Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 2:00 pm

Menu

Published on January 4, 2019 at 2:24 pm

പൊള്ളലേറ്റാൽ പേസ്റ്റ് പുരട്ടണോ?

how-to-treat-a-burn

അശ്രദ്ധയും തിടുക്കവും മൂലം അടുക്കള ജോലിക്കിടെ ചിലപ്പോള്‍ ചെറിയ തോതില്‍ പൊള്ളലേല്‍ക്കാറുണ്ട്. അങ്ങനെ സംഭവിച്ചാല്‍ കൃത്യമായ പ്രഥമ ശുശ്രൂഷ നല്‍കണം. പൊള്ളല്‍ ഗുരുതരമാണെങ്കില്‍ ആശുപത്രിയിലെത്തിച്ച് കൃത്യമായ ചികിത്സയും നല്‍കേണ്ടതുണ്ട്. ആവി തട്ടിയുള്ള പൊള്ളല്‍, സ്റ്റൗവ്വിലെ ബര്‍ണറില്‍നിന്നുള്ള പൊള്ളല്‍, ചൂടുപാത്രത്തില്‍ സ്പര്‍ശിച്ചുകൊണ്ടുള്ള പൊള്ളല്‍, തിളച്ച വെള്ളം ദേഹത്ത് വീണുള്ള പൊള്ളല്‍ എന്നിങ്ങനെ നാല് തരത്തിലുള്ള പൊള്ളലുകളാണ് അടുക്കളയില്‍ വെച്ചുണ്ടാവുന്നത്.

പൊള്ളലേറ്റാല്‍ ;

– പൊള്ളലേറ്റയാളെ അതിന് കാരണമായ വസ്തുവില്‍നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുക
– പൊള്ളിയ ഭാഗം ശുദ്ധജലം കൊണ്ട് കഴുകുക. ഇതിന് പൈപ്പ് തുറന്ന് പൊള്ളിയ ഭാഗം അതിന് താഴെ
പിടിക്കുന്നതാണ് നല്ലത്.
– പൊള്ളിയ ഭാഗം വൃത്തിയുള്ള പോളിത്തീന്‍ കവര്‍ കൊണ്ട് മൂടി ആശുപത്രിയിലേക്ക് കൊണ്ടുപോവുക
– പൊള്ളിയപ്പോള്‍ ഉണ്ടാവുന്ന കുമിളകള്‍ പൊട്ടിക്കരുത്
– ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ഓയിന്റ്‌മെന്റ് മാത്രമേ പൊള്ളിയ ഭാഗത്ത് പുരട്ടാവൂ

പേസ്റ്റ്, തേന്‍ പുരട്ടരുത്

പൊള്ളിയതിന് മുകളില്‍ ഐസ്, പേസ്റ്റ്, മഷി, തേന്‍, കാപ്പിപ്പൊടി തുടങ്ങിയവയൊന്നും പുരട്ടരുത്. അത് പൊള്ളിയ ഭാഗത്ത് പഴുപ്പുണ്ടാക്കാനും അണുബാധ ഉണ്ടാക്കാനും ഇടയാക്കും. പേസ്റ്റിലും മഷിയിലുമുള്ള രാസവസ്തുക്കള്‍ പൊള്ളിയ ചര്‍മത്തിലൂടെ എളുപ്പത്തില്‍ ഉള്ളില്‍ കടന്നാണ് അണുബാധയുണ്ടാക്കുന്നത്. ചികിത്സ നല്‍കുന്നതിന് തൊട്ടുമുമ്പ് ഇത് നീക്കം ചെയ്യുക എന്നത് ശ്രമകരമാണ്.

പോള പൊട്ടിക്കരുത്, അണുബാധ ഉണ്ടാവും

പൊള്ളലേല്‍ക്കുമ്പോള്‍ കോശകലകളിലെ ജലാംശം വലിയ തോതില്‍ നഷ്ടപ്പെടും. ഇത് കോശങ്ങള്‍ക്കിടയില്‍ കേന്ദ്രീകരിക്കപ്പെടുമ്പോള്‍ ശരീരത്തില്‍ പോളയുണ്ടാകാം. ഇത് പൊട്ടിക്കുന്നത് അണുബാധയ്ക്ക് ഇടയാക്കും. പൊട്ടിപ്പോകാതിരിക്കാന്‍ പോള പൂര്‍ണമായും മറയുന്ന രീതിയില്‍ വൃത്തിയുള്ള തുണികൊണ്ട് മൂടി അയഞ്ഞ രീതിയില്‍ കെട്ടുന്നതാണ് നല്ലത്. പിന്നീട് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആന്റി ബയോട്ടിക് ക്രീം പുരട്ടാം.

Loading...

Leave a Reply

Your email address will not be published.

More News