Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹോളിവുഡ് അരങ്ങേറ്റത്തിലൂടെ ബോളിവുഡിനെയും ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ് പ്രിയങ്ക ചോപ്ര.ടെലിവിഷന്‍ ഷോ ക്വാണ്ടിക്കോ 2വിലൂടെയാണ് പ്രിയങ്ക ഹോളിവുഡിലേക്ക് ചുവടുവെച്ചത്. പ്രിയങ്കക്ക് പിന്നാലെ ബോളിവുഡിന്റെ പ്രിയങ്കരി ദീപിക പദുക്കോണും ഹോളിവുഡിലെത്തി. വിന്‍ഡീസലിനൊപ്പം ട്രിപ്പിള്‍ എക്‌സ് :റിട്ടേര്‍ണ്‍ ഓഫ് ദ ക്‌സാന്‍ഡര്‍ കേജാണ് ദീപികയുടെ ഹോളിവുഡ് അരങ്ങേറ്റ ചിത്രം.ഇരുവരുടെയും ഹോളിവുഡ് പ്രവേശത്തിന് പിന്നാലെ ബി ടൗണിലെ ഭൂരിഭാഗം നടിമാരും അഭിമുഖീകരിക്കുന്ന ചോദ്യമാണ് `എന്നാണ് ഹോളിവുഡിലേക്ക്’ എന്ന്.ഹോളിവുഡ് സ്വപ്‌നം കാണാത്ത നടിമാര്‍ ബി ടൗണില്‍ കുറവായിരിക്കും. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്‌തയാകുകയാണ് കരീന കപൂര്‍. പ്രിയങ്ക ചോപ്രയെപ്പോലെ ആകാനോ അവര്‍ ചെയ്‌തതുപോലെ ചെയ്യാനോ തനിക്കൊരിക്കലും കഴിയില്ലെന്നാണ് കരീന പറയുന്നത്. ലോകം കീഴടക്കണമെന്ന മോഹമില്ല. ഫാഷന്‍ മാഗസിന്‍ വോഗിന് നല്‍കിയ അഭിമുഖത്തിലാണ് കരീന മനസ്സുതുറന്നത്.`എന്റെ പരിഗണനകള്‍ പ്രിയങ്കയുടേതില്‍ നിന്ന് വ്യത്യസ്‌തമാണ്. പ്രിയങ്കയുടെ നേട്ടങ്ങള്‍ സ്വപ്‌നതുല്യമാണ്. പക്ഷേ എനിക്കങ്ങനെ ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല. വിവാഹിതയായ, ജോലിയുള്ള സ്‌ത്രീയായി കഴിയാനാണ് എനിക്കിഷ്ടം. എന്റെ ഉത്തരവാദിത്തങ്ങളും വ്യത്യസ്‌തമാണ്. എനിക്കൊരു ഭര്‍ത്താവുണ്ട്. ഒരു കുടുംബമായി ഒന്നിച്ച് ജീവിക്കാന്‍ ഞാനാഗ്രഹിക്കുന്നു. ലക്ഷ്യബോധവും സമര്‍പ്പണവുമാണ് പ്രിയങ്കയെ ഈ നിലയിലെത്തിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ എനിക്കവയെപ്പറ്റി ചിന്തിക്കാനാകില്ല.’ഗര്‍ഭിണിയായ കരീന കപൂറും സെയ്‌ഫ് അലി ഖാനും കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. പ്രിയങ്കയാകട്ടെ ഹോളിവുഡ് പ്രൊജക്ടുകളുടെ തിരക്കിലും. 2004ല്‍ പുറത്തിറങ്ങിയ എയ്‌തറാസില്‍ പ്രിയങ്കയും കരീനയും ഒന്നിച്ചഭിനയിച്ചിരുന്നു.
Leave a Reply