Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 12, 2024 12:37 pm

Menu

Published on June 24, 2019 at 5:24 pm

സൗന്ദര്യത്തിന് ഇനി വഴുതനങ്ങ മതി…

how-to-remove-freckles-with-eggplant

ആരോഗ്യത്തിന് ഉപയോഗിക്കുന്ന പല വസ്തുക്കളും സൗന്ദര്യത്തിനും ഉപയോഗിക്കാവുന്നവയാണ്. എന്നാല്‍ പലപ്പോഴും ഇവയെല്ലാം എങ്ങനെ ഉപയോഗിക്കണം എന്നുള്ളത് ഒരു വെല്ലുവിളിയായി മാറുന്ന അവസ്ഥയാണ് ഉള്ളത്. ഇത്തരം അവസ്ഥകളില്‍ വഴുതനങ്ങ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉപയോഗിക്കാവുന്ന ഒന്നാണ്. പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് വഴുതനങ്ങ മികച്ചതാണ്. എന്നാല്‍ അത് എങ്ങനെയെല്ലാം ചര്‍മ്മത്തില്‍ ഉപയോഗിക്കണം എന്നുള്ളത് എപ്പോഴും ഒരു വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്.

നമ്മളെ സ്ഥിരം വലക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് നമുക്ക് വഴുതനങ്ങ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ പലപ്പോഴും ഇതിന് എന്തൊക്കെ ഗുണങ്ങള്‍ ഉണ്ടെന്ന കാര്യം പലര്‍ക്കും അറിയുകയില്ല. സൗന്ദര്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് വഴുതനങ്ങ ഇനി ഉപയോഗിക്കാം. പല സൗന്ദര്യ പ്രതിസന്ധികളും നമ്മുടെ തന്നെ അശ്രദ്ധ മൂലം ഉണ്ടാവുന്നതാണ്. ചര്‍മ്മത്തിലെ ബ്രൗണ്‍ സ്‌പോട്ടുകള്‍, ഫ്രക്കിള്‍സ് എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് നമുക്ക് ഇനി വഴുതനങ്ങ ഉപയോഗിക്കാം. ആരോഗ്യത്തിനും സൗന്ദര്യത്തിനും നമുക്ക് വഴുതനങ്ങ ഉപയോഗിക്കാവുന്നതാണ്. എങ്ങനെയെന്ന് നോക്കാം

ഫ്രക്കിള്‍സ്

ചര്‍മ്മത്തില്‍ പലരേയും അസ്വസ്ഥമാക്കുന്ന ഒന്നാണ് ഫ്രക്കിള്‍സ്. ഇത് കവിളിന് ഇരുവശത്തും കാണപ്പെടുന്നത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന ആത്മവിശ്വാസക്കുറവിന് കാരണമാകുന്നുണ്ട്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് നമുക്ക് വഴുതനങ്ങ ഉപയോഗിക്കാവുന്നതാണ്. വഴുതനങ്ങ വട്ടത്തില്‍ മുറിച്ച് ഇത് ചര്‍മ്മത്തില്‍ നല്ലതു പോലെ ഉരസുക. അഞ്ച് മിനിട്ട് ഇത് ചെയ്ത് കൊണ്ടിരിക്കുക. ഇത് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ഫ്രക്കിള്‍സിന് പരിഹാരം കാണുന്നതിന് സഹായിക്കുകയും ഫ്രക്കിള്‍സ് പാടുകള്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. പതിനഞ്ച് മിനിട്ടിനു ശേഷം മുഖം കഴുകേണ്ടതാണ്. ഇത് ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ചെയ്ത് നോക്കൂ. ചര്‍മ്മത്തിലെ ഫ്രക്കിള്‍സ് പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ചതാണ് ഇത്.

അരിമ്പാറ

അരിമ്പാറ ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന അസ്വസ്ഥത ചില്ലറയല്ല. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് വഴുതനങ്ങ. ഒരു കഷ്ണം വഴുതനങ്ങ മുറിച്ച് ഇത് അരിമ്പാറക്ക് മുകളില്‍ വെച്ച് ബാന്‍ഡേജ് കൊണ്ട് ഒട്ടിച്ച് വെച്ച് കിടക്കുക. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ അരിമ്പാറ അപ്രത്യക്ഷമാവുന്നു. രണ്ട് മൂന്ന് പ്രാവശ്യം ചെയ്യുമ്പോള്‍ തന്നെ അത് ചര്‍മ്മത്തില്‍ നിന്ന് അരിമ്പാറ കൊഴിഞ്ഞ്‌പോവുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല ഇത് പിന്നീട് അരിമ്പാറ വരാതിരിക്കുന്നതിനുള്ള ഒരു മുന്‍കരുതല്‍ കൂടിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ല.

