Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 1:39 pm

Menu

Published on October 10, 2018 at 4:52 pm

മുടി വളരാൻ ഇതാ ഒരു ഒറ്റമൂലി

how-to-use-hibiscus-for-hair-care

മുട്ടോളമെത്തുന്ന മുടിയായിരിക്കും എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ പലപ്പോഴും ഇത് പലരുടേയും ആഗ്രഹം മാത്രമായി ഒതുങ്ങിപ്പോവും എന്നതാണ് സത്യം. കാരണം ആഗ്രഹിക്കുന്നത് പോലെ മുടി വളരണം എന്നില്ല. അതിനായി ചില കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ കൊടുക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. നല്ല ആരോഗ്യമുള്ള മുടി വേണം എന്ന് ആഗ്രഹമുള്ളവര്‍ക്ക് അല്‍പം ബുദ്ധിമുട്ടേണ്ടത് അത്യാവശ്യമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്‌നമുണ്ടെങ്കിലും അത് മുടിയുടെ വളര്‍ച്ചക്ക് സഹായിക്കുന്നു.

മുടി വളരാന്‍ പല വിധത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കണം. നല്ല നാടന്‍ വഴികള്‍ തന്നെ നമ്മുടെ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു. ചെമ്പരത്തി ആരോഗ്യവും കരുത്തും ഉള്ള മുടി വളരാൻ സഹായിക്കുന്നു. അതിനായി ചെമ്പരത്തി ഏതൊക്കെ രീതിയില്‍ ഉപയോഗിക്കാം എന്ന കാര്യം അറിയേണ്ടത് അത്യാവശ്യമാണ്. മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതിന് ചെമ്പരത്തി എങ്ങനെയൊക്കെ ഉപയോഗിക്കാം എന്ന് നോക്കാം. ഇത് ഏറ്റവും അധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഏതൊക്കെയാണ് ഉള്ളത് എന്ന് നോക്കാം. ഇത്തരം മാര്‍ഗ്ഗങ്ങള്‍ നോക്കി നമുക്ക് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാം എന്ന് നോക്കാം.

ഹെയര്‍മാസ്‌കുകള്‍

മുടിയുടെ ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ചെമ്പരത്തി കൊണ്ടുള്ള വിവിധ തരത്തിലുള്ള ഹെയര്‍മാസ്‌കുകള്‍ സഹായിക്കുന്നു. ചെമ്പരത്തിയ്ക്കുള്ള അത്രയേറെ ഗുണങ്ങള്‍ നമ്മളില്‍ പലരും അറിയാതെ പോകുന്നു. എന്നാല്‍ ഇനി ചെമ്പരത്തി ഹെയര്‍മാസ്‌ക് തയ്യാറാക്കി മുടിയുടെ ആരോഗ്യവും സൗന്ദര്യവും നമുക്ക് തിരിച്ച് പിടിയ്ക്കാം. അതിനായി ഏതൊക്കെ വിധത്തില്‍ ചെമ്പരത്തി ഉപയോഗിക്കാം എന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം

മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ ചെമ്പരത്തി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ആദ്യമായി ചെമ്പരത്തി നല്ലതു പോലെ കഴുകി വൃത്തിയാക്കിയതിനു ശേഷം അതിനു പുറകിലുള്ള പച്ച നിറത്തോട് കൂടിയ വേര് കളയാം. ശേഷം ചെമ്പരത്തി മികിസിയില്‍ ഇട്ട് അരച്ചെടുക്കാം. മുടിയുടെ അഴകിന് ചെമ്പരത്തിയോളം പറ്റിയ മറ്റൊരു മരുന്നില്ല എന്ന് തന്നെ പറയാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

ശ്രദ്ധിക്കേണ്ടവ

എന്നാല്‍ ചെമ്പരത്തി ഇല അരക്കുമ്പോള്‍ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതായുണ്ട്. അതെല്ലാം മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു. ചെമ്പരത്തിയുടെ ഇല അരയ്ക്കുമ്പോള്‍ ഇതിനോടൊപ്പം അല്‍പം തൈര് കൂടി മിക്സ് ചെയ്യാം. പേസ്റ്റ് രൂപത്തിലാകുന്നത് വരെ അരച്ചെടുക്കാം. തൈര് മുടിക്ക് നല്ല തണുപ്പും ആരോഗ്യവും മോയ്‌സ്ചുറൈസ് ഫീലും നല്‍കുന്നു. ഇത് മുടിയുടെ തിളക്കം നല്‍കാന്‍ വളരെയധികം സഹായിക്കുന്നു.

