Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 19, 2024 7:48 am

Menu

Published on September 7, 2019 at 9:00 am

പുളിച്ച കഞ്ഞി വെള്ളം തലയിൽ തേച്ച് കുളിക്കു ; താരൻ അകറ്റു ..

how-to-use-rice-water-and-lemon-for-dandruff

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ എന്നും വില്ലനാവുന്ന ഒന്നാണ് താരൻ. കേശസംരക്ഷണത്തിൻറെ കാര്യത്തിൽ ഇത് വളരെയധികം വില്ലനായി മാറുന്നുണ്ട്. താരൻ എന്നത് നിസ്സാരമാണെങ്കിലും അതുണ്ടാക്കുന്ന പ്രശ്നങ്ങൾ ചില്ലറയല്ല. നിസ്സാരക്കാരനാണെങ്കിലും താരൻ ഏതൊക്കെ രീതിയിൽ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ട് എന്ന കാര്യം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും നിസ്സാരമാണെന്ന് കരുതി തള്ളിക്കളയുമ്പോൾ അതിന് പിന്നിൽ ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല.

താരനെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് കഞ്ഞിവെള്ളത്തിൽ പരിഹാരം കാണാവുന്നതാണ്. താരനെ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് നമുക്ക് സാധാരണ കഞ്ഞിവെള്ളത്തേക്കാൾ പുളിച്ച കഞ്ഞിവെള്ളമാണ് ഉപയോഗിക്കേണ്ടത്. ഇത് പെട്ടെന്നാണ് നിങ്ങളിലെ താരനെന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നത്. താരനെ പൂർണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് പുളിച്ച കഞ്ഞിവെള്ളം തലയിൽ തേക്കാവുന്നതാണ്. എങ്ങനെയെല്ലാം താരനെ ഇല്ലാതാക്കാൻ പുളിച്ച കഞ്ഞിവെള്ളം ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്.

പുളിച്ച കഞ്ഞിവെള്ളം

പുളിച്ച കഞ്ഞിവെള്ളത്തില്‍ അൽപം കറിവേപ്പിലയും ഒരുചെറിയ കഷ്ണം നാരങ്ങയുടെ നീരും അരച്ച് ചേർത്ത് ഇത് കൊണ്ട് തല കഴുകാൻ ശ്രദ്ധിക്കുക. ഇത് നല്ലതു പോലെ തലയിൽ തേച്ച് പിടിപ്പിക്കേണ്ടതാണ്. അതിന് ശേഷം ഇത് മുടിയിൽ നല്ലതു പോലെ മസ്സാജ് ചെയ്യണം. താരനെ പൂർണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് പുളിച്ച കഞ്ഞിവെള്ളം തന്നെയാണ് ഏറ്റവും മികച്ചത്. പതിനഞ്ച് മിനിട്ടിനുള്ളിൽ തല കഴുകാന്‍ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യം സംരക്ഷിക്കുകയും മുടിക്ക് തിളക്കവും നിറവും വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

അകാല നര

അകാല നരയെന്ന പ്രശ്നം പലപ്പോഴും നിങ്ങളെയെല്ലാവരേയും വലക്കുന്നതാണ്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പുളിച്ച കഞ്ഞിവെള്ളം ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളിലെ അകാല നരയെന്ന പ്രശ്നത്തെ ഇല്ലാതാക്കി മുടിക്ക് നല്ല നിറവും ആരോഗ്യവും വർദ്ധിപ്പിക്കുന്നു. അകാല നരയെന്ന പ്രതിസന്ധിയെ ഇല്ലാതാക്കി തലക്ക് നല്ല തണുപ്പും ഉറപ്പും വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട് പുളിച്ച ക‍ഞ്ഞിവെള്ളം. ഇത് മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നുണ്ട്.

മുടിയുടെ ആരോഗ്യം

മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും നല്ല കറുത്ത ഇടതൂർന്ന മുടി ഉണ്ടാവുന്നതിനും സഹായിക്കുന്നുണ്ട് കഞ്ഞിവെള്ളം. സാധാരണ കഞ്ഞിവെള്ളത്തേക്കാൾ ഇത് പുളിച്ചതാണെങ്കിൽ അതിന്റെ ഗുണങ്ങൾ വർദ്ധിക്കുന്നു. മുടിയുടെ ആരോഗ്യത്തിനും കരുത്തിനും കഞ്ഞിവെള്ളം എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് ഒരാഴ്ചയെങ്കിലും സ്ഥിരമായി ഉപയോഗിക്കുമ്പോള്‍ നിങ്ങൾക്ക് മനസ്സിലാവുന്നു. അത്രക്ക് പ്രകടമായ മാറ്റം ഇത് നിങ്ങളുടെ മുടിയിൽ ഉണ്ടാക്കുന്നുണ്ട്.

നല്ല കണ്ടീഷണർ

നല്ലൊരു കണ്ടീഷണര്‍ ആണ് കഞ്ഞിവെള്ളമെന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഷാമ്പൂ ഇട്ട് കഴുകിയാലും കണ്ടീഷണർ ഉപയോഗിക്കുന്നതിന് പകരം അൽപം പുളിച്ച കഞ്ഞിവെള്ളത്തിൽ മുടി കഴുകി നോക്കൂ. ഇത് നിങ്ങളുടെ മുടിയെ മറ്റൊരു ലെവലിലെത്തിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് തന്നെ മുടിക്ക് തിളക്കവും ആരോഗ്യവും വർദ്ധിപ്പിക്കുന്നതിന് വേണ്ടി കണ്ടീഷണർ ആയി കഞ്ഞിവെള്ളം ഉപയോഗിക്കാവുന്നതാണ്. ഇത്തരം അവസ്ഥയിൽ അത് ആരോഗ്യവും കരുത്തും വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

തലയിലെ ചൊറിച്ചിൽ

തലയിലെ ചൊറിച്ചിൽ വളരെയധികം പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ഷാമ്പൂവും ജെല്ലും മറ്റ് ഉത്പ്പന്നങ്ങളും ഉപയോഗിക്കുമ്പോൾ അത് തലയിലെ ചൊറിച്ചിലിന് പരിഹാരം കാണുന്നതിനും താരനെ വേരോടെ ഇളക്കിക്കളയുന്നതിനും സഹായിക്കുന്നു. തലയിലെ ചൊറിച്ചിൽ പലപ്പോഴും താരൻ കാരണം മാത്ര ആയിരിക്കുകയില്ല. അതിന് കാരണം പലപ്പോഴും പലതായിരിക്കും. പല വിധത്തിലുള്ള ഇൻഫെക്ഷനും ഇതിന് പിന്നിലുണ്ടായിരിക്കും. അതുകൊണ്ട് തന്ന തലയിലെ ചൊറിച്ചിൽ ഇല്ലാതാക്കാൻ നമുക്ക് പുളിച്ച കഞ്ഞിവെള്ളം ഉപയോഗിക്കാം.

Loading...

Leave a Reply

Your email address will not be published.

More News