Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കണ്ണിന് ആരോഗ്യവും മുഖത്തിന് അഴകും നല്‍കുന്നതില്‍ കണ്ണടകള്‍ക്ക് വലിയ പങ്കുണ്ട്. കാഴ്ചത്തകരാറുകള്‍ക്കുള്ള പരിഹാരമെന്ന നിലയിലും ഭംഗിക്കുവേണ്ടിയുമെല്ലാം ആളുകള്‍ കണ്ണട ഉപയോഗിക്കുന്നുണ്ട്. കാഴ്ചയുടെ കാര്യമായതുകൊണ്ടുതന്നെ കണ്ണട തിരഞ്ഞെടുക്കുമ്പോഴും കൈകാര്യം ചെയ്യുമ്പോഴും പലരും ശ്രദ്ധിക്കാതെ പോവുന്ന ചില കാര്യങ്ങളിതാ..
കണ്ണട വാങ്ങുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം?
കാഴ്ച വൈകല്യങ്ങള്‍ക്കാണ് കണ്ണട വാങ്ങുന്നതെങ്കില്‍ അത് വിദഗ്ധ ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കണം. പരിശോധനയ്‌ക്കെത്തുമ്പോള്‍ കണ്ണിന്റെ പ്രശ്‌നം, ജീവിത-ജോലി സാഹചര്യങ്ങള്‍ എന്നിവയെല്ലാം വ്യക്തമാക്കണം. ജീവിതശൈലി രോഗങ്ങളുണ്ടെങ്കില്‍ അതിനെക്കുറിച്ചും പറയണം. കണ്ണടയുടെ ലെന്‍സ് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ മാത്രമേ വാങ്ങാന്‍ പാടുള്ളൂ.
ലെന്‍സ് തിരഞ്ഞെടുക്കുമ്പോള്‍ ;
കണ്ണ് പരിശോധിക്കുന്നതിലൂടെ ഏതുതരം ലെന്‍സാണ് യോജിച്ചതെന്ന് ഡോക്ടര്‍ക്ക് പറയാന്‍ കഴിയും. ദീര്‍ഘദൃഷ്ടിയുള്ളവര്‍ക്ക് കോണ്‍വെക്‌സ് ലെന്‍സും ഹ്രസ്വദൃഷ്ടിയുള്ളവര്‍ക്ക് കോണ്‍കേവ് ലെന്‍സുമാണ് ഉത്തമം. മിശ്തൃഷ്ടി അഥവാ അസ്റ്റിഗ്മാറ്റിസം ഉള്ളവര്‍ക്ക് സിലിന്‍ഡ്രിക്കല്‍ ലെന്‍സാണ് നിര്‍ദ്ദേശിക്കാറുള്ളത്. വെള്ളെഴുത്ത് പോലുള്ള പ്രശ്‌നങ്ങള്‍ സാധാരണ കോണ്‍വെക്‌സ് ലെന്‍സ് ഉപയോഗിത്താണ് പരിഹരിക്കാറുള്ളത്. എന്നാല്‍ ഇതേ ലെന്‍സിലൂടെ ദൂരക്കാഴ്ച നടത്തുന്നത് പ്രശ്‌നമാവാറുണ്ട്. ഇതിന് പ്രതിവിധിയായി ദൂരക്കാഴ്ച മേലെയും വായിക്കാനുള്ള ഭാഗം അടിയിലുമായി ക്രമീകരിച്ചുള്ള ബൈഫോക്കല്‍ ലെന്‍സുകളും നല്‍കാറുണ്ട്.
കണ്ണടയുടെ മുകളിലൂടെ നോക്കുന്നത് നല്ലതാണോ?
ഹ്രസ്വദൃഷ്ടിയുള്ളവരാണ് സാധാരണ ഇങ്ങനെ ചെയ്യുന്നതായി കണ്ടിട്ടുള്ളത്. വായിക്കാനായി ഗ്ലാസ്സിലൂടെ നോക്കുകയും അകലത്തേക്ക് കണ്ണടയ്ക്ക് മുകളിലൂടെ നോക്കുകയുമാണ് ചെയ്യാറുള്ളത്. ഇങ്ങനെ അഡ്ജസ്റ്റ് ചെയ്യുന്നതിലൂടെ ലെന്‍സിന്റെ പവറില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്. ദീര്‍ഘകാലം ഇങ്ങനെ ചെയ്യുന്നത് കാഴ്ചയെ ബാധിക്കാം.
കണ്ണട അയഞ്ഞ് മൂക്കിലേക്ക് ഇറങ്ങി നില്‍ക്കുന്നത് ദോഷമാണോ?
തീര്‍ച്ചയായും ദോഷമാണ്. ഗ്ലാസ് കൃത്യമായ സ്ഥാനത്തിരുന്നാല്‍ മാത്രമേ കാഴ്ച സാധ്യമാകൂ. ഇടയ്ക്ക് ഇളക് താഴേക്ക് വന്നാല്‍ കാഴ്ചയ്ക്ക് തടസമുണ്ടാവും. മാത്രമല്ല ലെന്‍സിന്റെ പവറില്‍ മാറ്റം വരാനും സാധ്യതയുണ്ട്. ദീര്‍ഘകാലം ഇങ്ങനെ ചെയ്യന്നത് കാഴ്ചയെ ബാധിക്കാം.
കണ്ണട എങ്ങനെ വൃത്തിയാക്കണം
Leave a Reply