തേന്‍ ചേർക്കാം

തൈര് ചേര്‍ത്ത് അരച്ചെടുത്ത ചെമ്പരത്തി ഇലയിലേക്ക് അല്‍പം തേന്‍ മിക്‌സ് ചെയ്യണം. അരച്ചെടുത്ത മിശ്രിതത്തിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ക്കാം. തേന്‍ മിക്സ് ചെയ്ത് നല്ലതു പോലെ ഇളക്കാം. തേന്‍ ചേര്‍ക്കുന്നത് തലയിലുണ്ടാവുന്ന അണുബാധപോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പലപ്പോഴും ആരോഗ്യത്തിന് വില്ലനായി മാറുന്ന ഫംഗസ് അണുബാധക്കും പരിഹാരം കാണുന്നതിനും തേന്‍ ചേര്‍ക്കുന്നത് സഹായിക്കുന്നു. മാത്രമല്ല മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും മുടിക്ക് ആരോഗ്യം നല്‍കുന്നതിനും മികച്ചതാണ് ഇത്.

റോസ് മേരി ഓയില്‍

തേനും തൈരും കൂടി മിക്‌സ് ചെയ്തതിലേക്ക് ഇനി ചേര്‍ക്കേണ്ടത് റോസ് മേരി ഓയിലാണ്. റോസ് മേരി ഓയില്‍ കൂടി ഇതിനോടൊപ്പം ചേര്‍ക്കാവുന്നതാണ്. ഇത് മുടിവളര്‍ച്ചയെ ത്വരിതഗതിയിലാക്കും. മാത്രമല്ല മുടിക്ക് വില്ലനെന്ന് തോന്നുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു. മുടിയുടെ ആരോഗ്യത്തിന് പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണാന്‍ ഇത് സഹായിക്കുന്നു. അതുകൊണ്ട് മുടിക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ ഇനി ഇത് എങ്ങനെ ഉപയോഗിക്കണം എന്ന് നോക്കാം.

ഉപയോഗിക്കേണ്ട വിധം

എല്ലാ മിശ്രിതവും കൂടി നല്ലതു പോലെ അരച്ച് മിക്‌സ് ചെയ്ത ശേഷം തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് നല്ലതു പോലെ മസ്സാജ് ചെയ്ത് തേച്ച് പിടിപ്പിച്ച ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നത് മുടിയുടെ വളര്‍ച്ചക്കും മുടിക്കുണ്ടാവുന്ന മറ്റ് പല പ്രതിസന്ധികള്‍ക്കും വളരെ എളുപ്പത്തില്‍ പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ചെമ്പരത്തിയും ഉലുവയും

ചെമ്പരത്തിയും ഉലുവയും ഇത്തരത്തില്‍ മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്ന ഒന്നാണ്. ചെമ്പരത്തിയുടെ ഇലയാണ് ഇതിനായി ഉപയോഗിക്കേണ്ടത്. എങ്ങനെ ചെമ്പരത്തിയില കൊണ്ട് ഹെയര്‍മാസ്‌ക് തയ്യാറാക്കാം എന്ന് നോക്കാം.

തയ്യാറാക്കേണ്ട വിധം ;

ചെമ്പരത്തിയിലയും പൂവും നല്ലതു പോലെ കഴുകിയെടുക്കാം. ഇത് കഴുകിയെടുത്ത ശേഷം ഇലയുടെ ഞെട്ട് കളഞ്ഞ് വൃത്തിയാക്കാം. ഇതാണ് മുടിയുടെ ആരോഗ്യത്തിന്റെ രഹസ്യക്കൂട്ട്. ഇലയും പൂവും എല്ലാം മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്. മുടിക്ക് തിളക്കവും നിറവും നല്‍കുന്നതിന് വളരെയധികം മികച്ച് നില്‍ക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. എത്ര വളരാത്ത മുടിയാണെങ്കിലും അതിനെ വളര്‍ത്താന്‍ ഈ ഹെയര്‍മാസ്‌ക് മതി.

ഉലുവ ചേര്‍ക്കാം

ചെമ്പരത്തിയുടെ ഇലയും പൂവും നല്ലതു പോലെ പേസ്റ്റ് രൂപത്തില്‍ അരച്ചെടുത്ത് ഇതില്‍ ഉലുവ കൂടി ചേര്‍ക്കണം. ഈ പേസ്റ്റിലേക്ക് അല്‍പം കുതിര്‍ത്ത ഉലുവ കൂടി ചേര്‍ക്കാവുന്നതാണ്. ഇത് രണ്ടും കൂടി നല്ലതു പോലെ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കാം. ഇതാണ് ഏത് വലിയ കേശസംരക്ഷണ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്.

ഉപയോഗിക്കേണ്ട വിധം;

തലയില്‍ ഈ പേസ്റ്റ് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. അതിന് ശേഷം തല മുഴുവന്‍ പ്ലാസ്റ്റിക് കവറിട്ട് തല മൂടുക. 30 മിനിട്ടിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാം. ഇത് മുടിയെ അലട്ടുന്ന പല പ്രശ്‌നങ്ങളേയും ഇല്ലാതാക്കി മുടിക്ക് നല്ല തിളക്കവും ആരോഗ്യവും കരുത്തും നല്‍കുന്നു. മുടിയുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്നു ഇത്. ഏത് വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് ചെമ്പരത്തിയില സഹയിക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News