ഉണ്ടാകും. അത് പുറത്തെടുത്തു നമുക്ക് കാണാൻ പറ്റും. ഇതാണ് സംഭവം.
Leave a Reply