Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 6:53 am

Menu

Published on January 26, 2019 at 9:05 am

നിങ്ങൾക്ക് രാവിലെ നടക്കുന്ന ശീലം ഉണ്ടോ??

how-to-walk-properly

നടത്തം നല്ല വ്യായാമമാണ്. ശരീര പേശികള്‍ക്ക് ഉത്തേജനം നല്‍കുന്ന വര്‍ക്കൗട്ട്. മാത്രമല്ല ചുറ്റുമുള്ള ശുദ്ധവായു ശ്വസിച്ചുകൊണ്ട് ശാന്തമായ അന്തരീക്ഷത്തില്‍ നടന്നാല്‍ നമ്മുടെ ഉള്ളില്‍ പോസിറ്റീവ് എനര്‍ജി നിറയും. ദിവസവും ഒരു മോണിങ് വാക്കിന് പോയി നോക്കൂ, അപ്പോള്‍ മനസ്സിലാകും നടത്തം എന്ത് സുഖകരമായ വ്യായാമമാണെന്ന്. കുറച്ചുനേരം നടക്കുന്നതിലൂടെ ശരീരത്തിന് വ്യായാമവും മനസിന് സന്തോഷവും ലഭിക്കും. ദിവസവും കുറച്ചുനേരം നടക്കുക എന്നത് ജീവിത ശീലമായി മാറ്റിയെടക്കണം. നടക്കുമ്പോള്‍ നടത്തം വ്യായാമമാകുമ്പോള്‍ ഒരു കാര്യം ഓര്‍ത്തിരിക്കുക-ശരീര സന്തുലനാവസ്ഥ നിലനിര്‍ത്തി വേണം ചുവടുകള്‍ വെക്കാന്‍. നടക്കുന്ന രീതിയില്‍ അപാകങ്ങള്‍ ഉണ്ടായാല്‍ ചലനങ്ങളില്‍ സ്വാഭാവികരീതിയില്‍ നിന്നും വ്യതിയാനങ്ങള്‍ വന്നാല്‍ ശരീരത്തെ അത് ദോഷകരമായി ബാധിക്കും.

കാല്‍വെപ്പുകള്‍ കൃത്യമായിരിക്കണം, ഓരോരുത്തരുടെയും ലെഗ് സ്‌പേസിന് അനുസരിച്ചായിരിക്കും അവരുടെ ചുവടുവെപ്പ്. ആ സ്‌പേസിലും കൂടിയ അകലത്തില്‍ ചുവടുവെക്കുന്നത് മുട്ടുകള്‍ക്ക് സമ്മര്‍ദമുണ്ടാക്കും. നടക്കുമ്പോള്‍ ആദ്യം നിലത്ത് പതിയേണ്ടത് മുന്നിലേക്കുള്ള കാലിന്റെ മടമ്പ് ഭാഗമാണ്. തുടര്‍ന്ന് കാലടിയുടെ മധ്യഭാഗം നിലത്തമര്‍ന്ന് കാല്‍വിരലുകള്‍ നിലത്തമര്‍ത്തണം. തുടര്‍ന്ന് രണ്ടാമത്തെ കാല്‍ ഇതുപോലെ ചുവടുവെക്കണം.30 മിനിറ്റ് നടന്നാല്‍ 120 കലോറി ഊര്‍ജം ചെലവഴിക്കാം.

നടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക ;

* നടക്കാന്‍ തുടങ്ങുന്നതിന് മുന്‍പ് ശരീരത്തിന് സ്‌ട്രെച്ചിങ് നല്‍കുന്ന ചെറിയ വ്യായാമങ്ങള്‍ അഞ്ചു മിനിറ്റ്
ചെയ്യണം.
* കൈകള്‍ ഉയര്‍ത്തുക, താഴ്ത്തുക, കുനിഞ്ഞ് കാല്‍വിരലുകളില്‍ തൊടുക, തോളുകള്‍ ചലിപ്പിക്കുക
തുടങ്ങിയ ചെറിയ വാംഅപ്പ് എക്‌സര്‍സൈസുകളാണ് ചെയ്യേണ്ടത്.
* നടക്കാന്‍ തുടങ്ങുമ്പോള്‍ കുറഞ്ഞ വേഗത്തിലായിരിക്കണം. ക്രമേണ വേഗം കൂട്ടാം, നടത്തം
അവസാനിപ്പിക്കുന്നതിന് മുന്‍പ് വേഗം വീണ്ടും കുറച്ച് സാവധാനത്തില്‍ അവസാനിപ്പിക്കണം.


