Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 16, 2026 1:17 pm

Menu

Published on May 15, 2015 at 11:58 am

ഒടുവിൽ അജ്ഞാത കാമുകിയെ കാണാൻ യുവിയെത്തി

huma-anjum-claims-to-be-a-die-hard-fan-of-cricketer-yuvraj-singh-and-what-she-did-to-catch-his-attention-was-unbelievable

സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്ത അജ്ഞാത കാമുകിയെ കാണാൻ ഒടുവിൽ യുവി എത്തി. യുവരാജിന്‍റെ അജ്‌ഞാത കാമുകി ആരാണെന്ന ചോദ്യവുമായാണ് ഹ്യൂമ അഞ്ചും എന്ന യുവതി സോഷ്യൽ മീഡിയയുടെയും ഒപ്പം യുവിയുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. യുസി ബ്രൗസറിൽ പ്രൊജക്റ്റ് മാനേജരായ ഹ്യൂമ, ആലിയ ഭട്ടും ശ്രദ്ധാ കപൂറുറിന്‍റെയും ഒപ്പും തന്‍റെ ഫോട്ടോയും ചേർത്തുള്ള ചോദ്യം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
ചോദ്യാവലിയിൽ ഏതുത്തരം നൽകിയാലും ഹ്യൂമ എന്ന ഉത്തരത്തിലേക്ക് ചെല്ലുന്ന രീതിയിലായിരുന്നു ചോദ്യാവലി ഹ്യൂമ തയ്യാറാക്കിയത് . പോസ്റ്റ് ശ്രദ്ധയിൽപെട്ട യുവരാജ്, ഹ്യൂമ ആരാണെന്ന് പറഞ്ഞു തരാമോയെന്നും തനിക്ക് ഹ്യൂമയെന്ന കാമുകിയില്ലെന്നും ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പുറമേ തങ്ങളുടെ ജീവനക്കാരിയുടെ പ്രവർത്തിയിൽ ക്ഷമാപണവുമായി യുസി ബ്രൗസറുമെത്തി.

ഒടുവിൽ യുവിയോടുള്ള തന്‍റെ കടുത്ത ആരാധന മൂലമാണ് താൻ ഇത്തരമൊരു പ്രവർത്തിക്ക് മുതിർന്നതെന്നും അതിൽ മാപ്പപേക്ഷിച്ച് സ്വയം ചിത്രീകരിച്ച വീഡിയോ സോഷ്യൽമീഡിയയിൽ ഹ്യൂമ പോസ്റ്റ് ചെയ്തിരുന്നു. ഇതിനുശേഷമാണ് സോഷ്യൽ മീഡിയ ആഘോഷിച്ച തന്‍റെ കാമുകിയെ കാണാൻ യുവരാജ് എത്തിയത്. യുവി നേരിട്ടത്തിയതോടെ തന്‍റെ സ്വപ്നം സഫലമായെന്നാണ് ഹ്യൂമ ട്വിറ്ററിൽ കുറിച്ചത്.

Loading...

Comments are closed.

More News