Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹൈദരാബാദ്: മെഡിക്കൽ കോളേജ് പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഹൈദരാബാദിലാണ് സംഭവം. റോക്ക് ടൗണ്‍ കോളനിയിലെ എല്‍ബി നഗറിലെ ഇരുപത്തിയഞ്ചുകാരിയായ ഹരിക കുമാറാണ് കൊല്ലപ്പെട്ടത്. ഈ കേസില്‍ യുവതിയുടെ ഭാര്‍ത്താവും എന്‍ജിനീയറുമായ ഋഷി കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒപ്പം മാതാപിതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
എംബിബിഎസ് പ്രവേശന പരീക്ഷയില്‍ ഇത്തവണയും ഹരിക പരാജയപ്പെടുകയായിരുന്നു. അതേസമയം സ്വകാര്യ കോളജില്‍ ഹരികയക്ക് ബിഡിഎസിന് പ്രവേശനം ലഭിച്ചിരുന്നു. എന്നാൽ പ്രധാന മെഡിക്കല്‍ കോളേജ് പരീക്ഷയിൽ പ്രവേശനം ലഭിക്കാത്തതില്‍ ദേഷ്യം പിടിച്ച ഋഷി കുമാർ വഴക്ക് ആരംഭിക്കുകയായിരുന്നു. തുടർന്ന് ഇയാള്‍ ഹരികയെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും വിവാഹമോചനം ആവശ്യപ്പെടുകയും ചെയ്യുകയുണ്ടായി.
ഭാര്യ ജീവനൊടുക്കിയതായി കഴിഞ്ഞ ഞായറാഴ്ച രാത്രി ബന്ധുക്കളെ ഫോണിലൂടെ ഇയാൾ അറിയിക്കുകയായിരുന്നു. ഹരികയുടെ വീട്ടുകാരോട് അവൾ സ്വയം ജീവനൊടുക്കുകയായിരുന്നെന്ന് ഭർത്താവ് പറഞ്ഞെങ്കിലും പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. ഇയാൾ സ്വന്തം ഭാര്യയെ തീകൊളിത്തി കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസിന്റെ നിഗമനം. കൂടുതൽ കാര്യങ്ങൾ പോലീസ് അന്വേഷിച്ചു വരുന്നു.
Leave a Reply