* നടക്കുമ്പോള്‍ തല നേരെയാക്കി താടി ഉയര്‍ത്തി നേരെനോക്കി നടക്കുക. തല താഴ്ത്തി നടക്കരുത്.
* നെഞ്ച് മുന്നോട്ടേക്ക് കുനിയുന്ന രീതിയില്‍ നടക്കരുത്.
* നടുവ് വളയരുത്, തൂങ്ങിപ്പിടിച്ചതുപോലെയുള്ള നടപ്പ് നടുവിന് ആയാസകരമാവും.
* നടക്കുമ്പോള്‍ നന്നായി ശ്വസിക്കണം. വയറിലെ പേശികള്‍ക്ക് മുറുക്കം ലഭിക്കണം.
* കൈകള്‍ വീശി നടക്കണം, ചുമലുകള്‍ കുനിച്ച് നടക്കരുത്. അത് കൈകള്‍ക്കും ഒപ്പം നടുവിനും
കഴുത്തിനും സമ്മര്‍ദം കൂട്ടും. ഒപ്പം നടുവിനും ചുമലുകള്‍ക്കും അമിത ആയാസവും നല്‍കും.
* നടക്കുമ്പോള്‍ സഹയാത്രികനോട് സംസാരിക്കാനാകുന്ന തരത്തില്‍ ചെറിയ കിതപ്പുണ്ടാകണം, എന്നാല്‍
കിതച്ച് ശ്വാസംമുട്ടാന്‍ ഇടയാകരുത്.
* നടക്കുമ്പോള്‍ യോജിച്ച അളവിലുള്ള വാക്കിങ് ഷൂസ് ധരിക്കണം. വളരെ ഇറുകിയതോ അയഞ്ഞതോ ആയ
ഷൂസ് പാടില്ല. ഹീല്‍സ് അധികം വേണ്ട. നടക്കുമ്പോള്‍ കാല്‍ തെറ്റാന്‍ അത് ഇടയാക്കും.

നടക്കുന്നത് ശരിയായില്ലെങ്കിൽ;

* നടുവിന് അമിത ആയാസം അനുഭവപ്പെടും. അത് നടുവേദനയ്ക്ക് കാരണമായിത്തീരാം.
* നടക്കാന്‍ തുടങ്ങുമ്പോള്‍ ചുമലുകള്‍ കുനിച്ച് നടക്കുന്നത് സ്ഥിരമാക്കുമ്പോള്‍ ആ ഭാഗത്തെ പേശികള്‍ക്കും
അസ്ഥികള്‍ക്കും ചലനം കുറയും, അത് ശരീരത്തിന് ചരിവ്/വളവ് ഉണ്ടാകാന്‍ ഇടയാക്കും.
* തല കുനിച്ചു നടക്കല്‍ സ്ഥിരമായാല്‍ കഴുത്തിലേയും ചുമലുകളിലേയും പേശികള്‍ക്കും അസ്ഥികള്‍ക്കും
വേദനയുണ്ട്
* ഓടുമ്പോള്‍ മുന്നോട്ടു കുതിക്കാന്‍ കാല്‍വിരലുകളാണ് ആദ്യം തറയില്‍ പതിയുന്നത്. എന്നാല്‍ ഈ
രീതിയില്‍ നടന്നാല്‍ ആദ്യം കാല്‍മുട്ടുകളിലേക്കും പിന്നീട് നടുവിലേക്കും വേദന ഉണ്ടാവാനിടയുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News