മുഖക്കുരു

മുഖക്കുരു പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് വഴുതനങ്ങ. ഇത് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല വിധത്തിലുള്ള പ്രതിസന്ധികളേയും ഇല്ലാതാക്കി ആരോഗ്യവും സൗന്ദര്യവും തിളക്കവും നല്‍കുന്ന ചര്‍മ്മത്തിന് സഹായിക്കുന്നു. വഴുതനങ്ങ അരച്ച് പേസ്റ്റ് രൂപത്തിലാക്കി മുഖക്കുരുവിന് മുകളില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. ഇത് ചര്‍മ്മത്തിലെ പല അസ്വസ്ഥതകള്‍ക്കും അറുതി വരുത്തി മുഖക്കുരു വേരോടെ പിഴുത് പോരുന്നതിന് സഹായിക്കുന്നു.

മൃദുവായ ചര്‍മ്മം

ചര്‍മ്മത്തിന്റെ മാര്‍ദ്ദവം വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. അതിനായി വഴുതനങ്ങ ഫേസ്മാസ്‌ക് തയ്യാറാക്കാവുന്നതാണ്. എണ്ണമയമുള്ള ചര്‍മ്മക്കാര്‍ക്ക് ഏറ്റവും നല്ല പരിഹാരമാര്‍ഗ്ഗമാണ് വഴുതനങ്ങ. ഒരു വഴുതനങ്ങ നല്ലതു പോലെ അരച്ച് അതിലേക്ക് അല്‍പം തൈര് മിക്‌സ് ചെയ്യുക. ഇത് മുഖത്താകെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത്തരത്തില്‍ തേച്ച് പിടിപ്പിച്ച ശേഷം 20 മിനിട്ടിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. ഇത് ചര്‍മ്മം നല്ല സോഫ്റ്റ് ആവുന്നതിനും മൃദുവായ ചര്‍മ്മം ലഭിക്കുന്നതിനും സഹായിക്കുന്നു. ചര്‍മ്മത്തിന്റെ പല അസ്വസ്ഥതകള്‍ക്കും നമുക്ക് ഇതിലൂടെ പരിഹാരം കാണാവുന്നതാണ്.

ചര്‍മ്മത്തിന്റെ ആരോഗ്യം

ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് വഴുതനങ്ങ. ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം വഴുതനങ്ങ കൂടി ഉള്‍പ്പെടുത്തിയാല്‍ അത് ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും വില്ലനാവുന്ന ചര്‍മ്മത്തിന്റെ ആരോഗ്യമില്ലായ്മ പലപ്പോഴും സൗന്ദര്യത്തെ ബാധിക്കുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് വഴുതനങ്ങ. ചര്‍മ്മത്തിന് ആരോഗ്യവും തിളക്കവും വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ച് നില്‍ക്കുന്ന ഒന്നാണ് വഴുതനങ്ങ. ഭക്ഷണത്തില്‍ ധാരാളം വഴുതനങ്ങ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.

പാലുണ്ണി

പാലുണ്ണി അഥവാ സ്‌കിന്‍ടാഗ് അതിന് പരിഹാരം കാണുന്നതിനും വഴുതനങ്ങ മികച്ചതാണ്. വഴുതനങ്ങ ചെറിയ കഷ്ണമാക്കി അത് സ്‌കിന്‍ടാഗിന് മുകളില്‍ ഒട്ടിച്ച് വെക്കുക. ഇത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം നല്‍കി പാലുണ്ണി പറിഞ്ഞ് പോരുന്നതിന് സഹായിക്കുന്നു. സൗന്ദര്യത്തിന് വില്ലനാവുന്ന ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കി ചര്‍മ്മത്തിലെ അരിമ്പാറയേയും പാലുണ്ണിയെയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് വഴുതനങ്ങ ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

കണ്ണിന് താഴെ കറുപ്പ്

കണ്ണിന് താഴെയുള്ള കറുപ്പിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് വഴുതനങ്ങ. ഇത് വട്ടത്തില്‍ മുറിച്ച് റോസ് വാട്ടറില്‍ മുക്കി കണ്ണിന് മുകളില്‍ വെക്കുക. 15, മിനിട്ടിന് ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ ചര്‍മ്മത്തിലെ വില്ലനായ കണ്ണിനു താഴെയുള്ള കറുപ്പിനെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. ഒരാഴ്ച സ്ഥിരമായി ചെയ്ത് നോക്കൂ. ഇത് കണ്ണിനു താഴെയുള്ള കറുപ്പിനെ നിശ്ശേഷം മാറ്റുന്നു.

Loading...

Leave a Reply

Your email address will not be published.

More News