Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹൈദരാബാദ്: മൂന്ന് വയസുകാരിയെ കാറില്‍ പൂട്ടിയിട്ട് ഭക്ഷണം കഴിക്കാന്‍ പോയ മാതാപിതാക്കള്‍ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. ഹൈദരാബാദിലെ ഷംഷാബാദിലാണ് സംഭവം.ബംഗലൂരുവിലേക്കുള്ള യാത്രയ്ക്കിടെ ഷംശബാദിൽ വച്ചായിരുന്നു സംഭവം. കുട്ടി കാറിനുള്ളിലിരുന്ന് പേടിച്ച് കരയാൻ തുടങ്ങിയതിനെ തുടർന്നാണ് നാട്ടുകാർ ശ്രദ്ധിച്ചത്. കുട്ടി ഉറങ്ങുകയായിരുന്നതിനാൽ കാറിൽ തന്നെ കിടത്തിയിട്ട് പോയതെന്നാണ് സൂചന.
ഡോർ തുറക്കാൻ ഒാടിക്കൂടിയ നാട്ടുകാർ കുട്ടിക്ക് കാണിച്ചു കൊടുത്തെങ്കിലും ഡോർ തുറന്ന് പുറത്തുവരാൻ കുട്ടിക്കായില്ല. കുട്ടി നിർത്താതെ കരയാൻ തുടങ്ങിയതോടെ ഇരുമ്പുപാര ഉപയോഗിച്ച് കാറിന്‍റെ ഡോർ തുറക്കാൻ നാട്ടുകാർ നിർബന്ധിതരാവുകയായിരുന്നു. പൊലീസുകാരും ഇതിന് സഹായം ചെയ്യാനുണ്ടായിരുന്നു.എല്ലാം കഴിഞ്ഞപ്പോൾ ഭക്ഷണം കഴിച്ച് കുട്ടിയുടെ മാതാപിതാക്കളുമെത്തി. കുട്ടി ഉറങ്ങുകയായിരുന്നതിനാലാണ് കാറിൽ കിടത്തി പോയതെന്ന മാതാപിതാക്കളുടെ വിശദീകരണത്തോട് രൂക്ഷമായ ഭാഷയിലായിരുന്നു നാട്ടുകാരുടെ പ്രതികരണം.
–
–
Leave a Reply